Image

കാശ്‌മീരില്‍ സൈന്യത്തിന്റെ വെടിവെയ്‌പില്‍ യുവാവ്‌ കൊപ്പെട്ടു

Published on 11 February, 2012
കാശ്‌മീരില്‍ സൈന്യത്തിന്റെ വെടിവെയ്‌പില്‍ യുവാവ്‌ കൊപ്പെട്ടു
ബരാമുല്ല: ജമ്മു കാശ്‌മീരില്‍ സൈന്യത്തിന്റെ വെടിവെയ്‌പില്‍ യുവാവ്‌ കൊപ്പെട്ടു. ബരാമുല്ല ജില്ലയിലാണ്‌ സംഭവം. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ സംഘര്‍ഷം അരങ്ങേറി. ലെസാര്‍ ഗ്രാമത്തിലെ ആശിഖ്‌ ഹുസൈന്‍ ആണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജനങ്ങള്‍ കുപ്വാര ബരാമുല്ല ഹൈവേ ഉപരോധിച്ചു.

കൊലപാതകത്തിനുത്തരവാദികളായവരെ അറസ്റ്റ്‌ ചെയ്യാതെ ഹുസൈന്‍െറ ശവസംസ്‌കാരം നടത്തില്‌ളെന്ന്‌ പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഇതിനിടെ യുവാവിനെ ആളു മാറി വെടിവെച്ചതാണെന്ന്‌ സൈന്യം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക