Image

അടി­യ­ന്തരമായി കൊടു­ക്കേണ്ട മരു­ന്നു­വില കുതി­ച്ചു­യ­രുന്നു (കോര ചെറി­യാന്‍)

Published on 26 September, 2016
അടി­യ­ന്തരമായി കൊടു­ക്കേണ്ട മരു­ന്നു­വില കുതി­ച്ചു­യ­രുന്നു (കോര ചെറി­യാന്‍)
ഫിലാ­ഡല്‍ഫിയ: ജീവന്‍ രക്ഷി­ക്കു­വാന്‍ വേണ്ടി ആംബു­ലന്‍സു­കാരും ആശു­പത്രി ക്യാഷ്വാ­ലിറ്റി ഡോക്ടര്‍മാരും ഉടനെ കൊടു­ക്കുന്ന മരു­ന്നു­വില രണ്ട ും മൂന്നും ഇര­ട്ടി­യായി 2013 നു ശേഷം വര്‍ദ്ധി­ച്ചി­രി­ക്കു­ന്നു. പ്രമേഹരോഗി­ക­ളില്‍ പലരും ഇന്‍സു­ലിന്റെ വില വര്‍ദ്ധ­ന­വു­മൂലം കൃത്യ­സ­മ­യത്തു കുത്തി­വെയ്പ് നട­ത്താതെ രക്ത­ത്തിലെ ഷുഗ­റിന്റെ അളവ് കൂടി ആശു­പ­ത്രി­കളെ ആശ്ര­യി­ക്കു­ന്നു. പരി­പൂര്‍ണ്ണ സുഖം പ്രാപി­ക്കാതെ താത്കാ­ലി­ക­മായ ആശ്വാസം കിട്ടി കഴി­യു­മ്പോള്‍ ഡോക്ട­ര്‍മാര്‍ നിര്‍ദ്ദേ­ശിച്ച ഇന്‍സു­ലിന്‍ വാങ്ങു­വാന്‍ പണം ഇല്ലാതെ വീട്ടി­ലേയ്ക്കു മട­ങ്ങു­ന്നു.

അമി­ത­മായി opioid drug ലഹരി കിട്ടുവാന്‍വേണ്ടി ഉപ­യോ­ഗിച്ചു മരണ വെപ്രാ­ള­ത്തോടെ ആശു­പ­ത്രി­യില്‍ എത്തുന്ന രോഗി­കള്‍ക്ക് ഉടനെ കൊടു­ക്കുന്ന Naloxone ന്റെ വില 2013 ല്‍നിന്നും ഒന്നര ഇരട്ടി വര്‍ദ്ധി­ച്ചു. ഹൃദ­യാ­ഘാ­ത­ത്തിനു പെട്ടെന്നു കൊടു­ക്കുന്ന പല മരു­ന്നു­ക­ളു­ടേയും വില മൂന്നി­ര­ട്ടിയും ഹൃദ­യ­സ്തം­ഭ­ന­ത്തിനും കിഡ്‌നി­യുടെ രോഗ­ത്തിനും കൊടു­ക്കുന്ന lasix ന്റെ വില എട്ട് ഇര­ട്ടി­യായും കഴിഞ്ഞ ഏതാനും വര്‍ഷ­മായി ഉയര്‍ന്നു. Steroids ഓ Epinephrine ഓ കൊടു­ത്ത­തി­നു­ശേഷം ശ്വാസ തടസ്സം മാറാ­തെ­യുള്ള വീട്ടു പരി­ച­ര­ണ­ത്തി­ലുള്ള രോഗി­കള്‍ക്കു കൊടു­ക്കുന്ന Epsom Salts ന്റെ വില ആറ് ഇര­ട്ടി­യായി കൂടി. ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴി­ലുള്ള ആബു­ലന്‍സ് സര്‍വ്വീ­സു­കാരും എമേര്‍ജന്‍സി ഡോക്ടര്‍മാരും അനി­യ­ന്ത്രി­ത­മായ ഈ വില വര്‍ദ്ധ­ന­വില്‍ അത്ഭു­ത­ത്തോടെ പ്രതി­ക്ഷേധം പ്രക­ട­പ്പി­ച്ചു.

സാധാ­രണ Allergic Reaction ഉള്ള­വര്‍ക്കും, ചെമ്മീന്‍ മുത­ലായ ചില സമുദ്ര മത്സ്യം കഴിച്ച ചിലര്‍ക്കും, വിഷ­മുള്ള തേനീച്ച കുത്തി­യവര്‍ക്കും ഉടനെ കൊടു­ക്കുന്ന Epipen ന്റെ വില വര്‍ദ്ധ­ന­വില്‍ അമേ­രി­ക്കന്‍ ജനത പര­സ്യ­മായി പ്രതി­ഷേധിച്ചു. ജന­ക്ഷോ­പത്തെ തുടര്‍ന്നു Epipen ന്റെ ജെനെ­റ്റിക് വേര്‍ഷന്റെ വില അടു­ത്ത­നാ­ളില്‍ പകുതി ആയി കുറ­ച്ചു. ലോക­ത്തില്‍ ഏറ്റവും കൂടു­തല്‍ ഔഷധം ഉല്പാ­ദി­പ്പി­ക്കു­ന്നതും പുതിയ മരു­ന്നു­കള്‍ കണ്ടുപി­ടി­ക്കു­വാന്‍ വേണ്ടിയും ആധു­നീക ചികിത്സാ രീതി­കള്‍ക്കുവേ­ണ്ട ിയും കൂടു­തല്‍ റിസേര്‍ച്ച് നട­ത്തു­ന്നതു അമേ­രി­ക്ക­യി­ലാ­ണ്. അമേ­രി­ക്ക­യിലെ മരുന്നു വില വര്‍ദ്ധ­നവ് അതി­ശീഘ്രം ഇന്‍ഡ്യന്‍ ജന­ങ്ങ­ളേയും ബാധി­ക്കും.

അമേ­രി­ക്കന്‍ മെഡി­ക്കല്‍ അസോ­സി­യേ­ഷന്റെ സ്റ്റാറ്റി­സ്റ്റിക് പ്രകാരം ആഗോ­ള­ത­ല തല­ത്തില്‍ ഹൃദ്രോ­ഗം­മൂലം പ്രതി­വര്‍ഷം ഒരു­കോടി എഴു­പതുലക്ഷം പേര്‍ മരി­ക്കു­ന്നു. ഇന്ത്യ­യില്‍ ഹൃദ്രോഗംമൂലം മരി­ക്കു­ന്ന­വ­രുടെ എണ്ണം അവ്യ­ക്ത­മാ­ണ്.

അമേ­രി­ക്ക­യിലും യൂറോ­പ്യന്‍ രാജ്യ­ങ്ങ­ളിലും പുതിയ ചികിത്സാ രീതി­കള്‍ക്കും പുതിയ മരു­ന്നു­കള്‍ കണ്ട ു­പി­ടി­ക്കു­ന്ന­തിനും വേണ്ട ി­യുള്ള ഗവേ­ഷ­ണ­ങ്ങള്‍ കോടി­ക്ക­ണ­ക്കിനു ഡോളര്‍ മുടക്കി നട­ത്തു­ന്നു. പുതിയ മരു­ന്നു­കള്‍ കണ്ട ു­പി­ടിച്ചു അംഗീ­കാരം ലഭി­ച്ച­വര്‍ മുട­ക്കിലും അനേകം മടങ്ങു ലാഭ­ത്തിനു വിറ്റ­ഴി­ച്ചു­ കൊള്ളലാഭം കൊയ്യു­ന്നു. വിദ്യാ­ഭ്യാസപര­മായും സാമ്പ­ത്തി­ക­മായും വളരെ ഉന്ന­തി­യി­ലുള്ള ഇന്‍ഡ്യാമഹാ­രാ­ജ്യവും ഗവേ­ഷ­ണ­രം­ഗത്ത് വളരെ കൂടു­തല്‍ ശ്രദ്ധ ചെലു­ത്ത­ണം.

ഡല്‍ഹി­യിലെ All India Institute of Medical Sciences അഥവാ എയിംസ് പോലെ­യുള്ള സ്ഥാപ­ന­ങ്ങള്‍ എല്ലാം സംസ്ഥാ­ന­ങ്ങ­ളിലും സ്ഥാപി­ക്കു­കയും ഗവേ­ഷണങ്ങള്‍ ആരം­ഭി­ക്കു­കയും ചെയ്യ­ണം. കേരളംപോലെ പല സ്റ്റേറ്റിലും പ്രൈവറ്റ് ആശു­പ­ത്രി­ക്കാ­രുടെയും പ്രൈവറ്റായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരും സ്ഥാപിത താത്പര്യം നില­നിര്‍ത്തു­വാന്‍ എയിംസ് നിര്‍മ്മാ­ണ­ത്തി­നെ­തി­രായി സമ­ര­മു­റ­കള്‍ ആരം­ഭി­ക്കു­വാന്‍ സാദ്ധ്യത­യുണ്ട്. നില­വി­ലുള്ള ഗവ­ണ്മെന്റ് എതിര്‍പ്പു­കളെ ജന­ര­ക്ഷ­യ്ക്കു­വേണ്ടി ശക്ത­മായി നേരി­ട­ണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക