Image

കാപ്പി­കു­ടി­യ­ന്മാ­രു­ടെ വിധി (പകല്‍ക്കിനാവ്: ജോര്‍­ജ് തു­മ്പ­യില്‍)

Published on 26 September, 2016
കാപ്പി­കു­ടി­യ­ന്മാ­രു­ടെ വിധി (പകല്‍ക്കിനാവ്: ജോര്‍­ജ് തു­മ്പ­യില്‍)
എന്നാ പറ­യാ­നാ, മര്യാ­ദ­യ്ക്കുള്ള രാവി­ലത്തെ ഒരു കാപ്പി കുടി മുട്ടി­ക്കുന്ന ലക്ഷ­ണ­മാണ് കാണു­ന്ന­ത്. ഒരു ശ­രാശ­രി അ­മേ­രി­ക്ക­ക്കാര­ന്റെ ദൈ­നംദിന ജീ­വി­തം തു­ട­ങ്ങുന്ന­ത് ഒ­രു കാ­പ്പി­ കു­ടി­യില്‍ നി­ന്നാ­ണ­ല്ലോ? അ­തി­പ്പോ, ജോ­ലി­യി­ലാ­യാലും വെ­ക്കേ­ഷ­നാ­യാലും വീ­ട്ടി­ലാ­യാലും അങ്ങ­നെ തന്നെ. കാ­പ്പി വി­ട്ടൊ­രു ക­ളി­യില്ല, മക്കളേ ! അ­മേ­രി­ക്ക­യി­ലേ­ക്ക് ചേ­ക്കേ­റി­യി­രി­ക്കു­ന്ന മ­ല­യാ­ളി­ക­ളു­ടെ കാ­ര്യവും അങ്ങ­നെ ത­ന്നെ. പു­ലര്‍­കാലെ ഓ­ഫീ­സി­ലേക്ക് ഓ­ടു­മ്പോള്‍ ത­ന്നെ ഡങ്കിന്‍ ഡോണെറ്റ്‌സ്, സ്റ്റാര്‍ ബക്‌സ്, ബര്‍ഗര്‍ കിങ്, മക്­ ഡോണള്‍­സില്‍ നി­ന്നോ ഒ­രു വലി­യ കപ്പ് കാ­പ്പിയും ബേഗള­ു­മാ­യി കാ­റി­ലെ പ­രിമി­ത സൗ­ക­ര്യ­ത്തി­ലി­രു­ന്ന് ആ­കാ­വു­ന്നി­ട­ത്തോ­ളം അ­ക­ത്താ­ക്കു­ന്ന പ­തി­വ് ഇന്നും ഇ­ന്ന­ലെയും തു­ട­ങ്ങി­യതല്ല. അ­തി­ന് കാ­ല­ങ്ങ­ളു­ടെ പ­ഴ­ക്ക­മുണ്ട്. അ­ത് ജീ­വി­ത­രീ­തി­യു­മാ­യി ഇ­ണ­ങ്ങി­ച്ചേര്‍­ന്നു ക­ഴി­ഞ്ഞു. രാ­വി­ലെ സ്­റ്റി­യ­റി­ങ്ങില്‍ പി­ടി­ച്ചു കൊ­ണ്ട് നു­ണ­ഞ്ഞി­റ­ങ്ങുന്ന ആ ചൂ­ടു കാ­പ്പി­യു­ടെ സു­ഖം ഒ­രു പ്ര­ത്യേ­ക­ത­യാണ്. അ­തി­ന്റെ ത്രില്ല് പ­റ­ഞ്ഞ­റി­യി­ക്കാ­നും മേലാ. ആ കാ­പ്പി­ക്കാ­ണ് ഇ­പ്പോള്‍ ബ്രേ­ക്ക് വീ­ഴാന്‍ പോ­കു­ന്നത്. വണ്ടി­യോ­ടി­ച്ചു കൊ­ണ്ടു­ള്ള കാ­പ്പി കു­ടി നി­രോ­ധി­ക്കാന്‍ ആ­ലോ­ചി­ക്കു­ന്നു. ഞെട്ടി­യോ? ഇ­ല്ലെ­ങ്കില്‍ ശ­രിക്കും ഞെ­ട്ടി­ക്കോ. പു­ലര്‍­കാ­ലെ മ­ണി­ക്കൂ­റു­കള്‍ നീ­ളു­ന്ന ഡ്രൈ­വി­ലെ എ­നര്‍­ജി ഡ്രി­ങ്ക് ഉ­പേ­ക്ഷി­ക്കാന്‍ കുറ­ഞ്ഞപ­ക്ഷം ന്യൂ­ജേ­ഴ്‌­സി­യി­ലെ മ­ഹാ­ന്മാരും മ­ഹ­തി­കളും ത­യ്യാ­റെ­ടു­ത്തോളൂ.

ന്യൂ­ജേ­ഴ്‌­സി സ്‌­റ്റേ­റ്റ് അ­സം­ബ്ലി ട്രാന്‍സ്‌­പോര്‍­ട്ടേ­ഷന്‍ ക­മ്മി­റ്റി ഇ­ക്കാ­ര്യ­ത്തില്‍ വൈ­കാ­തെ ത­ന്നെ ഉ­റ­ച്ച നിര്‍­ദ്ദേ­ശം പു­റ­പ്പെ­ടു­വി­ക്കു­മെ­ന്നാ­ണ് സൂച­ന. സ്റ്റേറ്റ്‌സു­ക­ളില്‍ ന്യൂജേ­ഴ്‌സി­യി­ലാണ് ഇത് ആദ്യ­മായി നട­പ്പാ­ക്കാന്‍ ഉദ്ദേ­ശി­ക്കു­ന്ന­ത്. മറ്റു പല കാര്യ­ങ്ങ­ളി­ലു­മെ­ന്നതു പോലെ ഇക്കാ­ര്യ­ത്തിലും ന്യൂജേഴ്‌സി വാര്‍ത്ത­യി­ലിടം പിടി­ക്കു­മെ­ന്നു­റ­പ്പാ­യി. ഇ­തു സം­ബ­ന്ധി­ച്ച മാര്‍­ഗ്ഗ­നിര്‍­ദ്ദേ­ശ­ങ്ങ­ളെ­ക്കു­റി­ച്ച് പഠി­ക്കാന്‍ നി­യോ­ഗി­ച്ച ക­മ്മി­റ്റി വണ്ടി­യോ­ടി­ച്ചു കൊ­ണ്ടുള്ള കാ­പ്പി­ കു­ടി­ക്ക് റെ­ഡ് സി­ഗ്നല്‍ കാ­ണി­ക്കാ­നാ­ണ് നീക്കം. നാ­ഷ­ണല്‍ ട്രാന്‍സ്‌­പോര്‍­ട്ടേ­ഷന്‍ സേ­ഫ്­റ്റി ബോര്‍­ഡ് ഇ­ക്കാ­ര്യ­ത്തില്‍ ക­ഴി­ഞ്ഞ മാ­സം പു­റ­പ്പെ­ടു­വി­ച്ച മാര്‍­ഗ്ഗ­രേ­ഖ­യാ­ണ് ഇത്ത­ര­മൊ­രു നീ­ക്ക­ത്തി­നു ന്യൂ­ജേ­ഴ്‌­സി സ്റ്റേ­റ്റി­നെ നിര്‍­ബ­ന്ധി­ച്ച­തെ­ന്നു ക­രു­തു­ന്നു. വണ്ടി­യോ­ടി­ക്കു­മ്പോള്‍ ഗാ­ഡ്­ജ­റ്റു­കള്‍ ഉ­പ­യോ­ഗി­ക്കു­കയും പത്രം വാ­യി­ക്കു­കയും മ­റ്റ് അ­നു­ബ­ന്ധ ക­ലാ­പ­രി­പാ­ടി­ക­ളില്‍ ഏര്‍­പ്പെ­ടു­കയും ചെ­യ്യുന്ന­തു മൂ­ലം വാ­ഹ­നാ­പ­ക­ട­ങ്ങള്‍ കുത്ത­നെ ഉ­യര്‍­ന്നി­രുന്നു. ഇ­തി­നു നി­രോ­ധ­ന­മേര്‍­പ്പെ­ടു­ത്താന്‍ ആ­ലോ­ചി­ക്കു­ന്ന­തി­നി­ടെ­യാ­ണ് ഈ കാ­റ്റ­ഗ­റി­യി­ലേ­ക്ക് കാ­പ്പി­ കു­ടി­യേ­യും തി­രു­കി ക­യ­റ്റാ­നു­ള്ള അ­ധി­കൃ­ത­രു­ടെ ആ­ലോചന.

വണ്ടി­യോ­ടി­ക്കു­മ്പോള്‍ യാ­തൊ­രു ത­ര­ത്തി­ലു­ള്ള മ­റ്റ് പ­രി­പാ­ടി­ക­ളി­ലേക്കും ഡ്രൈ­വര്‍ തി­രി­യാന്‍ പാ­ടി­ല്ലെന്നും ഇ­ക്കാ­ര്യ­ത്തില്‍ ഉ­റ­ച്ച നി­യ­മ­നിര്‍­മ്മാ­ണം ത­ന്നെ­യാ­ണ് ന­ട­ത്താന്‍ ­പോ­കു­ന്ന­തെന്നും അ­സം­ബ്ലി­മാന്‍ ജോണ്‍ വ­സ്‌­നൂസ്കി (ഡെമോ­ക്രാറ്റ്-മി­ഡില്‍­സെ­ക്‌­സ്) വ്യ­ക്ത­മാ­ക്കുന്ന­ത് ടി­വി­യില്‍ കാ­ണി­ച്ചു കൊ­ണ്ടേ­യി­രി­ക്കു­ന്നുണ്ട്. സു­ഹൃ­ത്തു­ക്കളേ, ഇ­തു മാ­ത്രമല്ല, ഇ­ക്കാ­ര്യ­ത്തില്‍ പ­ര­സ്യ­മാ­യി പൊ­തു­ജ­ന­ങ്ങ­ളില്‍­ നി­ന്ന് അ­ഭി­പ്രാ­യ­മ­റി­യാനും അ­ദ്ദേ­ഹം ആ­ഗ്ര­ഹി­ക്കു­ന്നു. കാ­ര­ണം, ഈ ക­മ്മി­റ്റി­യു­ടെ ചെ­യര്‍­മാന്‍ അ­ദ്ദേ­ഹ­മാണ്. ബില്‍ വൈ­കാ­തെ നി­യ­മ­മാ­ക്കി മാറ്റും. കാ­ര്യ­ങ്ങ­ളു­ടെ പോ­ക്ക് ക­ണ്ടി­ട്ട് അ­ക്കാ­ര്യ­ത്തില്‍ ആര്‍ക്കും സംശ­യം വേണ്ട. അങ്ങ­നെ വ­ന്നാല്‍ ഡ്രൈ­വര്‍ സീ­റ്റി­ലി­രു­ന്നു കൊണ്ട്, സ്­റ്റി­യ­റി­ങ്ങ് നി­യ­ന്ത്രിക്കു­ക മാ­ത്ര­മാകും ഡ്രൈ­വ­റു­ടെ പ­ണി­യാ­യി നി­ജ­പ്പെ­ടു­ത്തു­ന്നത്.

ഈ നി­യ­മം നി­ല­വില്‍ വ­ന്നാല്‍ ന്യൂ­ജേ­ഴ്‌­സി­യി­ലെ പൊ­തു­ജ­ന­ങ്ങള്‍ അം­ഗീ­ക­രി­ക്കേ­ണ്ടി വ­രു­ന്ന ഏ­റ്റവും ബു­ദ്ധി­മു­ട്ടേറി­യ ഗ­താ­ഗ­ത നി­യ­മ­മാ­യി­രിക്കും ഇ­തെ­ന്നു സം­ശ­യ­മില്ല. നി­യമം തെ­റ്റി­ച്ചാല്‍ 200 മു­തല്‍ 400 വ­രെ ഡോ­ളര്‍ പി­ഴ നല്‍­കേ­ണ്ടി വ­രും. രണ്ടാം ത­വ­ണ­യും ആ­വര്‍­ത്തി­ച്ചാല്‍ 400 മു­തല്‍ 600 വ­രെ­ ഡോ­ള­റാവും പി­ഴ. മൂന്നാം ത­വ­ണയും പി­ടി­വീ­ണാല്‍ പി­ന്നെ അത് 800 ഡോ­ളര്‍ പി­ഴയും അ­ടു­ത്ത 90 ദി­വ­സ­ത്തേ­ക്ക് ലൈ­സന്‍­സ് സ­സ്‌­പെന്‍­ഷനും സം­ഭ­വി­ക്കും. ഇ­തില്‍ എ­ന്തൊ­ക്കെ ചെ­യ്യാ­നാ­വും, ചെ­യ്യാ­തി­രി­ക്കാ­നാവും എ­ന്നൊ­ക്കെ തീ­രു­മാ­നിക്കുക പോ­ലീ­സാ­വും. അ­ക്കാ­ര്യ­ത്തില്‍ യാ­തൊ­രു മാ­റ്റ­വു­മില്ല. അതു കൊ­ണ്ട് കാ­പ്പി­ കു­ടി­യ­ന്മാര്‍ ശ്ര­ദ്ധി­ക്കുക.

റേഡി­യോ­യില്‍ ടോ­ക്ക് ഷോ­യും ന­വ­മാ­ധ്യ­മ­ങ്ങ­ളി­ലെ സജീ­വ ചര്‍­ച്ചാ വി­ഷ­യ­മാ­യും കാ­പ്പി­ കു­ടി­യ­ന്മാര്‍ മാ­റി­ക്ക­ഴി­ഞ്ഞി­ട്ടുണ്ട്. ഡ്രൈ­വി­ങ് സീ­റ്റി­ലി­രു­ന്ന് തി­ന്നു­ക­യോ, കോ­ഫി നു­ണ­യു­ക­യോ ചെ­യ്­താല്‍ ഫൈന്‍ ടി­ക്ക­റ്റു­ക­ളു­ടെ എ­ണ്ണം വര്‍­ദ്ധ­ി­ക്കുന്ന­ത് ഒട്ടും ആ­ശ്വാ­സ്യ­മല്ല­ല്ലോ..

അ­ടു­ത്ത ഗ­വര്‍­ണര്‍ സ്ഥാ­നാര്‍­ത്ഥി­യാ­കാ­നി­ട­യു­ള്ള ഡെ­മോ­ക്രാ­റ്റി­ക്കു­കാ­രനായ ജോണ്‍ വ­സ്‌­നൂസ്കി ഒ­രു കാ­ര്യം ഉറ­ച്ചു പ­റ­യു­ന്നുണ്ട്- ത­ങ്ങള്‍ ടാര്‍ജ­റ്റ് ചെ­യ്യുന്ന­ത് കാ­പ്പി­ കു­ടി­ക്കാ­രേയല്ല. പിന്നെ­യോ, ഡ്രൈ­വി­ങ് സീ­റ്റി­ലി­രു­ന്ന് ന്യൂ­സ് പേ­പ്പര്‍ വാ­യി­ക്കു­ന്ന­വ­രെയും ഇല­ക്ട്രോ­ണി­ക്‌­സ് ഗാ­ഡ്­ജ­റ്റുകള്‍ ഓ­പ്പ­റേ­റ്റ് ചെ­യ്യു­ന്ന­വ­രെ­യു­മാണ്. എ­ന്നാല്‍ നിയ­മം എ­ല്ലാ­വര്‍ക്കും ബാ­ധ­ക­മാ­ണ­ല്ലോ. അ­തു കൊ­ണ്ട് കാ­പ്പി­കു­ടി­ക്കു­ന്ന­വര്‍ പെ­ട്ടു പോ­യെ­ന്നേ­യു­ള്ളു­വ­ത്രേ. എ­ന്തൊ­രു ന്യാ­യം, അ­ല്ലേ?

സീ­റ്റ് ബെല്‍­റ്റ് ബില്‍, സ്­പീ­ഡ് ലി­മി­റ്റ് ബില്‍ പോ­ലെ ത­ന്നെ കാ­പ്പി­കു­ടിയും ഒ­രു ബില്ലാ­യി ഇ­റ­ങ്ങാ­നി­ട­യു­ണ്ടോ­യെ­ന്ന് അ­ദ്ദേ­ഹ­ത്തി­ന് ഉ­റ­പ്പി­ല്ലെ­ങ്കിലും കൊ­ണ്ടു വ­രാ­നി­ട­യു­ള്ള നി­യ­മ ആ­ശ­യ­ങ്ങ­ളില്‍ കാ­പ്പി­ കു­ടി ക­ട­ന്നു­കൂ­ടി­യി­ട്ടു­ണ്ടെ­ന്ന് അ­ദ്ദേ­ഹം ഉ­റ­പ്പി­ച്ചി­ട്ടുണ്ട്. വാ­ഹ­ന അ­പ­ക­ട­ങ്ങള്‍ സം­ബ­ന്ധിച്ച സ്റ്റേ­റ്റ് പോ­ലീ­സ് അ­നാ­ലി­സ് നോ­ക്കി­യി­ട്ടല്ല അ­ദ്ദേ­ഹം കാ­പ്പി­കു­ടി­യ­ന്മാ­രെ ഉ­പ­ദ്ര­വി­ക്കു­ന്ന­തെന്നും അ­തു വ­രാന്‍ പോ­കു­ന്ന ഗ­വര്‍­ണ്ണര്‍ തെ­ര­ഞ്ഞെ­ടു­പ്പ് ല­ക്ഷ്യ­മി­ട്ടാ­ണെ­ന്നും അ­സൂ­യാ­ലു­ക്കള്‍ പറ­ഞ്ഞു പ­ര­ത്തു­ന്നുണ്ട്. എ­ന്നാലും ഒ­രു കാര്യം വ്യക്തം- ഇ­ല വ­ന്നു മു­ള്ളില്‍ വീ­ണാലും മു­ള്ള് വ­ന്ന് ഇ­ല­യില്‍ വീ­ണാലും ദോ­ഷം കാ­പ്പി­ കു­ടി­യ­ന്മാര്‍­ക്കു തന്നെ­യാ­ണ­ല്ലോ. 
കാപ്പി­കു­ടി­യ­ന്മാ­രു­ടെ വിധി (പകല്‍ക്കിനാവ്: ജോര്‍­ജ് തു­മ്പ­യില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക