Image

ജോണ്‍ ടൈറ്റസിനും മുത്തൂറ്റ്‌ എം. ജോര്‍ജിനും ബിസിനസ്‌ അച്ചീവ്‌മെന്റ്‌ പുരസ്‌കാരം

അനില്‍ പെണ്ണുക്കര Published on 12 February, 2012
ജോണ്‍ ടൈറ്റസിനും മുത്തൂറ്റ്‌ എം. ജോര്‍ജിനും ബിസിനസ്‌ അച്ചീവ്‌മെന്റ്‌ പുരസ്‌കാരം
കോഴഞ്ചേരി: ഫോമയുടെ മുന്‍ പ്രസിഡന്റും, അമേരിക്കയിലെ മികച്ച വ്യവസായിയുമായ ജോണ്‍ ടൈറ്റസിനും, ഇന്ത്യയിലെ ഒന്നാമത്തെ സാമ്പത്തിക സ്ഥാപനത്തിന്റെ തലവനായ മുത്തൂറ്റ്‌ എം. ജോര്‍ജിനും ബിസിനസ്‌ അച്ചീവ്‌മെന്റ്‌ പുരസ്‌കാരം.

കോഴഞ്ചേരി സംഗമത്തിന്റെ പത്താമത്‌ വാര്‍ഷാകാഘോഷങ്ങളുടെ ഭാഗമായാണ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌. കോഴഞ്ചേരി മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്‌ മുന്‍ കേന്ദ്രമന്ത്രി പ്രഫ. പി.ജെ. കുര്യന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. കോഴഞ്ചേരി സംഗമത്തിന്റെ ഭാഗമായി അമേരിക്കന്‍ മലയാളികള്‍ കണ്ടെത്തിയ അവാര്‍ഡ്‌ ജേതാക്കള്‍ എന്തുകൊണ്ടും അതിന്‌ അര്‍ഹതപ്പെട്ടവരാണെന്നു പ്രൊഫ. കുര്യന്‍ പറഞ്ഞു. ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നനായി മുത്തൂറ്റ്‌ ഗ്രൂപ്പും, അമേരിക്കയിലെ എയ്‌റോനോട്ടിക്കല്‍ ബിസിനസില്‍ കുതിച്ചുയരുന്ന ജോണ്‍ ടൈറ്റസും മലയാളികള്‍ക്ക്‌ അഭിമാനവും, അനുകരണീയവുമായ വ്യക്തിത്വത്തിന്‌ ഉടമകളാണെന്നും അദ്ദേഹം പറഞ്ഞു.

അവാര്‍ഡുകള്‍ വിതരണം ചെയ്‌തത്‌ ആറന്മുള എം.എല്‍.എ ശിവദാസന്‍ നായരായിരുന്നു. കോഴഞ്ചേരിയുടെ അഭിമാനമായ രണ്ട പ്രശസ്‌ത വ്യക്തികള്‍ക്ക്‌ പുരസ്‌കാരം ലഭിച്ചതും, അത്‌ നല്‍കുവാന്‍ തനിക്ക്‌ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നുവെന്ന്‌ അഡ്വ. ശിവദാസന്‍നായര്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തുടങ്ങിയ പ്രസ്ഥാനം ഇന്ന്‌ ഇന്ത്യ മുഴുവന്‍ വ്യാപിച്ച്‌ രാജ്യത്തെ ഒന്നാംകിട ബാങ്കിംഗ്‌ സ്ഥാപനമായി മാറിയതില്‍ സന്തോഷമുണ്ടെന്നും, പ്രവാസി മലയാളികളുടെ ഒരു പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മുത്തൂറ്റ്‌ എം. ജോര്‍ജ്‌ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

അമേരിക്കയില്‍ എയ്‌റോ കണ്‍ട്രോള്‍സിന്റെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നും തന്റെ കുടുംബം മാത്രമല്ല, ഞങ്ങളോടൊപ്പം 350-ലധികം കുടുംബങ്ങള്‍ ചേരുന്ന ഒരു വലിയ ബിസിനസ്‌ കുടുംബത്തിന്‌ ലഭിച്ച ഒരു പുരസ്‌കാരമാണ്‌ കോഴഞ്ചേരി സംഗമം പുരസ്‌കാരമെന്ന്‌ അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട്‌ കുസുമം ടൈറ്റസ്‌ പ്രസ്‌താവിച്ചു. ജോണ്‍ ടൈറ്റസിന്റെ അഭാവത്തില്‍ ഈ പുരസ്‌കാരം വാങ്ങുമ്പോള്‍ പ്രവാസി സമൂഹത്തെ കോഴഞ്ചേരിയിലെ ജനങ്ങള്‍ അംഗീകരിക്കുന്നതിന്‌ തുല്യമാണെന്ന്‌ കുസുമം ടൈറ്റസ്‌ പറഞ്ഞു.

കോഴഞ്ചേരി സംഗമം പ്രസിഡന്റ്‌ ശശിധരന്‍ നായര്‍ അധ്യക്ഷതവഹിച്ച ബിസിനസ്‌ യോഗത്തില്‍ ട്രഷറര്‍ അനിയന്‍ മൂലയില്‍, അനിയന്‍ മുളമൂട്ടില്‍, ഡോ. അന്ന സഖറിയ ഈശോ ഏബ്രഹാം, സുജിത്‌ മൂലയില്‍, വി.റ്റി. മാത്യു, ജോണ്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
ജോണ്‍ ടൈറ്റസിനും മുത്തൂറ്റ്‌ എം. ജോര്‍ജിനും ബിസിനസ്‌ അച്ചീവ്‌മെന്റ്‌ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക