Image

ടിനുവിന്റെ സംസ്‌കാരം ഒക്ടോബര്‍ ഒന്നിന്

Published on 26 September, 2016
ടിനുവിന്റെ സംസ്‌കാരം ഒക്ടോബര്‍ ഒന്നിന്

 മെല്‍ബണ്‍: റോവില്‍ വീടിനു സമീപം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുപത്തെട്ടുകാരനായ ടിനു തോമസിന്റെ സംസ്‌കാരം ഒക്ടോബര്‍ ഒന്നിന് (ശനി) മൂന്നിന് എടത്വ ആനപ്രാമ്പാല്‍ മാര്‍ത്തോമ പള്ളിയില്‍ നടക്കും. 

ദന്ത ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു ടിനു. സെപ്റ്റംബര്‍ 14ന് വീടിനു പുറത്തേയ്ക്കുപോയ ടിനു തിരിച്ചെത്താഞ്ഞതിനെത്തുടര്‍ന്നു 15ന് രാവിലെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു പോലീസ് ടിനുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു അന്വേഷണം നത്തിയപ്പോള്‍ കാര്‍ സഞ്ചരിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ രാത്രി വൈകുന്നതുവരെയും ടിനുവിനെ കണ്ടെത്താനായില്ല. ഒടുവില്‍ 16ന് രാവിലെ വീടിനു സമീപം ടിനുവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മാതാപിതാക്കളായ തോമസ് ജോര്‍ജിനും ആനിക്കും ഒപ്പമാണ് അവിവാഹിതനായിരുന്ന ടിനു താമസിച്ചിരുന്നത്.

സെപ്റ്റംബര്‍ 25ന് മൃതദേഹം മെണ്‍ബണ്‍ മാര്‍ത്തോമ പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക