Image

മലയാളികള്‍ വോട്ടുചെയ്യുമ്പോള്‍ അമേരിക്കയില്‍ സംഭവിക്കുന്നത്?

അനില്‍ പെണ്ണുക്കര Published on 27 September, 2016
മലയാളികള്‍ വോട്ടുചെയ്യുമ്പോള്‍ അമേരിക്കയില്‍ സംഭവിക്കുന്നത്?
ഇന്ത്യയില്‍ കാശ്മീരില്‍ പോലും സാധാരണ ജനങ്ങള്‍ സുരഷിതരായിരിക്കുന്നതിന്റെ കാരണം അവര്‍ക്കു വോട്ട് ഉള്ളതുകൊണ്ട് കൂടിയാണ്. ഈ നിസാര ചിന്ത മതി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കും വോട്ടു ചെയ്യുവാന്‍. ഫോമയുടെ നിയുകത  ജനറല്‍ സെക്രട്ടറി ജിബി തോമസിന്റേതാണ്  ഈ വാക്കുകള്‍. എഫ് ബിയിലും വാട്‌സ്  ആപ്പിലും ഒക്കെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍  മലയാളികളും തങ്ങളുടെ വോട്ടുകള്‍  രേഖപ്പെടുത്താന്‍ ഫോമാ ആഹ്വാനം തുടങ്ങിയിട്ട്  മാസങ്ങള്‍ ആയി. പലരു ഈ ഒരു കാര്യത്തോട്  വിമുഖത കാട്ടുന്നുവോ എന്നൊരു സംശയം.

ഏതു സംരംഭവും സമൂഹത്തില്‍ ഒന്ന് ഇണങ്ങിചേരാന്‍ അല്പം സമയം എടുക്കും. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്- ജിബി പറയുന്നു.
വ്യാപകമായ വോട്ടിങ്ങ് കാമ്പയിനിങ്ങ് ആണ് ഫോമാ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ മലയാളി ഒരിക്കലും മറന്നു പോകാന്‍ സാധ്യത ഇല്ലാത്ത ഒരു വിഷയം പറയാം.'പ്രവീണ്‍ വര്‍ഗീസ് വധക്കേസ് ഇന്ന് പത്രത്താളുകളില്‍ ഇടം പിടിച്ചത് ലൗലി വര്‍ഗീസ് എന്ന പ്രവീണിന്റെ അമ്മയുടെ നിറമാത്രമായ പരിശ്രമങ്ങളുടെ ഫലം ആണ്. ഒരുപക്ഷെ അമേരിക്കന്‍ ഭരണ പ്രക്രിയയില്‍ ഒരു മലയാളി സാന്നിധ്യം ഉണ്ടായിരുന്നുവെങ്കില്‍ അവസ്ഥ വേറെ ആകുമായിരുന്നു.

ഏഴു ലക്ഷത്തോളം മലയാളികള്‍ ഇവിടെ ഉണ്ട് എന്ന് തോന്നിപ്പിക്കുവാന്‍ നമുക്ക് സാധിച്ചിട്ടില്ല. അതിനൊരു അവസരം ആണ് ഇത്.

ചില തോന്നലുകളാണ് വലിയ മാറ്റങ്ങള്‍ക്കു പാത ഒരുക്കുന്നത്. ആ പാത ഫോമാ തുറന്നു വയ്ക്കുന്നു. അതില്‍ കുറ്റപ്പെടുത്തുന്നവരും കളിയാക്കുന്നവരും ഉണ്ടാകും. അതൊന്നും കാര്യമാക്കാറില്ല. ഇന്ത്യയില്‍ വോട്ടു ചെയ്യുവാന്‍ നാം പരിശ്രമിക്കുന്നത് പോലെ അവസരം ഉണ്ടായിട്ടും ഇവിടെ വോട്ടു ചെയ്യുവാന്‍ മടികാട്ടിയാല്‍ നാളെ ഒരു പക്ഷെ അഭയാര്‍ത്ഥികളെ പോലെ നാം ആകില്ല എന്ന് പറയാന്‍ പറ്റില്ല. ലോകത്തിന്റെ പല കോണിലും ഇന്ന് ആളുകള്‍ പലായനം ചെയ്തുകൊണ്ടിരിക്കുന്നു. അവര്‍ ആരാണ്, എന്താണ്, എന്ന് തോന്നിപ്പിക്കുവാന്‍ പോലും അവര്‍ക്കു ആകാതെ പോയതാണ് അതിനുഅതിനു കാരണം. അമേരിക്കയില്‍ അങ്ങനെ ഒരു സ്ഥിതി വിശേഷം ഇല്ല. എങ്കിലും നമുക്ക്നമ്മുടെഭാഗധേയം നിര്‍ണ്ണയിക്കുവാന്‍ സാധിക്കണം. അതിനു ഇതുപോലെ ഒരു അവസരം ഇനിയും നമുക്ക് ഉടനെ കിട്ടില്ല.

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്‍ഡ്യാക്കാരുടെ, വിശിഷ്യാ മലയാളികളുടെ സാന്നിധ്യം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. പലപ്പോളും സാഹചര്യങ്ങള്‍ ഉണ്ടായിട്ടും നാം ആരും അത് ഉപയോഗിച്ചതായി തോന്നിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അത് മാറ്റണം.

നമ്മുടെ കുട്ടികള്‍ അപ്രത്യക്ഷരാകുന്ന സ്ഥിതി ഉണ്ടാകരുത്.അഥവാ ഉണ്ടായാല്‍ ഭരണകൂടം അതില്‍ ഉടന്‍ ഇടപെടണം. അതിനു നാം കരുത്തുള്ളവരാണ് എന്ന് തെളിയിക്കണം. ഓണവും വിഷുവും ക്രിസ്തുമസുമൊക്കെ ആഘോഷിക്കുന്ന അതെ സ്പിരിറ്റില്‍ നമുക്ക് ഇത് ഏറ്റെടുക്കാം .ചെറുതായി ചിന്തിച്ചു തുടങ്ങാം. എങ്കിലേ നമുക്ക് വലിയ ജനപഥങ്ങളുടെ അധിപന്മാരാകാന്‍ സാധിക്കു. ഫോമാ അതിനു തുടക്കം കുറിക്കുമ്പോള്‍ ഒപ്പം നില്‍ക്കുക, പ്രോത്സാഹിപ്പിക്കുക.

ഫോമാ ലക്ഷ്യമിടുന്നത്അമേരിക്കന്‍ രാഷ്ട്രീയത്തിലേക്കുള്ള മലയാളിപ്രവേശം ആണ്. അമേരിക്കന്‍ മലയാളിയുവജനതയെ അമേരിക്കന്‍ രാഷ്ട്രീയത്തിലേക്ക് നയിക്കുവാനും, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികളുടെ പങ്ക് വ്യക്തമാക്കുവാനുമായി, 'രജിസ്റ്റര്‍ ടു വോട്ട്' കാമ്പയിന്‍ പദ്ധതിക്ക് രൂപം നല്‍കി പ്രവര്‍ത്തനം സജീവമാക്കി. ഫോമായില്‍ ഇന്ന് പതിനൊന്ന് റീജിയനുകളിലായി ഏകദേശം 65 അംഗ സംഘടനകളുണ്ട്. ഈ സംഘടനയുടെ ഒരു വര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കൂടുന്ന പരിപാടിയാണ് മലയാളത്തിന്റെ സ്വന്തം ഓണം. ഈ ഓണക്കാലത്ത് ഫോമായുടെ എല്ലാ അംഗ സംഘടനകളിലും രജിസ്റ്റര്‍ ടു വോട്ട് ബൂത്തുകള്‍ സ്ഥാപിക്കുവാനും, അതിലൂടെ കൂടുതല്‍ മലയാളികള്‍ അമേരിക്കന്‍ ഭരണകൂടത്തെ തിരഞ്ഞെടുക്കുന്നതില്‍ ഭാഗമാകുവാനും പ്രോത്സാഹനം നല്‍കുവാനും ഫോമാ മുന്നിട്ടിറങ്ങി.ഫോമയിലെ ഓരോ റീജിയണുകളിലെ ആര്‍. വി. പി. മാരും (റീജണല്‍ വൈസ് പ്രസിഡന്റ്), നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരും, അംഗ സംഘടനകളുംഇത് പ്രാവര്‍ത്തികമാക്കുന്നതിനു നേതൃത്വം നല്‍കുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

'അമേരിയ്ക്കയുടെ ഭാവി ഭാഗധേയം നിയന്ത്രിക്കുന്നവരുടെ നിരയിലേക്ക് മലയാളി യുവത്വത്തെ വളര്‍ത്തിയെടുക്കുക, മുഖ്യധാരാ രാഷ്ട്രീയത്തില്‍ യുവാക്കളെ സജീവമാക്കുക, അമേരിയ്ക്കന്‍ രാഷ്ട്രീയത്തിന്റെ ഏടുകളിലെ നിര്‍ണായക ശക്തി ആകുവാന്‍ രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്ന വോട്ടെടുപ്പില്‍ മലയാളിയെ ഒരുക്കുക തുടങ്ങിയവയൊക്കെയാണ് ലക്ഷ്യങ്ങള്‍.

ഫോമയുടെ ആദരണീയനായ നിയുകത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ ഭാവിയില്‍ നമ്മുടെ യുവജനങ്ങള്‍ക്കും നമ്മുടെ നാടിനും ഗുണകരമാകുന്ന ഒരു ഒരു വലിയ രാഷ്ടീയമാറ്റത്തിന് ഫോമാ തുടക്കമിടുമ്പോള്‍ എല്ലാ അമേരിക്കന്‍ മലയാളികളുടെയും സഹകരണമാണ് ഫോമയ്ക്കു ലഭിക്കേണ്ടതെന്നു ജിബി തോമസ് ചുണ്ടിക്കാട്ടുന്നു 
മലയാളികള്‍ വോട്ടുചെയ്യുമ്പോള്‍ അമേരിക്കയില്‍ സംഭവിക്കുന്നത്?
Join WhatsApp News
ANTONY JOSEPH 2016-09-27 14:40:05
good job Jibby.
Ninan Mathullah 2016-09-27 19:41:54
Articles like this and discussions and debates organized at different levels irrespective of language, religion or denomination will help to create the political awareness in the community.
Baiju 2016-09-28 08:53:22
Indeed !! Good initiative..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക