Image

രണ്ടു കുരുന്നുകളുടെ ജീവന്‍ കവര്‍ന്നെടുത്ത മാതാവ് അറസ്റ്റില്‍

പി. പി. ചെറിയാന്‍ Published on 28 September, 2016
രണ്ടു കുരുന്നുകളുടെ ജീവന്‍ കവര്‍ന്നെടുത്ത മാതാവ് അറസ്റ്റില്‍
ഇന്ത്യാന: ജന്മം നല്‍കിയ മാതാവ് തന്നെ രണ്ട് കുരുന്നുകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ അതിദാരുണ സംഭവം ഇന്ത്യാനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സെപ്റ്റംബര്‍ 26 തിങ്കളാഴ്ച നടന്ന സംഭവത്തിനുത്തരവാദിയായ മാതാവ് 29 വയസ്സുള്ള ആംബര്‍ പാസ്റ്ററെ അറസ്റ്റു ചെയ്തതായി എല്‍ക്ക് ഹാര്‍ട്ട് കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ശനിയാഴ്ചയായിരുന്നു ഏഴ് വയസ്സുള്ള ലില്ലിയാന ഹെര്‍ണാ സാസ് , ആറു വയസ്സുള്ള റിനെ ഹസ്റ്റര്‍ എന്നിവരെ മാതാവ് തട്ടിക്കൊണ്ടു പോയതായി പോലീസില്‍ വിവരം ലഭിച്ചത്, തുടര്‍ന്ന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു കുട്ടികള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ എല്‍ക്കാര്‍ട്ട് പോലീസ് സ്‌റ്റേഷന്  മുമ്പില്‍ കാര്‍ ലിര്‍ത്തിയതിന് ശേഷം  അവിടെ നിന്നിരുന്ന പോലീസ് ഓഫീസറോട് 'കാറിന്റെ പിന്‍ സീറ്റില്‍ രണ്ട് മൃതദേഹങ്ങള്‍ കിടക്കുന്നു' എന്നാണ് ആംബര്‍ പറഞ്ഞത്. പോലീസ് വന്നു നോക്കിയപ്പോള്‍ ചലനമറ്റു രണ്ടു കുട്ടികളെയാണ് കാര്‍ സീറ്റില്‍ കാണാന്‍ കഴിഞ്ഞത്. ശ്വാസം മുട്ടി മരിച്ച നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മയക്കു മരുന്നിനടിമയായ ആംബറിന് ഒന്നര വര്‍ഷം മുമ്പ് രണ്ട് കുട്ടികളുടേയും സംരക്ഷണം നഷ്ടപ്പെട്ടിരുന്നു. രണ്ടു കുട്ടികളേയും കൊല്ലുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ആംബറിന്റെ മാതാവിന്റെ സംരക്ഷണയിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.

അറസ്റ്റു ചെയ്ത ആംബറിനെ എല്‍ക്കാര്‍ട്ട് കൗണി ജയിലിലടച്ചു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് കൗണി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

പി. പി. ചെറിയാന്‍

രണ്ടു കുരുന്നുകളുടെ ജീവന്‍ കവര്‍ന്നെടുത്ത മാതാവ് അറസ്റ്റില്‍രണ്ടു കുരുന്നുകളുടെ ജീവന്‍ കവര്‍ന്നെടുത്ത മാതാവ് അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക