Image

ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്ര ചരിത്ര വിജയമായി

Published on 25 September, 2016
ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്ര ചരിത്ര വിജയമായി

 മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനും മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസും സംയുക്തമായി മെല്‍ബണില്‍നിന്നും താസ്മാനിയയിലേക്ക് കപ്പലില്‍ നടത്തിയ ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്ര ചരിത്ര താളുകളില്‍ ഇടംനേടി. 

കപ്പല്‍യാത്രയിലെ ആദ്യദിനത്തില്‍ വിശ്വാസികളുടെ ഇടയിലേക്ക് കടന്നുവന്ന ക്‌നാനായി തൊമ്മന്‍ ക്‌നാനായ മക്കള്‍ക്ക് ആവേശമായി. ക്‌നാനായി തൊമ്മാനായി ഷാജന്‍ ജോര്‍ജ് വേഷമിട്ടു. താമര്‍വാലി റിസോര്‍ട്ടില്‍ പ്രത്യേകം തയാറാക്കിയ അള്‍ത്താരയില്‍ ഫാ. തോമസ് കൂമ്പുക്കല്‍ ദിവ്യബലിക്കു നേതൃത്വം നല്‍കി. ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി അനുസ്മരണ യാത്രയില്‍ പങ്കെടുത്തവര്‍ക്ക് ആശംസ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്നു നോര്‍ത്തിലെയും സൗത്തിലേയും കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കള്‍ചറല്‍ നൈറ്റ് അരങ്ങേറി. തുടര്‍ന്ന് അംഗങ്ങള്‍ താസ്മാനിയയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. അനുസ്മരണ യാത്രയില്‍ ടൗണ്‍സ് വില്ലയില്‍നിന്നും സിഡ്‌നിയില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു. 

ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്രയുടെ വിജയത്തിനായി സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ ചാപ്ലിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ചാപ്ലിന്‍ ഫാ. തോമസ് കൂമ്പുക്കല്‍, മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സജി ഇല്ലിപ്പറമ്പില്‍, സിജോ ചാലായില്‍, ജോബി ജോസഫ്, അലന്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക