Image

പുച്ചോംഗ് പ്രവാസി മലയാളികള്‍ ഓണം ആഘോഷിച്ചു

Published on 22 September, 2016
പുച്ചോംഗ് പ്രവാസി മലയാളികള്‍ ഓണം ആഘോഷിച്ചു

 പെറ്റാലിംഗ്: മലേഷ്യയിലെ പുച്ചോംഗ് നിവാസികളായ പ്രവാസി മലയാളികള്‍ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. പൂക്കളമൊരുക്കല്‍, കൊച്ചുകുട്ടികളുടെ കലാപരിപാടികള്‍, ക്വിസ് മത്സരം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടൊപ്പം രാഹുല്‍ നയിച്ച കരോക്കെ ഗാനമേളയും ഓണാഘോഷപരിപാടികള്‍ക്ക് കൊഴുപ്പേകി.

അനീഷ് ജോസഫ്, സി.ആര്‍. വിബിന്‍, അജീഷ്, ഷിബു മത്തായി, രഫ്‌സല്‍, അഭിലാഷ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: രാജേഷ് ചെന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക