Image

ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 14 മുതല്‍

ജേക്കബ് സി. വര്‍ഗ്ഗീസ്(കൊട്ടാരക്കര) Published on 24 September, 2016
ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 14 മുതല്‍
മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 2016 ലെ വാര്‍ഷീക കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 14, 15, 16 തീയ്യതികളില്‍ നടത്തപ്പെടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 9 വരെയാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടൊപ്പം കണ്‍വെന്‍ഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്.

ഇടവക വികാരിമാരായ റവ.സജി.പി.സി., റവ.മാത്യു ശാമുവേല്‍ എന്നിവര്‍ കണ്‍വെന്‍ഷനു നേതൃത്വം നല്‍കും. പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനും ധ്യാനചിന്തകനുമായ റവ.സി.ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.
വിഷയം: 'അനുതാപവും പുതുക്കവും' തിരുവചനം ശ്രവിച്ച് ആത്മീയ പുതുക്കം പ്രാപിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ഇടവക വികാരിമാര്‍: റവ.സജി പി.സി.- 214 412 7951
റവ.മാത്യു ശാമുവേല്‍-972-975-7468
കണ്‍വീനര്‍: ജേക്കബ് സി വര്‍ഗീസ് -817-521-3519
സെക്രട്ടറി: റ്റോബിന്‍ മാത്യു-214- 518-9509

റിപ്പോര്‍ട്ട്: ജേക്കബ് സി. വര്‍ഗ്ഗീസ്(കൊട്ടാരക്കര)

ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജനസഖ്യം കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 14 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക