Image

ന്യൂനപക്ഷ സംവരണം: നിലപാടില്‍ മാറ്റമില്ലെന്ന്‌ സല്‍മാന്‍ ഖുര്‍ഷിദ്‌

Published on 12 February, 2012
ന്യൂനപക്ഷ സംവരണം: നിലപാടില്‍ മാറ്റമില്ലെന്ന്‌ സല്‍മാന്‍ ഖുര്‍ഷിദ്‌
ന്യൂഡല്‍ഹി: ന്യൂനപക്ഷ സംവരണം സംബന്ധിച്ച്‌ താന്റെ നിലപാടില്‍ മാറ്റമില്ലെന്ന്‌ കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു.

ഇന്നലെ ഉത്തര്‍പ്രദേശിലെ ഫറൂക്കാബാദില്‍ നടന്ന പൊതുയോഗത്തിലാണ്‌ ഖുര്‍ഷിദ്‌ വിവാദ പ്രസ്‌താവന നടത്തിയത്‌. ഭാര്യ ലൂയിസിന്റെ പ്രചാരണാര്‍ത്ഥമുള്ള ഒരു യോഗത്തില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക്‌ ഒ.ബി.സി ക്വോട്ടയില്‍ ഉപസംവരണം അനുവദിക്കുമെന്ന്‌ ഖുര്‍ഷിദ്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇത്‌ പെരുമാറ്റച്ചട്ടലംഘനമാണെന്ന്‌ ബോധ്യപ്പെട്ട കമ്മീഷന്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ശാസിച്ചു. എന്നാല്‍ കമ്മീഷന്‍ നടപടിയെ ധിക്കരിച്ച മന്ത്രി തന്നെ തൂക്കിക്കൊന്നാലും ഉത്തര്‍പ്രദേശിലെ മുസ്‌ലിം വിഭാഗത്തിന്‌ എന്തുവിലകൊടുത്തും സംവരണം അനുവദിക്കുമെന്ന്‌ ശനിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. ഇതാണ്‌ വിവാദമായത്‌.

പ്രസ്‌താവനയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ രാഷ്ട്രപതിയ്‌ക്ക്‌ കത്തയച്ചതിനെക്കുറിച്ച്‌ പ്രതികരിക്കുന്നില്ല. രണ്ട്‌ ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും ഖുര്‍ഷിദ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക