Image

പെര്‍ത്ത് വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ ഒന്നിന്

Published on 28 September, 2016
പെര്‍ത്ത് വോളിബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ ഒന്നിന്

 പെര്‍ത്ത്: ഓസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളെ കോര്‍ത്തിണക്കികൊണ്ട് പെര്‍ത്ത് വോളി ക്ലബ്ബ് പത്താം വാര്‍ഷികത്തില്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്നിന് (ശനി) വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 

രാവിലെ എട്ടിന് സ്‌െ്രെടക്കര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. (Striker Indoor Stadium, 55 Farrington Road, Leeming,WA 6149).

മെല്‍ബണ്‍, ബ്രിസ്‌ബേന്‍, അഡ്‌ലൈയ്ഡ്, കാന്‍ബറ, പഞ്ചാബ് ഇന്ത്യന്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ജേതാക്കള്‍ക്ക് 1501 ഡോളറും എവര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് 751 ഡോളര്‍ ലഭിക്കും. ചടങ്ങില്‍ പെര്‍ത്തിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സംബന്ധിക്കും. 

ടൂര്‍ണമെന്റിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ലഘുഭക്ഷണശാലകളില്‍നിന്നും മിതമായ നിരക്കില്‍ സൗത്ത് ഇന്ത്യന്‍ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: ജോസ് ജോസഫ് 0438 99 1189, ഷിജു മാത്യൂസ് 0422 233 161.

<ആ>റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക