Image

ഹൂസ്റ്റണില്‍ ഗാന്ധിജയന്തി ആഘോഷം ഒക്ടോബര്‍ 2 ന് ; ഡി സി സി പ്രസിഡന്റ് മോഹന്‍ രാജ് മുഖ്യാതിഥി

ജീമോന്‍ റാന്നി Published on 26 September, 2016
ഹൂസ്റ്റണില്‍ ഗാന്ധിജയന്തി ആഘോഷം ഒക്ടോബര്‍ 2 ന് ; ഡി സി സി പ്രസിഡന്റ് മോഹന്‍ രാജ് മുഖ്യാതിഥി
ഹുസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സാസ് കോണ്‍ഗ്രസ് (ഐ എന്‍ ഒ സി) ടെക്‌സസ് ചാപ്റ്ററിന്റെ നേതൃത്വത്തല്‍ ഹൂസ്റ്റണില്‍ ഗാന്ധിജയന്തി ആഘോഷിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹുസ്റ്റണ്‍ (മാഗ്) ന്റെ ആസ്ഥാലമായ കേരളാ ഹൗസില്‍ (1415, packer  Ln, Stafford ,Tx 77477) ഒക്ടോബര്‍ 2 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ്  സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

ഹൃസ്യ സന്ദര്‍ഷനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിരിക്കുന്ന പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ ് പി. മോഹന്‍ രാജ് 1996 മുതല്‍ 2001 പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാനായും സേവനം അനുഷ്ടിച്ചു.

ഗാന്ധിജയന്തി സമ്മേളനത്തിലേക്ക് എല്ലാ പ്രവാസി മലയാളികളേയും സ്വാഗതം ചെയ്യുന്നതോടൊപ്പം പത്തനംതിട്ട് ജില്ലയിലെ കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് മോഹന്‍രാജിനെ സ്വീകരിക്കുന്നതിനുമുള്ള അവസരമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബേഹി മണക്കുന്നേല്‍ (സെക്രട്ടറി)- 713 291 9721
                          ജീമോന്‍ റാന്നി (ജോ. സെക്രരട്ടറി)-407 718 4805
                          ജയിംസ് കൂടന്‍- 914 987 1101


ജീമോന്‍ റാന്നി


ഹൂസ്റ്റണില്‍ ഗാന്ധിജയന്തി ആഘോഷം ഒക്ടോബര്‍ 2 ന് ; ഡി സി സി പ്രസിഡന്റ് മോഹന്‍ രാജ് മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക