Image

ദ്വാരപാലകരേ(കവിത) പി ഡി ജോര്‍ജ് നടവയല്‍

പി ഡി ജോര്‍ജ് നടവയല്‍ Published on 24 September, 2016
ദ്വാരപാലകരേ(കവിത) പി ഡി ജോര്‍ജ് നടവയല്‍
ദ്വാരപാലകരേ,
നര കുലരേ;
ദ്വാരമോരോന്നിനും
പരം പൊരുളരുളിയ
വരം തെറ്റിക്കുന്നൂ
ദ്വാരവാഹികള്‍;

ദുരകളും ദുരിതങ്ങളും
വരിമുറിയാതെ 
നരനാരീജന്മത്തെ
ഇരയാക്കിയെരിക്കുന്നൂ;

എരിതീയിലെണ്ണയായ്
ചൊരിയുന്നൂ വണിക്കുകള്‍
വീര്യമേറും ഫാഷനുകള്‍
ദുരഭിമാനവീരസ്യങ്ങള്‍.

ദ്വാരപാലകരേ,
നരപാലകരേ,
വിരലമര്‍ത്തിയടയ്ക്കുക
ദുരതന്‍ വാതായനങ്ങള്‍;

സുരമന്ദിരോന്മുഖങ്ങളാകട്ടേ
ദ്വാരങ്ങളത്രയും.


ദ്വാരപാലകരേ(കവിത) പി ഡി ജോര്‍ജ് നടവയല്‍
Join WhatsApp News
Sudhir Panikkaveetil 2016-09-25 10:29:52

A short analysis of the poem reveals the following: Shri George has worked out his thoughts in poetical fashion. Hence this may be treated as a philosophical poem. On reading and reading , a mental process of  knowing and interpreting , my opinion of the poem is as follows:

The poet speaks of the door keepers of the body, According to Bhagavat Geetha (5:13) human body has nine doors. They are two eyes, two nostrils,  two ears , one mouth, anus,and genitals. The five senses are also from this nine doors.  (they are :Touch, Taste Sight, Smell, hear”. Each has its function which God had ordained. But people misuses them.  The poets ask to shut the gates that open to the wrong side. He has carefully  crafted the poem. Instead of commanding us to control or conquer our senses the poet is talking about the door keeper and apparently the doors are where the senses are.   We can enter and exit the doors to communicate with the world but our aim should be towards the goal of achieving a good life. The last line of the poem is a mild and loving advice “suramandhironmukhangaLaakaTTe dhwaarangalatharyum.   Suran ennaal sooryan, or sura is God or heaven.mandhiram home:  When sun rises the darkness disappears. If we open the doors towards Sun (God)  the inner darkness vanishes.

To explain the beauty and content of the poem would require more space than I have at my disposal( emalayalee space for comments).

Congratulations and best wishes to Shri George Nadavayal.

A scandal-monger (paradhooshana-veeran) who had  only a minimum basic  education and  therefore  ignorant  of critical evaluation of literature  once said :  Criticism in USA Malayalee Society is like “ you scratch my back I wil scratch yours”  I request readers to use their knowledge and common sense than falling in his clutches .

വിദ്യാധരൻ 2016-09-25 20:02:03
"ദ്വാരമോരോന്നിനും 
പരംപൊരുളരുളിയ 
വരംതെറ്റിക്കുന്നു 
ദ്വാരവാഹികൾ "

നവദ്വാരങ്ങളിൽ ഒന്നാണല്ലോ ലൈംഗികാവയവം.  ഇന്ന് മനുഷ്യൻ ഏറ്റവും കൂടുതൽ  വരംതെറ്റിച്ചു   ഉപയോഗിക്കുന്നതും ഈ അവയവമാണു . കൂടാതെ മലദ്വാരം വായ് ഇവയെല്ലാം അതിന്റെ ഉദ്ദേശ്യത്തിൽ നിന്നും   ജനം വരം തെറ്റിച്ചുപയോഗിക്കുന്നു  ആന്തര ഫലമോ മാരകമായ രോഗങ്ങളും.  ഇതിനെ നിയന്ത്രിക്കണം എങ്കിൽ 'വിരലമർത്തി അടച്ചതുകൊണ്ടു' സാദ്ധ്യമല്ല. ആയിരത്തി എണ്ണൂറ്റി എൺപത്തിനാലിൽ ശ്രീനാരായണ ഗുരു എഴുതി എന്ന് കരുതപ്പെടുന്ന 'മനനാതീതം'  എന്ന കവിത ഈ അവസരത്തിൽ ശ്രദ്ധ അർഹിക്കുന്നു. ദ്വാരങ്ങളെ ശരിയായ വിധത്തിൽ അടയ്ക്കുകയും തുറക്കുകയും ചെയ്യണം എങ്കിൽ ഇന്ദ്രിയങ്ങളെ ജയിച്ചേ സാധിക്കുകയുള്ളു. ഇന്ദ്രിയങ്ങളെ ജയിക്കണം എങ്കിൽ കാമജയം ഉണ്ടായേ സാധിക്കു (കാമം എന്നതിന് ആഗ്രഹം എന്നും അർഥം ഉണ്ട് )  'ദ്വാരവാഹികൾ' ക്ക് ആത്മസാക്ഷാൽക്കാരം ഉണ്ടായെങ്കിൽ മാത്രമേ ദ്വാരങ്ങളെ വേണ്ടവിധത്തിൽ അടയ്ക്കാനും തുറക്കാനും കഴിയു. സ്ത്രീപുരുഷ ബന്ധമാണ് കാമത്തിന്റെ ഉറവിടം.   "ദ്വാരമോരോന്നിനും പരംപൊരുളരുളിയ വരംതെറ്റിക്കാതെ ദ്വാരവാഹികൾ " ക്ക് എങ്ങനെ സാധിക്കും എന്ന് ഗുരു നിർദ്ദേശിക്കുന്നു (ചില കവിതകൾ ഇവിടെ ചേർക്കുന്നു )

കരുങ്കുഴലിമാരോടു കലർന്നുരുകിയപ്പൂ-
ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കുഴയുന്നു 
പെരുംകരുണ യാറണിയുമയ്യനെ മറന്നി -
ത്തുരുമ്പനിയെന്തിനുയിരോടു മരുവുന്നു? (1 )

സുന്ദരിമാരായ സ്ത്രീകളുമായി പരിചയിച്ചു (ഇന്നായിരുന്നെങ്കിൽ ഗുരു സ്ത്രീയും -സ്ത്രീയും പുരുഷനും -പുരുഷനും എന്നൊക്കെ മാറ്റി എഴുതുമായിരുന്നു) പഴുകി പൂപോലെ മൃദുവും സുന്ദരവുമായ ഭഗവത്പാദം മറന്ന് ഭക്തനായ ഈ ദാസൻ ലോകത്തിൽ വല്ലാതെ ക്ലേശിക്കുന്നു . ആറായി ഒഴുകുന്ന ഗംഗയെ തലയിൽ ധരിക്കുന്ന ശിവനെ ഓർമ്മിക്കാതെ സാധാ ജീർണ്ണിക്കുന്ന ദേഹത്തിൽ (ദ്വാരങ്ങളിൽ) അഭിമാനം ഈ ജഡമോഹി പ്രാണനും വഹിച്ചെന്തിനിങ്ങനെ ദുഃഖമായ ജീവിതം കഴിച്ചു കൂട്ടുന്നു ( നടവയൽ ദുഖിതനല്ലന്നു കരുതുന്നു )

അലഞ്ഞു മുലയുംതലയുമേന്തിയകതാരിൽ 
കലങ്ങിനെയെഴുമാഴിയുമഴിഞ്ഞരിയകണ്ണും
വിളങ്ങിവിളയാടിനടകൊള്ളുമിവരോടി -
മ്മലങ്ങളൊഴുകും കുടിലിലാണ്  വലയുന്നു (4 )

ആടിയാടി മാർവിടവും ശിരസ്സും ചലിപ്പിച്ചുള്ളിൽ കാമാദി വികാരങ്ങൾകൊണ്ട് കലങ്ങിയ ഹൃദയവും പുറമെ പ്രേമം പ്രകടമാക്കുന്നതായ് തോന്നുന്ന മനോഹരമായ കടാക്ഷവും അങ്ങനെ സൗന്ദര്യം കാട്ടി ലീലാവിലാസങ്ങളോടെ സമീപിക്കുന്ന ഈ സ്ത്രീ ജനങ്ങളൊട് ചേർന്ന് പലതരം മാലിന്യങ്ങൾക്കും ഉറവിടമായ ദേഹത്തെ മോഹിച്ച് വല്ലാതെ ക്ലേശിക്കുന്നു .     

"ദ്വാരമോരോന്നിനും പരംപൊരുളരുളിയ വരംതെറ്റിക്കാതെ ദ്വാരങ്ങളെ വിരലുകൾ കൊണ്ട് അമർത്തി അടയ്ക്കുക അത്ര ക്ഷിപ്രസാധ്യമല്ല . മനസ്സിനെ നിയന്ത്രിക്കൂ. മറ്റുള്ളവരുടെ ദ്വാരങ്ങളൂം മലിനമാകാതെ സൂക്ഷിക്കാം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക