Image

വളരും തോറും പിളരുന്ന വഴിമുട്ടുരാഷ്ട്രീയ പാര്‍ട്ടി (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)

Published on 27 September, 2016
വളരും തോറും പിളരുന്ന വഴിമുട്ടുരാഷ്ട്രീയ പാര്‍ട്ടി (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
വളരും തോറും പിളരുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടി കേരളാ കോണ്‍ഗ്രസ്സായിരിക്കും. ആ കേരളാ കോണ്‍ഗ്രസ് വളര്‍ന്നതുകൊണ്ടാണോ പിളര്‍ ന്നതുകൊണ്ടാണോ എന്നറിയില്ല ഒരു പരുവത്തിലായി എങ്ങോട്ടും വളരാതെയും പിളരാതെയും നട്ടം തിരിയുകയാണിപ്പോള്‍. കെ. എം. മാണിയുടെ കേരളാ കോണ്‍ ഗ്രസ്സാണിങ്ങനെ നട്ടം തിരിഞ്ഞിരിക്കുന്നത്. മൂന്നാല് കേരളാ കോണ്‍ഗ്രസ്സുണ്ടെങ്കിലും മാണി കേരളാ കോണ്‍ഗ്രസ്സാണല്ലോ ഇപ്പോള്‍ അല്പമെങ്കിലും അംഗ ബലമുള്ളത്. മറ്റ് കേരളാ കോണ്‍ഗ്രസ്സുകളൊക്കെ യഥാര്‍ത്ഥത്തില്‍ ഇത്തിള്‍ കണ്ണികള്‍ മാത്രമാ ണ്. ഇടതുപക്ഷത്തിന്റെയോ വ ലതു പക്ഷത്തിന്റെയോ തണലി ല്‍ പിടിച്ചു നില്‍ക്കുന്നവ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ്സിന്റെയോ സി.പി.എം.ന്റെയോ ബലത്തില്‍ മാത്രം ആളുകളിച്ചും ആളാകുന്നതുമായവയെന്നു പറയാം. അവരൊക്കെ തന്നെ നിന്നാല്‍ താഴെ പോകുന്നവരാണെന്ന് അവര്‍ക്കറിയില്ലെങ്കിലും ജനത്തിനറിയാം. പക്ഷേ അവരുടെ നടപ്പും മട്ടും കണ്ടാല്‍ കേരള രാഷ്ട്രീയം അവരുടെ വിരല്‍ തുമ്പിലാണെന്നു തോന്നിപ്പോകും. ഗുണ്ടാ നേതാവിനൊപ്പം ചോട്ടാ ഗുണ്ടാ നേതാവ് പുറകില്‍ നടക്കുന്നതുപോലെ. കിരീടത്തിലെ കൊച്ചിന്‍ ഹനീഫയെപ്പോലെ. അതാണ് മാണിയൊഴി ച്ച് മറ്റ് കേരളാ കോണ്‍ഗ്രസ്സുകളുടെ അവസ്ഥ.

എന്നാല്‍ മാണി കേരളാ കോണ്‍ഗ്രസ്സിന്റെ അവസ്ഥ അവരേക്കാള്‍ അല്പം മെച്ചമാണ്. മധ്യതിരുവിതാംകൂറില്‍ അവര്‍ക്ക് അല്പസ്വല്പം വേരോട്ടമുണ്ട്. നിയമസഭയില്‍ നിഷേധി ക്കാനാവാത്ത രീതിയില്‍ അംഗ ബലവുമുണ്ട്. അതുകൊണ്ടുത ന്നെ അതിന്റേതായ അഹങ്കാരവും അവര്‍ക്കുണ്ട്. ഈ അംഗബലത്തിന്റെ അഹങ്കാരത്തില്‍ അവര്‍ പലപ്പോഴും യു.ഡി.എഫിനെ വരച്ച വരയില്‍ നിര്‍ത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇതിന്റെ ആത്മബലത്തില്‍ സമ്മര്‍ദ്ദതന്ത്രം മാണിയും കൂട്ടരും നടത്തിയിട്ടുണ്ട്. അങ്ങനെ മാണി ഒരു ശക്തനും രാജ്യതന്ത്രജ്ഞനും ഒരു സംഭവവുമായി കേരള രാഷ്ട്രീയത്തില്‍ ആടിത്തിമിര്‍ക്കുകയു ണ്ടായി. അപ്പോഴാണ് മാണിക്കൊരു തോന്നല്‍ ഇത്രയും കാലം കേരള രാഷ്ട്രീയത്തില്‍ ആടിത്തിമിര്‍ത്ത തനിക്ക് മുഖ്യകഥാപാത്രമായ മുഖ്യമന്ത്രിവേഷം എന്തുകൊണ്ട് കെട്ടിക്കൂടാ. മന്ത്രി വേഷം കെട്ടി ആടിത്തിമിര്‍ത്ത തനിക്ക് മുഖ്യമന്ത്രി വേഷം നന്നായി ആടിത്തിമിര്‍ക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നതുകൊണ്ടു തന്നെ അതെന്തുകൊണ്ട് ചെയ്തുകൂടായെന്ന് മാണി ചിന്തിച്ചു തുടങ്ങിയിട്ട് കാലം കുറെയായി. 82-ല്‍ അത് മുന്നില്‍ കണ്ടുകൊണ്ട് പിള്ളയേയും ജോസഫിനേയും ജേക്കബിനേയും മാണി ഒപ്പം കൂട്ടി. സമാന്തര രേഖകള്‍ പോലെ ഒരിക്കലും യോജിക്കാതെ അകന്നു കഴിഞ്ഞിരുന്ന ഇവരെ മാണി ഒപ്പം കൂട്ടിയത് കേരളാ കോണ്‍ഗ്രസ്സിന്റെ ശക്തി മാലോകരെ അറിയിക്കാനെന്ന വ്യാജേന ആയിരുന്നു. തന്റെ മുഖ്യമന്ത്രി മോഹം അവരെ അറിയിച്ചി രുന്നില്ല. ജുബ്ബായുടെ വെളുപ്പിനേക്കാള്‍ വെളുത്ത മനസ്സാണ് മാണിയുടേതെന്ന് ആ പാവങ്ങള്‍ കരുതി മാണിക്കൊപ്പം കൂടി. എന്നാല്‍ അത് അത്രയ്ക്ക് ഫലിച്ചില്ല. 87-ല്‍ അവര്‍ ആ സത്യം മനസ്സിലാക്കി മാണിയുമായി കൂട്ടുവെട്ടി. അതാണ് അന്ന് മാണിയുടെ മോഹം ഫലിക്കാതെ പോയത്.

പിന്നീട് ഇപ്പോഴാണ് മാണിക്ക് അതിനുള്ള സാഹചര്യമൊത്തുവന്നത്. ഏതാണ്ട് എ ല്ലാം ശരിയായി വന്നതാണ്. മാണി വലിയ കലത്തില്‍ പിണറായിയേയും കൊടിയേരിയേരും കൊണ്ട് വെള്ളം കോരിവയ്യപിച്ച് കുഞ്ഞാലിക്കുട്ടിയുടെ കൈയ്യില്‍ നിന്ന് തീ വാങ്ങി കത്തിക്കുകയും ചെയ്തതാണ്. അപ്പോഴാണ് ആ അടുപ്പില്‍ ബിജു രമേശന്‍ ബാര്‍ കോഴ കൊണ്ടിട്ടത്. കത്തി തുടങ്ങിയ തീ കെട്ടണഞ്ഞു എന്നുമാത്രമല്ല ഐസുകട്ടയേ ക്കാള്‍ തണുത്തുറയുകയും ചെയ്തു. മാണിയുടെ സ്വപ്നങ്ങളെല്ലാം അതില്‍ ഉറഞ്ഞു കെട്ടു പോകുകയും ചെയ്തു. അതോ ടെ മാണി ആ കലം ഇറക്കിവ ച്ചു. മാണിയുടെ സ്വപ്നം തല്ലി ക്കെടുത്തിയത് ബിജു രമേശാ ണെങ്കിലും അതിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് മാണി ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അവരുമായുള്ള എല്ലാ ബന്ധവും അദ്ദേഹം വിച്ഛേദിച്ച് പുറത്തുചാടുകയുണ്ടായി. തിരഞ്ഞെടുപ്പില്‍ താന്‍ ഉള്‍പ്പെട്ട മുന്നണി തോറ്റു തുന്നം പാടിയ പ്പോള്‍ ഇനി അവര്‍ക്കൊപ്പം നി ന്നാല്‍ ഒന്നുകില്‍ താന്‍ അഴിക്കു ള്ളിലാകും അല്ലെങ്കില്‍ തന്റെ മകന്‍ ആരുമല്ലാതെയാകുമെന്ന് മാണി ചിന്തിച്ചുകാണും. വേലിക്കു പുറത്തുചാടിയാല്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിനോടൊപ്പമോ, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യോടൊപ്പമോ പോകാം. ഇവരില്‍ ആരെങ്കിലുമൊരാള്‍ കനിഞ്ഞാല്‍ ഇതില്‍ ഏതെങ്കിലുമൊരു കാര്യം നടക്കും. അങ്ങനെ താന്‍ വല്യപരുക്കില്ലാതെ രക്ഷപ്പെടും. പക്ഷേ അവിടേ യും മാണിക്ക് കണക്കു തെറ്റുകയോ ആഗ്രഹം നടക്കാതെ പോകുകയോ ആണുണ്ടായത്. ഇക്കുറി ഇടതുപക്ഷത്തിലേക്കുള്ള പ്രവേശനം തടഞ്ഞത് സി.പി. ഐ.യായിരുന്നു. അവരെന്തിനാ ണ് ആ കടുംകൈ ചെയ്തതെന്ന് യാതൊരെത്തും പിടിയും കിട്ടുന്നില്ല.

ബാര്‍ കോഴക്കോസില്‍ മാണിയെ രാജിവയ്പിക്കാന്‍ ഊണും ഉറക്കവുമുപേക്ഷിച്ച് പാലയിലും മാണി പോകുന്നിടത്തും വഴിതടയല്‍ സമരവുമായി നടന്ന ഡി.വൈ.എഫ്.ഐ. സഖാക്കളെ വഞ്ചിച്ച് അധികാരം കിട്ടിയപ്പോള്‍ മാണിയെ പിന്‍വാതി ലില്‍ക്കൂടി ഇടതിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ മൗനാനുവാദം നല്‍കി കൊടിയേരിയുടേയും പിണറായിയുടേയും പ്രവര്‍ത്തിയേക്കാള്‍ എന്തുകൊണ്ടും ഭേദമാ ണ് സി.പി.ഐ.യുടെ ഈ നി ലപാടെന്ന് പറയാതെ തരമില്ല. എന്തായാലും സി.പി.ഐ. എതി ര്‍ത്തതോടെ ഇടതുമുന്നണിയില്‍ കയറി കൂടാമെന്ന മോഹം കരിഞ്ഞു വാടിപ്പോയിയെന്നു പറയാം. എന്‍.ഡി.എയില്‍ കയറിക്കൂ ടാമെന്നത് വിജിലന്‍സ് കേസില്‍ പ്പെട്ടതോടെ എരിഞ്ഞടങ്ങി.

യു.ഡി.എഫിനെ പാഠം പഠിപ്പിക്കാമെന്ന വാശിയോടെ അവിടം വിട്ട മാണി ഒരു മുന്നണിയിലും കയറിക്കൂടാനാകാതെ പാഠപുസ്തകം തുറന്നു പ ഠിച്ചുകൊണ്ടിരിക്കുകയാണ്. ഇല്ലത്തൂന്നെറങ്ങുകയുംചെയ്തു അമ്മത്തൊട്ടെത്തിയതുമില്ലായെന്ന് പണ്ടാരോ പറഞ്ഞത് മാണി ക്കിങ്ങനെയൊരവസ്ഥ വരുമേ ന്നോര്‍ത്താണോയെന്നറിയില്ല. ശരിക്കും അതെ അവസ്ഥയാണ് മാണിക്കിപ്പോള്‍ വന്നിരിക്കുന്നത്. ഇതില്‍ ശരിക്കും കുരുങ്ങിയിരിക്കുന്നതും വഴിമുട്ടി നില്‍ക്കുന്നതും അദ്ദേഹത്തെ വിശ്വസിച്ച് ഇറങ്ങി പുറപ്പെട്ട അണികള്‍ക്കും ചോട്ടാ നേതാക്കന്‍മാര്‍ക്കുമാണ്. പ്രതിപക്ഷത്തിരുന്നാലും അണികള്‍ക്കും ഈ ചോട്ടാ നേതാക്ക ന്മാര്‍ക്കും പ്രതീക്ഷയോടെ മാണിക്കൊപ്പം നില്‍ക്കാമായിരുന്നു. ഇതിപ്പോള്‍ പ്രതിപക്ഷ ത്തും ഭരണപക്ഷത്തുമില്ലാത്ത അവസ്ഥയാണ്. ഇവര്‍ക്കുണ്ടായി രിക്കുന്നത്. യജമാനന്റെ മേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണം കൊണ്ട് തൃപ്തരാകാന്‍ എങ്കിലും കഴിയുമായിരുന്നത് അതും ഇല്ലാതെയായി. ഇനിയും അവര്‍ എന്തു ചെയ്യും എവിടെ പോകുമെന്നത് കാത്തിരന്നു കാണാം. മാണിയെ വിട്ട് ഏതെങ്കിലുമൊരു കൂട്ടില്‍ ചേക്കേറിയില്ലെങ്കില്‍ അവര്‍ പെരുവഴിയിലാകുമെന്നതിന് യാതൊരു സംശയവുമില്ല. ആര് പെരുവഴിയിലായാലും മാണിക്കതു കാര്യമല്ല. താനും തന്റെ മകനും കുടുംബവും വഴിയാധാരമാ കരുതെന്നെയുള്ളു. പണ്ടും എന്നും മാണി അങ്ങനെയെ ചിന്തി ച്ചിട്ടുള്ളു.

ഗുരുവിന്റെ നെഞ്ചത്തു ചവിട്ടി കേരളാ കോണ്‍ഗ്രസ്സ് എന്ന സാമ്രാജ്യം പിടിച്ചടക്കി അതില്‍ അധിപനായി. പിന്നീട് ആ സാമാജ്ര്യത്തില്‍ ഏകാധിപതിയായി വാണു. എതിര്‍ക്കുന്നവ രൊക്കെ ഒന്നുമില്ലാതാകുകയാണുണ്ടായതത്രെ.മാണിയോട് എതിര്‍ത്തവരില്‍ ഔസേപ്പച്ചന്‍ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. ഒടുവില്‍ ഔസേപ്പച്ചനും മുട്ടുമടക്കി ഒരു മൂലയ്ക്കിരുപ്പായിയെന്നു പറയാം. ചുരുക്ക ത്തില്‍ മാണിയോട് എതിര്‍ത്തവരൊക്കെ ഇന്ന് ഒരുമാതിരി പരുവത്തിലായിയെന്നു പറയാം. ഈ സാമ്രാജ്യം താന്‍ പടുത്തുയര്‍ ത്തിയതെന്തിനെന്ന് മാണി ഉത്തരം പറയില്ലെങ്കിലും ജനം പറയും. അത് മകനുവേണ്ടിയെന്ന്. തനിക്കുശേഷം തന്റെ പാര്‍ട്ടിക്കവകാശം തന്റെ മകന്‍ മാത്രമെ യുള്ളുയെന്ന് ഉറച്ചു പറഞ്ഞില്ലെ ങ്കിലും അതാണ് വസ്തുതയെ ന്ന് ജനത്തിനറിയാം. എല്ലാം മകനെ നിനക്കുവേണ്ടിയെന്ന് മാണി ഓരോരുത്തരേയും അകറ്റി നിര്‍ ത്തിയപ്പോഴും ആരുമല്ലാതായി ക്കപ്പോഴും ഉള്ളില്‍ പറയുന്നു ണ്ടായിരുന്നു. വളര്‍ന്നു വലുതാ യ തറവാട്ടില്‍ നിന്ന് വഴക്കുണ്ടാ യി ഇറങ്ങിയതും ആ മകനുവേ ണ്ടിയാണ്.

ചുരുക്കത്തില്‍ മാണി ഇന്നുവരേയും പാര്‍ട്ടി പ്രവര്‍ത്തകരേയും അവരെ വിശ്വസിച്ചവരേയും കബളിപ്പിക്കുകയായിരുന്നുയെന്ന് തന്നെയാണ് ജനം പറ യുന്നത്. കേരളത്തിലെ കര്‍ഷക രെ മൊത്ത വിലയ്‌ക്കെടുത്തു കൊണ്ട് അവര്‍ക്കുവേണ്ടി പോ രാട്ടം നടത്തിയതും ഒരു തരത്തി ല്‍ കബളിപ്പിക്കലായിരുന്നു ഇ തിനുവേണ്ടിയെന്നും പറയേണ്ടി യിരിക്കുന്നു. റബ്ബര്‍ കര്‍ഷകരുടെ പുണ്യവാളനായി സ്വയം അ വതരിച്ച മാണി റബ്ബറിന്റെ വില കാറ്റുപോയ ടയറുപോലെയാ യപ്പോഴും കര്‍ഷകര്‍ അതു താ ങ്ങാതെ ആത്മഹത്യ ചെയ്തപ്പോഴും ജനത്തിന്റെ കണ്ണില്‍ പൊടിയിട്ടുകൊണ്ടുള്ള പ്രസ്താ വന മാത്രമെ നടത്തിയുള്ളുയെ ന്നത് ഇതിന്റെ ഉദാഹരണമാണ്. കാര്‍ഷീക വായ്പ അടയ്ക്കാന്‍ കഴിയാതെയും കൃഷിനാശം വന്ന പ്പോള്‍ അതിനെ താങ്ങാന്‍ കഴി യാതെയും കര്‍ഷകര്‍ കേരളത്തി ല്‍ ആത്മഹത്യ ചെയ്തപ്പോഴും മാണിയും മകനും രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടു വരെ ഉപവാസ സമരപരിപാടി മാത്രമെ നടത്തിയുള്ളുയെന്നാ ണ് ജനം പറയുന്നത്. അത്രയ്ക്ക് കര്‍ഷകര്‍ക്കുവേണ്ടി പോരാടിയ മാണിയെക്കൊണ്ടും മകനെ ക്കൊണ്ടും നേട്ടം കേരളത്തിലെ കര്‍ഷകര്‍ക്കുണ്ടായിയെന്നു പറ യാന്‍ കഴിയില്ലത്രെ. എന്നാല്‍ മാണിയുടെ വാക്ക് വിശ്വസിച്ച് ആ കര്‍ഷകര്‍ തങ്ങളുടെ പിന്തുണ മാണിയുടെ പാര്‍ട്ടിക്കു നല്‍കി. അതുകൊണ്ടാണല്ലോ മാണിയു ടെ വാല്യക്കാര്‍ പലരും ജനപ്രതിനിധികളായതെന്നാണ് ജനസം സാരം. ആ കര്‍ഷകര്‍ തങ്ങളുടെ രക്ഷകനായി മാണിയെ കാണുകയും പ്രതിഷ്ഠിക്കുകയും ചെ യ്തു. അതൊക്കെ ഈ രാഷ്ട്രീ യ നാടകത്തിനു വേണ്ടിയായിരു ന്നോയെന്നാണ് അവര്‍ ചോദി ക്കുന്നത്. സ്വന്തം കാര്യം നേടാന്‍ തങ്ങളെ കരുവാക്കുക മാത്രമാ ണ് ഇതില്‍ മാണിചെയ്തതെന്നാ ണ് അവര്‍ പറയുന്നത്.

എന്നും മാണി അങ്ങനെ തന്നെയായിരുന്നല്ലോ. അത റിയാന്‍ ഇത്രയും കാലം വരെ കാത്തിരിക്കേണ്ടിവന്നു. മുങ്ങി ത്താണുകൊണ്ടിരിക്കുന്ന കപ്പലില്‍ നിന്ന് ഇനിയും ആരൊക്കെ പുറത്തുചാടുമെന്ന് കാത്തിരു ന്നു കാണാം. ഒരു കാര്യം ഉറപ്പാ ണ് ജീവന്‍ വേണ്ടിയവര്‍ പുറ ത്തു ചാടും. അല്ലാത്തവര്‍ അതി ല്‍ മുങ്ങിത്താഴും. അന്ന് അവര്‍ ക്കുവേണ്ടി കണ്ണീരൊഴുക്കാന്‍ ആരുമുണ്ടാകുകയില്ല. അവരെ നോക്കി ജനം കളിയാക്കി ചിരി ക്കുകമാത്രമെ ചെയ്യൂ. എല്ലാവരേ യും എല്ലാക്കാലവും കളിപ്പി ക്കാന്‍ കഴിയില്ലയെന്നതുതന്നെ പറയേണ്ടതുള്ളു. ജനത്തിനെ പ റഞ്ഞു പറ്റിച്ച് അവരെ കുട്ടിക്കു രങ്ങന്മാരാക്കി ജനസേവനം നട ത്തുന്നവര്‍ക്കെല്ലാം ഇത് ഒരു പാഠമായിരിക്കും. ചരിത്രവും അതാണ് പഠിപ്പിക്കുന്നത്. വളരും തോറും പിളരുന്നുയെന്ന് ഊറ്റം കൊണ്ടിരുന്ന പാര്‍ട്ടിയിനി എന്തി ലായിരിക്കും ഊറ്റം കൊള്ളുകയെന്ന് പറയേണ്ടതുണ്ട്. കുറെ ക്കഴിയുമ്പോള്‍ അത് ഒരു ചരിത്രമായി മാറും അത്ര തന്നെ.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ (blessonhousto@gmail.com)
വളരും തോറും പിളരുന്ന വഴിമുട്ടുരാഷ്ട്രീയ പാര്‍ട്ടി (ബ്ലസന്‍ ഹ്യൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക