Image

ലഫ്കിന്‍ മലയാളി സമൂഹം ഓണം ആഘോഷിച്ചു

Published on 23 September, 2016
ലഫ്കിന്‍ മലയാളി സമൂഹം ഓണം ആഘോഷിച്ചു
ലഫ്കിന്‍: ലഫ്കിന്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ലഫ്കിന്‍ സെന്റ് ആന്‍ഡ്രൂസ് കത്തോലിക്ക ദേവാലയ ഹാളില്‍ സെപ്റ്റംബര്‍ 17ന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു.

അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ കോശി സ്വാഗത പ്രസംഗത്തോട് ആരംഭിച്ച ആഘോഷത്തില്‍ ഓണത്തെ അനുസ്മരിപ്പിക്കുന്ന പൂക്കളം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, ഓണസദ്യ തുടങ്ങിയവ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

 അസുര ചക്രവര്‍ത്തിയായിരുന്ന മഹാബലി ദൈവിക സ്വഭത്തിലേക്ക് വളര്‍ന്നതുപോലെ ഈ ഓണാഘോഷവും നമ്മുടെ അസുര സ്വഭാവങ്ങള്‍ മാറ്റി സമത്വവും, സാഹോദര്യവും മറ്റുള്ളവരുടെ നന്മകള്‍ കണ്ട് സന്തോഷിക്കാനുള്ള വിശാല മനസ്സുള്ള വ്യക്തിയായി വളരണമെന്ന് ആമുഖ സന്ദേശത്തില്‍ ലഫ്കിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ.വറുഗീസ് തോമസ് ആശംസിച്ചു. സെന്റ് ആന്‍ഡ്രൂസ് കത്തോലിക്ക ഇടവക വികാരി ഫാ.ജോസ് കണ്ണംപുഴ ാേണസന്ദേശം നല്‍കി. സെക്രട്ടറി ജോയി തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡാനിയേല്‍ വറുഗീസ്, കമ്മറ്റി അംഗങ്ങള്‍ എബ്രഹാം കോശി, തോമസ് ഇ തോമസ്, പ്രകാശ് ജോര്‍ജ്, പ്രമോദ് ജോര്‍ജ്, ലിസി മാത്യു, ലില്ലി ജോണ്‍, എബി വര്‍ഗീസ് തുടങ്ങിയവര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ലഫ്കിന്‍ മലയാളി സമൂഹം ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക