Image

അദ്ധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ സ്റ്റാഫിനേയും ഒഴിവാക്കി പുതിയ ജീവനക്കാരുമായി സ്‌ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.

പി.പി.ചെറിയാന്‍ Published on 11 February, 2012
അദ്ധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ സ്റ്റാഫിനേയും ഒഴിവാക്കി പുതിയ ജീവനക്കാരുമായി സ്‌ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ലോസ് ഏഞ്ചലസ് : ദീര്‍ഘകാല സര്‍വ്വീസുള്ള രണ്ടു മുതിര്‍ന്ന അദ്ധ്യാപകര്‍ ലൈംഗിക പീഢന കേസ്സില്‍ ഉള്‍പ്പെട്ടു. അറസ്റ്റിലായതിനെ തുടര്‍ന്ന് സ്‌ക്കൂളിലെ അദ്ധ്യാപകര്‍ , അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, ക്ലറിക്കല്‍ , കസ്റ്റോഡിയന്‍ എന്നീ വിഭാഗങ്ങളിലെ മുഴുവന്‍ ജീവനക്കാരേയും പൂര്‍ണ്ണമായും മാറ്റി നിറുത്തി പുതിയ വര്‍ക്ക് നിയമനം നല്‍കി സ്‌ക്കൂള്‍ പ്രവര്‍ത്തനം ഫെബ്രുവരി 9 വ്യാഴാഴ്ച മുതല്‍ പുനരാരംഭിച്ചു.

ലൈംഗിക പീഢനകേസ്സില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് വിദ്യാര്‍ത്ഥികളുടേയും, അദ്ധ്യാപകരുടേയും വിശ്വാസം ആര്‍ജ്ജിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌ക്കൂള്‍ സൂപ്രണ്ട് ജോണ്‍ ഡീസി ഇങ്ങനെ ഒരു കടുത്ത തീരുമാനം നടപ്പാക്കിയത്.

മിറമോണ്ട് എലിമെന്ററി സ്‌ക്കൂളിലെ 30ഉം, 20ഉം വര്‍ഷം സര്‍വ്വീസുള്ള രണ്ടു അദ്ധ്യാപകരാണ് കേസ്സില്‍ അറസ്റ്റിലായത്.

പുതിയ സ്‌ക്കൂള്‍ ജീവനക്കാരെ തിരഞ്ഞെടുത്ത് നിയമനം നല്‍കുന്നതിന് ഫെബ്രുവരി 7, 8 ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സ്‌ക്കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു.

നിയമനം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഫെബ്രുവരി 9 വ്യാഴാഴ്ച സ്‌ക്കൂള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ മുഴുവന്‍ സ്റ്റാഫിനേയും മാറ്റി നിര്‍ത്തിയാണ് സ്‌ക്കൂള്‍ സൂപ്രണ്ടിന്റെ തീരുമാനം
അദ്ധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ സ്റ്റാഫിനേയും ഒഴിവാക്കി പുതിയ ജീവനക്കാരുമായി സ്‌ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക