Image

എഫ്‌സിസി ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 14 മുതല്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 23 September, 2016
 എഫ്‌സിസി ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 14 മുതല്‍

ഡാലസ്: ഡാളസിലെ പ്രമുഖ മലയാളി സോക്കര്‍ ക്ലബായ എഫ്‌സി കാരള്‍ട്ടന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഞ്ചാമത് ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റിനു ഒക്ടോബര്‍ 14 വെള്ളിയാഴ്ച ഡാലസില്‍ തുടങ്ങും. ഗാര്‍ലാന്റിലുള്ള കേരളാ അസോസിയേഷന്‍ സോക്കര്‍ ഫീല്‍ഡിലാണ് (3821 Broadway Blvd, Garland, TX 75043) മത്സരങ്ങള്‍. വെള്ളി ശനി ദിവസങ്ങളില്‍ ലീഗ് റൗണ്ടുകളും ഒക്ടോബര്‍ 14 ഞായാറാഴ്ച ക്വര്‍ട്ടര്‍ ഫൈനല്‍ , സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടക്കും.

ഡാലസ്‌ഫോര്‍ട്ട് വര്‍ത്തിലെ പ്രവാസി ഫുട്‌ബോള്‍ പ്രേമികള്‍ കരോള്‍ട്ടന്‍ കേന്ദ്രമാകി 2010ല്‍ ആരംഭിച്ച ക്ലബാണ് എഫ്‌സി കരോള്‍ട്ടന്‍. പ്രദീപ് ഫിലിപ്പ് (പ്രസിഡന്റ്), നവീന്‍ വിപിന്‍ (ട്രഷറര്‍), മനോജ് പൗലോസ്, ലിനോയ് ജോയ് (ടീം കോച്ചസ്) തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

ന്യൂ യോര്‍ക്ക്‌സ്, ഫിലാഡല്‍ഫിയ, അര്‍ക്കന്‍സാസ്, ഓസ്ടിന്‍ , ഹൂസ്റ്റണ്‍ , ഒക്ലഹോമ സിറ്റി , ഡാളസ് തുടങ്ങി നഗരങ്ങളില്‍ നിന്നായി പന്ത്രണ്ടു പ്രമുഖ ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.

ജോജോ കാര്‍ റിപ്പയര്‍ (ഗ്രാന്റ് സ്‌പോണ്‍സര്‍ ), എക്‌സ്പ്രസ്സ് ഫാര്‍മസി കരോള്‍ട്ടന്‍ (ഗോള്‍ഡ് സ്‌പോണ്‍സര്‍), ട്രാന്‍സ്അമേരിക്ക , സ്‌പെക്ട്രം ഫൈനാന്‍ഷ്യല്‍സ് , കേരളാ കിച്ചണ്‍ തുടങ്ങി നിരവധി സ്‌പോണ്‍സര്‍മാരുടെയും കായിക പ്രേമികളുടെയും സഹകരണവും ടൂര്ണമെന്റിനുണ്ട്. കായികപ്രേമികളേവരേയും മത്സരവേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രദീപ് ഫിലിപ്പ് 214 532 3665, നവീന്‍ വിപിന്‍ 817 896 9058, ജിബി ജോണ്‍ 214 287 5579, സഞ്ജു നൈനാന്‍ 214 673 7259, വിനോദ് ചാക്കോ 972 897 1069 , വറുഗീസ് തോമസ് (ജോസ്) 214 784 1154 (ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റേഴ്‌സ്)
 എഫ്‌സിസി ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 14 മുതല്‍  എഫ്‌സിസി ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 14 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക