Image

സിഡ്‌നിയില്‍ ‘കൃപാഭിഷേകം 2016’ സെപ്റ്റംബര്‍ 24, 25, 26 തീയതികളില്‍

Published on 22 September, 2016
സിഡ്‌നിയില്‍ ‘കൃപാഭിഷേകം 2016’ സെപ്റ്റംബര്‍ 24, 25, 26 തീയതികളില്‍

 മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപത രണ്ടാം വാര്‍ഷികാഘോഷവും ‘കൃപാഭിഷേകം 2016’ ബൈബിള്‍ കണ്‍വന്‍ഷനും സെപ്റ്റംബര്‍ 24, 25, 26 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ സിഡ്‌നിയിലെ ക്യാംപ്വെല്‍ടൗണിലുള്ള സെന്റ് ഗ്രിഗറിസ് കോളജ് ഹാളില്‍ നടക്കും. 

അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വളമനാലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. മെല്‍ബണ്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ളവര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

24ന് ഉച്ചകഴിഞ്ഞ് രണ്ടിന് കണ്‍വന്‍ഷന്റെ ഉദ്ഘാടനം മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഫാ. ഡൊമിനിക് വളമാനാലിന്റെ നേതൃത്വത്തില്‍*ധ്യാനശുശ്രൂഷ ആരംഭിക്കും. രാത്രി 9.30 ന് ആദ്യ ദിവസത്തെ കണ്‍വന്‍ഷന്‍ സമാപിക്കും.

25ന് ഉച്ചകഴിഞ്ഞ് രണ്ടിന് ശുശ്രൂഷകള്‍ ആരംഭിക്കും. രൂപതയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള പൊതുയോഗം വൈകുന്നേരം 4.30 ന് നടക്കും. മാര്‍ ബോസ്‌കോ പുത്തൂര്‍, വോളഗോംഗ് രൂപത അധ്യക്ഷന്‍ ബിഷപ് പീറ്റര്‍ ഇന്‍ഗാം, ഓസ്‌ട്രേലിയയിലെ മാരോണൈറ്റ് രൂപത അധ്യക്ഷന്‍ ബിഷപ് ആന്റോണി റ്റരാബെ, ഓസ്‌ട്രേലിയന്‍ മള്‍ട്ടികള്‍ചറല്‍ മിനിസ്റ്റര്‍ ജോണ്‍ അജാക്ക, കാംഡെന്‍ എംപി ക്രിസ് പാറ്റേഴ്‌സണ്‍, മക്കാര്‍തര്‍ എംപി മൈക്ക് ഫ്രീലാന്‍ഡര്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ബിജോയ് തോപ്പിലിന്റെ നന്ദിപ്രസംഗത്തോടെ പൊതുസമ്മേളനം സമാപിക്കും. 

26ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ രാത്രി ഒമ്പതോടെ സമാപിക്കും. ധ്യാന ദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ദൂരസ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് സൗജന്യ താമസ–വാഹന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാര്‍ഷികാഘോഷങ്ങളിലേയ്ക്കും ബൈബിള്‍ കണ്‍വന്‍ഷനിലേയ്ക്കും*ഏവരെയും സ്വാഗതം ചെയ്യുന്നതായി മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ഫാ.തോമസ് ആലുക്ക എന്നിവര്‍ അറിയിച്ചു.

ബൈബിള്‍ കണ്‍വന്‍ഷന്റെയും വാര്‍ഷികാഘോഷത്തിന്റെയും വിജയത്തിനായി മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, സിഡ്‌നി റീജണ്‍ എപ്പിസ്‌കോപ്പല്‍ വികാരി ഫാ.തോമസ് ആലുക്ക എന്നിവരുടെ നേതൃത്വത്തില്‍ ബിജോയ് തോപ്പില്‍ ജനറല്‍ കണ്‍വീനറും ജോസ് കെ.പി. ജോയിന്റ് കണ്‍വീനറുമായുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക