ബിഷപ്പുമാരിലേയും പുരോഹിതരിലേയും മാന്യന്മാര് സി.പി.എമ്മിനൊപ്പം: പിണറായി
Published on 12 February, 2012
തിരുവനന്തപുരം: ക്രൈസ്തവ നേതാക്കളിലും ബിഷപ്പുമാരിലും പുരോഹിതരിലും മാന്യന്മാരായ
ഒരു വിഭാഗം സിപിഎമ്മിനോടൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി
വിജയന്.
പവ്വത്തില്‍ തിരുമേനിയെപ്പോലുള്ളവര്‍ ഞങ്ങളെ എതിര്‍ത്തുപറയാന്‍
എപ്പോഴും താത്പര്യം പ്രകടിപ്പിക്കുന്നു. എന്നാല്‍ മാന്യന്മാരായ ഒരുവിഭാഗം അങ്ങനെ
പറയുന്നില്ല. അതിനര്‍ഥം അവര്‍ക്കു ഞങ്ങളോടു യോജിപ്പുണ്ടെന്നാണെന്നും പിണറായി
അഭിപ്രായപ്പെട്ടു.
ഇനിയും സ്വാധീനമില്ലാത്ത മേഖലകളില്‍ പാര്‍ട്ടിയുടെ ശക്തി
വര്‍ധിപ്പിക്കുകയും കൂടുതലാളുകളെ സിപിഎമ്മിനൊപ്പം നിര്‍ത്തുകയും ചെയ്യുന്നതിനു
ലക്ഷ്യംവച്ച് പ്രവര്‍ത്തന പരിപാടികള്‍ തയാറാക്കിയിട്ടുണെ്ടന്നു പിണറായി
അറിയിച്ചു.
കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റും പത്രപ്രവര്‍ത്തക
യൂണിയന് ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍
സംസാരിക്കുകയായിരുന്നു പിണറായി. ക്രൈസ്തവ, മുസ്ലിം ജനവിഭാഗങ്ങളുടെ
പൊതുപ്രശ്നങ്ങളില്‍ സിപിഎം ഇനി മുതല്‍ ശക്തമായി ഇടപെടും. ഇടനിലക്കാരില്ലാതെ
നേരിട്ടിടപെടും. പാര്‍ട്ടി വളര്‍ത്തുക എന്നതു തന്നെയാണ് ഇതിന്റെ ലക്ഷ്യമെന്നും
പിണറായി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല