Image

ജോര്‍ജ്ജ് മത്തായി സി.പി.എ (ഉപദേശിയുടെ മകന്‍) ഐ.പി.സി യുടെ ജനറല്‍ കൗണ്‍സിലില്‍

രാജു തരകന്‍ Published on 26 September, 2016
ജോര്‍ജ്ജ് മത്തായി സി.പി.എ (ഉപദേശിയുടെ മകന്‍) ഐ.പി.സി യുടെ ജനറല്‍ കൗണ്‍സിലില്‍
ഡാളസ്: പ്രവാസി മലയാളി പെന്തെക്കോസ്ത് ജനങ്ങള്‍ക്ക് സുപരിചിതനായ ജോര്‍ജ്ജ് മത്തായിയെ വീണ്ടും ഐ.പി.സി ജനറല്‍ കൗണ്‍സിലേക്ക് തിരഞ്ഞെടുത്തു. ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ വാര്‍ഷിക കണ്‍വന്‍ഷനോടനുബന്ധിച്ച് നടന്ന ജനറല്‍ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിന് മുന്‍പ് ഒരു പ്രാവശ്യം കൗണ്‍സില്‍ മെമ്പറായി മികവുറ്റ പ്രവര്‍ത്തനശൈലി പ്രകടിപ്പിച്ച താന്‍ ജനറല്‍കൗണ്‍സിലിന്റെ പ്രത്യേക ക്ഷണിതാവായും കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹൂസ്റ്റണ്‍, ഒക്കലഹോമ, ഓസ്റ്റിന്‍, സാന്‍അന്റോണിയോ തുടങ്ങിയ പട്ടണങ്ങളില്‍ നിന്നുള്ള സഭാശുശ്രൂഷകരുടേയും, സഭാപ്രതിനിധികളുടേയും സംയുക്ത സമിതിയില്‍ നിന്നാണ് പ്രതിനിധിയെ തിരഞ്ഞെടുത്തത്.
ഇന്ത്യാപെന്തെക്കോസ്ത് ദൈവസഭയുടെ കേന്ദ്രഭരണസമിതിക്കുവേണ്ടി ഭരണഘടനാ നിര്‍മ്മാണസമിതിയിലും താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയനില്‍നിന്ന് ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ട് പ്രതിനിധികളാണ് റീജിയന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ ഷാജി ഡാനിയേല്‍ (ഹൂസ്റ്റണ്‍), ബ്രദര്‍ ഏബ്രഹാം പി. ഏബ്രഹാം (ഡാളസ്). മൂന്ന് വര്‍ഷത്തേക്കാണ് ഭരണസമിതിയുടെ കാലാവധി.
സാമൂഹിക പ്രതിബദ്ധതയില്‍ക്കൂടി ഭാരതീയ സുവിശേഷീകരണത്തിനും അന്തര്‍ദേശീയ സുവിശേഷീകരണത്തിനും പരമപ്രാധാന്യം കൊടുത്ത് സഭകളെ ശക്തിപ്പെടുത്തുന്നതോടെപ്പം വിവിധ രാജ്യങ്ങളില്‍ പാര്‍ക്കുന്ന പ്രവാസി പെന്തെക്കോസ്ത് സമൂഹത്തിന്റെ ആത്മീയ ഉന്നതിയുമാണ് കൗണ്‍സില്‍ അംഗങ്ങളുടെ ലക്ഷ്യം.
ഒരു പെന്തെക്കോസ്ത് വിശ്വാസി നിര്‍മ്മാതാവായ ആദ്യ പെന്തെക്കോസ്ത് സിനിമയായ “ഉപദേശിയുടെ മകന്‍” എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധേയനാണ് ജോര്‍ജ്ജ് മത്തായി. അമേരിക്കയില്‍ പഠിച്ച് ജേര്‍ണലിസത്തില്‍ ബിരുദം നേടിയ താന്‍ വിവിധ പെന്തെക്കോസ്ത് സമ്മേളനങ്ങളുടെ നേതൃത്വ നിരയില്‍ സേവനം നിര്‍വ്വഹിച്ചിട്ടുണ്ട്.
ദീര്‍ഘവര്‍ഷം ഒക്കലഹോമ പട്ടണത്തില്‍ പാര്‍ത്ത് സുവിശേഷീകരണ രംഗത്തും സാമൂഹ്യ തലങ്ങളിലും വിവിധ നിലകളില്‍ കര്‍മ്മനിരതനായിരുന്ന താന്‍ ഇപ്പോള്‍ ഡാളസില്‍ സ്ഥിരവാസം ഉറപ്പിച്ച് ഐ.പി.സി ഹെബ്രോന്‍ സഭയില്‍ സജീവാഗമായി തുടരുന്നു.
ജോര്‍ജ്ജ് മത്തായി സി.പി.എ (ഉപദേശിയുടെ മകന്‍) ഐ.പി.സി യുടെ ജനറല്‍ കൗണ്‍സിലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക