Image

ECHO (എക്കോ) യുടെ കോളേജ് വിദ്യാഭ്യാസവര്‍ക്ക്‌ഷോപ്പ് ഒക്‌ടോബര്‍ 2-ന്

ബിജു ചെറിയാന്‍ Published on 27 September, 2016
ECHO (എക്കോ) യുടെ കോളേജ് വിദ്യാഭ്യാസവര്‍ക്ക്‌ഷോപ്പ് ഒക്‌ടോബര്‍ 2-ന്
ന്യൂയോര്‍ക്ക് സാമൂഹ്യരംഗത്തെ നിരവധി മേഖലകളെ സാധാരണ പൗരന്മാര്‍ക്ക് പരിചയപ്പെടുത്തുകയും ബോധവാന്‍മാരാക്കുകയും ചെയ്യുക വഴി കുറഞ്ഞ കാലം കൊണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധ നേടിയെടുത്ത ECHO (ENHANCE COMMUNITY THROUGH HARMONIOUS OUTREACH) യുടെ ആഭിമുഖ്യത്തില്‍ കോളേജ് എഡ്യുക്കേഷന്‍ വര്‍ക്ക്‌ഷോപ്പ് ഒക്‌ടോബര്‍ 2-ാം തിയതി ഞായറാഴ്ച 2.30 മുതല്‍ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള TYSON CENTER ല്‍ വെച്ച് നടത്തപ്പെടുന്നു. 

ഒന്നര മണിക്കഝക്ത ദൈര്‍ഘ്യമുള്ള ഈ പരിപാടിയില്‍ 

1. ഫൈനാന്‍ഷ്യല്‍ എയിഡിന്റെ അടിസ്ഥാനം, 

2. വിവിധതരം സ്‌കോളര്‍ഷിപ്പ്, ഗ്രാന്റ്, 

3. സ്‌കോളര്‍ഷിപ്പ് -ഗ്രാന്റ് എന്നിവയുടെ ഉറവിടം,

4. സ്‌കോളര്‍ഷിപ്പ് കണ്ടുപിടിക്കുക, 

5. അപേക്ഷാഫോറവും പ്രക്രിയകളും,

6. കോളേജ് നിയമങ്ങള്‍

തുടങ്ങി നിരവധി വിഷയങ്ങള്‍ പരിചയപ്പെടുത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിചയസമ്പന്നരായ JAN AND TONY ESPOSITO(LEARNER ESPOSITOCOLLEGE CONSULTANTS INC) എന്നിഒക്ത നേതൃത്വം നല്‍കി

പ്രവേശനപരീക്ഷകള്‍ക്കും മറ്റും എപ്പോള്‍ - എങ്ങനെ തയ്യാറാവണം, ടഅഠ -യില്‍ നടത്തുന്നയിടെ വന്ന മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ പ്രതിപാദിക്കുന്ന ചര്‍ച്ചകള്‍ക്ക് ശ്രീ. എഞഅചഗ.ട.ജഛങകഘഘഅ(PRESIDENT - TEST TAKERS)  നേതൃത്വം നല്‍കും. യോഗ്യത നേടുന്ന അപേക്ഷാര്‍ത്ഥികളെ SAT PREPARATORY COURSE  ലേക്ക് ചേര്‍ക്കുന്നതാണെന്നും സ്‌കോളര്‍ഷിപ്പ് സംവിധാനം ഒരുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കോളേജ് വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഏറെ പ്രയോജനപ്പെടുന്ന ഈ വര്‍ക്ക്‌ഷോപ്പിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ECHO (എക്കോ) യുടെ ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ഡോ. തോമസ് മാത്യു (516) 395-8523

ബിജു ചാക്കോ (516) 996-4611

കോപ്പാറ സാമുവേല്‍ (516) 993- 1355

വര്‍ഗീസ് ജോണ്‍ (917) 291-6444

സാബു ലൂക്കോസ് (516) 902 -4300



ECHO (എക്കോ) യുടെ കോളേജ് വിദ്യാഭ്യാസവര്‍ക്ക്‌ഷോപ്പ് ഒക്‌ടോബര്‍ 2-ന്ECHO (എക്കോ) യുടെ കോളേജ് വിദ്യാഭ്യാസവര്‍ക്ക്‌ഷോപ്പ് ഒക്‌ടോബര്‍ 2-ന്ECHO (എക്കോ) യുടെ കോളേജ് വിദ്യാഭ്യാസവര്‍ക്ക്‌ഷോപ്പ് ഒക്‌ടോബര്‍ 2-ന്ECHO (എക്കോ) യുടെ കോളേജ് വിദ്യാഭ്യാസവര്‍ക്ക്‌ഷോപ്പ് ഒക്‌ടോബര്‍ 2-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക