Image

ചന്ദ്രപ്പന്റെ സി.പി.എമ്മിനെതിരെയുളള പ്രസ്‌താവനകള്‍ വങ്കത്തരം: ഇ.പി.ജയരാജന്‍

Published on 12 February, 2012
ചന്ദ്രപ്പന്റെ സി.പി.എമ്മിനെതിരെയുളള പ്രസ്‌താവനകള്‍ വങ്കത്തരം: ഇ.പി.ജയരാജന്‍
കണ്ണൂര്‍: സി.പി.ഐ സംസ്ഥാന സെക്രട്ടറി ചന്ദ്രപ്പന്റെ സി.പി.എമ്മിനെതിരെയുളള പ്രസ്‌താവനകള്‍ വങ്കത്തരമാണെന്ന്‌ സി.പി.എം നേതാവ്‌ ഇ.പി.ജയരാജന്‍ പ്രസ്‌താവിച്ചു. വെളിയം ഭാര്‍ഗവനുള്ള കമ്യൂണിസ്റ്റ്‌ ഗുണം ചന്ദ്രപ്പനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐക്കാര്‍ പോലും ഇതിനെ അനുകൂലിക്കില്ല. സി.പി.ഐയുടെ നേതാവ്‌ ചന്ദ്രപ്പനാണെന്നത്‌ കോണ്‍ഗ്രസിന്‌ ആശ്വാസം ഉണ്ടാക്കുന്നതാണെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ്‌ പാളയത്തില്‍ സി.പി.ഐയെ കയറ്റാനാണ്‌ ചന്ദ്രപ്പന്‍ ശ്രമിക്കുന്നത്‌. ഇതിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ എതിര്‍പ്പ്‌ ഉയരുന്നുണ്ടെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക