Image

കറുകച്ചാലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ 2 യുവാക്കള്‍ മരിച്ചു

Published on 12 February, 2012
കറുകച്ചാലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ 2 യുവാക്കള്‍ മരിച്ചു
കറുകച്ചാല്‍: ചങ്ങനാശേരി - വാഴൂര്‍ റോഡില്‍ മാന്തുരുത്തി ഷാപ്പിനു സമീപം നിയന്ത്രണം വിട്ട ബൈക്ക്‌ എതിരേ വന്ന കാറില്‍ ഇടിച്ചു ബൈക്ക്‌ യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു. പാമ്പാടി ഇലക്കൊടിഞ്ഞി കാഞ്ഞിരക്കാട്‌ വട്ടയ്‌ക്കാപറമ്പില്‍ സനോജ്‌ (23), മീനടം വട്ടക്കുന്ന്‌ കാഞ്ഞിരക്കാട്ട്‌ കോളനി സുനീഷ്‌ (19) എന്നിവരാണു മരിച്ചത്‌. ഇവര്‍സഞ്ചരിച്ചിരുന്ന ബൈക്ക്‌ വഴിയാത്രക്കാരെ ഇടിച്ചശേഷം നിയന്ത്രണം വിട്ട്‌ കാറില്‍ ഇടിക്കുകയായിരുന്നു.

ഇന്നലെ രാത്രി 8.15 ഓടെയാണ്‌ അപകടം. കാല്‍നടയാത്രികനായ കുറ്റിക്കല്‍ കൊച്ചു മാണിപ്പറമ്പില്‍ തോമസിനെ പരിക്കുകളോടെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പോലീസ്‌ ഉടന്‍ കാര്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതു സംഘര്‍ഷാവസ്ഥയ്‌ക്കു കാരണമായി. മരിച്ച സനോജ്‌ പാമ്പാടി റബ്‌കോ ജീവനക്കാരാണ്‌. സുനീഷ്‌ തടിപ്പണിക്കാരനാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക