Image

മോഹന്‍ലാലിന്റെ പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തുന്നു

Published on 24 September, 2016
മോഹന്‍ലാലിന്റെ പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തുന്നു
മലയാളിസിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമായ പുലിമുരുകന്‍ ആഗോളവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നു. ഒക്‌ടോബര്‍ 7-ാം തിയതി ഇന്ത്യയിലും, മിഡില്‍ ഈസ്റ്റിലും, യൂറോപ്പിലും അമേരിക്കയിലും ഒരുമിച്ചാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്നു. ഉദയ്കൃഷ്ണന്‍ ആദ്യമായി സ്വന്തമായി തിരക്കഥ രചിക്കുന്ന ചിത്രമാണിത്.

നിരവധി സാഹസികരംഗങ്ങള്‍ നിറഞ്ഞ ഈ ചിത്രം 150 ലേറെ ദിവസം വേണ്ടിവന്നു ചിത്രീകരണത്തിന്. 200 ലേറെ ദിവസങ്ങള്‍ വേണ്ടിവന്നു  പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ക്കുവാനായിട്ട്. ബാഹുബലി പോലുള്ള ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ഗ്രാഫിക്‌സ് നിര്‍വ്വഹിച്ച ഹൈദരാബാദിലെ ഫയര്‍ ഫ്‌ളൈ എന്ന കമ്പനിയാണ് ഈ ചിത്രത്തിന്റേയും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് നിര്‍വഹിച്ചിരിക്കുന്നത്.

പുലിയുമായി ഏറ്റുമുട്ടുന്ന സാഹസികരംഗങ്ങള്‍ അതീവസൂഷ്മതയോടെയും അതിസാഹസീകതയോടും കൂടിയാണ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത് വിയറ്റ്‌നാമിലും തായ്‌ലന്റിലുമായിട്ടാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്ഡന്‍ ആണ് സംഘട്ടന സംവിധായകന്‍.

കാമിലാനി മുഖര്‍ജിയാണ് നായിക. തെലുങ്കിലെയും തമിഴിലെയു താരങ്ങള്‍ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ മലയാളിത്തില്‍ നിന്ന്, സിദ്ദിക്ക്, ലാല്‍, വിനു മോഹന്‍, ബാല, സുരാജ് വെഞ്ഞാറമൂട്, എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. റഫീക്ക് അഹമ്മദ് മുരുകന്‍ കാട്ടക്കട എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപീസുന്ദറാണ്.

അമേരിക്കയില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക 

ജോസഫ് ആന്റണി (ഒമേഗാ ഫിലിംസ്) - 9734157078


മോഹന്‍ലാലിന്റെ പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക