Image

ഷെപ്പ് ബീറ്റ്‌സിന്റെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു

Published on 27 September, 2016
ഷെപ്പ് ബീറ്റ്‌സിന്റെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു

 മെല്‍ബണ്‍: മെല്‍ബണിലെ ഷെപ്പേര്‍ട്ടണിലെ യുവാക്കള്‍ നേതൃത്വം കൊടുക്കുന്ന ചെണ്ടമേളം ഷെപ്പ് ബീറ്റ്‌സ് സിനിമ പ്രദര്‍ശനത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എംഎല്‍എ നിര്‍വഹിച്ചു. 

ചുരുങ്ങിയ കാലംകൊണ്ട് നിരവധി സ്‌റ്റേജുകളില്‍ മേളത്തിന്റെ വിസ്മയം സൃഷ്ടിച്ച ഷെപ്പ് ബീറ്റ്‌സ് പുതുതലമുറയുടെ ഹരമാണ്. പതിനഞ്ചോളം യുവാക്കളാണ് മേളത്തിന്റെ താളലയങ്ങള്‍ സൃഷ്ടിക്കുന്നത്. ചടങ്ങില്‍ മേളത്തിന്റെ കോഓര്‍ഡിനേറ്റര്‍ ജോബി വര്‍ഗീസിനെ എംഎല്‍എ അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക