Image

ഡാളസിലെ സംഗീതാസ്വാദകരെ ഭക്തി സാന്ദ്രത്തിലാറാടിച്ച സംഗീത വിരുന്ന്

പി. പി. ചെറിയാന്‍ Published on 25 September, 2016
ഡാളസിലെ സംഗീതാസ്വാദകരെ ഭക്തി സാന്ദ്രത്തിലാറാടിച്ച സംഗീത വിരുന്ന്
കറോള്‍ട്ടണ്‍ (ഡാളസ്): ക്രൈസ്തവ സംഗീതാസ്വാദകരെ ഭക്തി സാഗരത്തിലാറാടിച്ച സംഗീത വിരുന്നിന് കരോള്‍ട്ടണ്‍ ബിലിവേഴ്‌സ് ബൈബിള്‍ ചാപ്പല്‍ വേദിയായി.

സെപ്റ്റംബര്‍ 25 ഞായറാഴ്ച ഉച്ചക്ക് ശേഷം ഡാളസ്സില്‍ തകര്‍ത്ത് പെയ്ത മഴ വൈകുന്നേരം ശാന്തമായയതോടെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ വിവിധ ചര്‍ച്ചകളില്‍ നിന്നും നിരവധി പേരാണ് ക്രൈസ്തവ സംഗീതവിരുന്ന് ആസ്വദിക്കാനായി എത്തി ചേര്‍ന്നത്.

ഫിലിപ്പ് ആന്‍ഡ്രൂസിന്റെ സ്വാഗത പ്രസംഗത്തിനും ജോര്‍ജ്ജ്. പി. തോമസിന്റെ പ്രാര്‍ത്ഥനക്കുശേഷം സംഗീത സായാഹ്നത്തിന് തുടക്കമായി. ഷേര്‍ളി വിക്ടര്‍ എബ്രഹാം, ലിഡിയ, ബെക്‌സി, ഫിലിപ്പ് ആന്‍ഡ്രൂസ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ആദ്യഗാനം തന്നെ ആത്മേയ ചൈതന്ന്യം നിറഞ്ഞ് തുളുമ്പുന്നതായിരുന്നു. തുടര്‍ന്ന് അനുഗ്രഹീത ഗായകനും, നിരവധി ഗാനങ്ങളുടെ രചിയിതാവുമായ മാത്യു ജോണും, സംഗീത ഉപകരണങ്ങളില്‍ മാന്ത്രക  കൈ വിരലുകള്‍ ചലിപ്പിച്ചു സംഗീതാസ്വാദകരെ താളലയങ്ങളുടെ മാസ്മരിക ലോകത്തിലേക്ക് ആനയിക്കുകയും ചെയ്ത സംഗീത സംവിധായകന്‍ സുനില്‍ സോളമനും, വിവിധ ഭാഷകളില്‍ രൂപപ്പെടുത്തിയ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ ഹാളിലുണ്ടായിരുന്നവര്‍ കരഘോഷത്തോടെയാണ് ഗായകാംഗങ്ങള്‍ക്ക് ആവേശം പകര്‍ന്നത്. ആദ്യ പകുതിക്കു ശേഷം ഇന്ത്യയില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ അലന്‍. കെ. റോയ് നടത്തിയ വചന പ്രഘോഷന്നവും അനാവ സാക്ഷ്യവും ഏറെ ഹൃദ്യമായി. രണ്ടു മണിക്കുറിലധികം നീണ്ടുനിന്ന സംഗീത വിരുന്ന് ജിജി ചോരിക്കലിന്റെ നന്ദി പ്രകാശനത്തോടും ജോര്‍ജ് പി തോമസിന്റെ പ്രാര്‍ത്ഥനയോടും രാത്രി 9 മണിയോടെ സമാപിച്ചു.

പി. പി. ചെറിയാന്‍

ഡാളസിലെ സംഗീതാസ്വാദകരെ ഭക്തി സാന്ദ്രത്തിലാറാടിച്ച സംഗീത വിരുന്ന്ഡാളസിലെ സംഗീതാസ്വാദകരെ ഭക്തി സാന്ദ്രത്തിലാറാടിച്ച സംഗീത വിരുന്ന്ഡാളസിലെ സംഗീതാസ്വാദകരെ ഭക്തി സാന്ദ്രത്തിലാറാടിച്ച സംഗീത വിരുന്ന്ഡാളസിലെ സംഗീതാസ്വാദകരെ ഭക്തി സാന്ദ്രത്തിലാറാടിച്ച സംഗീത വിരുന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക