Image

മിനി­ക്കുട്ടിയെന്ന സൂസമ്മ (നീണ്ട­കഥ­-അദ്ധ്യായം - 6: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 29 September, 2016
മിനി­ക്കുട്ടിയെന്ന സൂസമ്മ (നീണ്ട­കഥ­-അദ്ധ്യായം - 6: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
പുതിയ കൂട്ടു­കാ­രി­ക­ളു­മൊ­ത്തുള്ള തീവണ്ടി യാത്ര സൂസ­മ്മയ്ക്ക് ഒരു പുതിയ അനു­ഭ­വ­മാ­യി­രു­ന്നു. തീവണ്ടി പിന്നിട്ടു പോകുന്ന ഭൂപ്ര­ദേ­ശ­ങ്ങളും നദി­കളും പാല­ങ്ങ­ളു­മെല്ലാം അവള്‍ കൗതു­ക­പൂര്‍വ്വം നോക്കി­യി­രു­ന്നു. കൂട്ടു­കാ­രി­കളും അവ­ളെ­പ്പോലെ തന്നെ മിത­ഭാ­ഷി­ണി­കള്‍ ആയി­രു­ന്നു. മാതാ­പി­താ­ക്ക­ളെയും സഹോ­ദ­ര­ങ്ങ­ളെയും പരി­ചി­ത­മായ ചുറ്റു­പാ­ടു­ക­ളെയും പിരിഞ്ഞ വേദന എല്ലാ­വ­രിലും അസ്വ­സ്ഥത ഉള­വാ­ക്കി­യി­രു­ന്നു. അവര്‍ക്കു വഴി­കാ­ട്ടിയും രക്ഷ­ക­നു­മായി അവ­രോ­ടൊ­പ്പ­മു­ണ്ടാ­യി­രുന്ന സെലീ­നാ­യുടെ അങ്കിള്‍ അവ­രോടു വളരെ സ്‌നേഹ­പൂര്‍വ്വം സംസാ­രി­ക്കു­കയും സമാ­ധാ­ന­വാ­ക്കു­കളും ഉപ­ദേ­ശ­ങ്ങളും നല്കി ആശ്വ­സി­പ്പി­ക്കു­കയും ചെയ്തു­കൊ­ണ്ടി­രു­ന്നു. അയാ­ളുടെ കുലീ­ന­മായ പെരു­മാറ്റം അവര്‍ക്കു ആശ്വാസം പകര്‍ന്നു.

നീണ്ട യാത്ര­യ്ക്കു­ശേഷം അവര്‍ ലക്ഷ്യ­സ്ഥാ­നത്ത് എത്തി­ച്ചേര്‍ന്നു. ആപ­ത്തൊ­ന്നും­കൂ­ടാതെ തങ്ങളെ കാത്തു­സൂ­ക്ഷിച്ച ദൈവ­ത്തിന് സൂസമ്മ മനസ്സാ സ്തുതി പറ­ഞ്ഞു. തീവ­ണ്ടി­യില്‍ നിന്നും ഇറങ്ങി ചുറ്റു­പാ­ടു­ക­ളെല്ലാം നിരീ­ക്ഷിച്ച സൂസ­മ്മയ്ക്ക് താന്‍ ഒരു പുതിയ ലോക­ത്തില്‍ എത്തി­ച്ചേര്‍ന്ന പ്രതീ­തി. എവി­ടെയും ആള്‍ത്തി­ര­ക്ക്. സ്റ്റേഷ­നില്‍ നിന്നും പുറ­ത്തി­റ­ങ്ങിയ മൂന്നു പെണ്‍കു­ട്ടി­ഖലും അങ്കി­ളി­നോ­ടൊപ്പം ഒരു ടാക്‌സി­യില്‍ നേഴ്‌സിംഗ് സ്കൂളിനെ ലക്ഷ്യ­മാക്കി യാത്ര­യാ­യി.

ഏക­ദേശം 45 മിനിട്ടു യാത്ര ചെയ്ത­പ്പോള്‍ അവര്‍ മനോ­ഹ­ര­മായ ഒരു നാലു­നില കെട്ടി­ട­ത്തിന്റെ മുമ്പി­ലെ­ത്തി. ആദ്യം അങ്കിള്‍, സ്കൂള്‍ അധി­കൃ­തരെ കാണു­ന്ന­തി­നായി കാറില്‍ നിന്നും ഇറങ്ങി ഓഫീ­സു­മു­റി­യി­ലേ­ക്കു­പോ­യി. തിരി­ച്ചു­വന്ന് ടാക്‌സി­യില്‍ നിന്നും സാധ­ന­ങ്ങ­ളി­റ­ക്കി, കൂലി കൊടുത്തു ഡ്രൈവറെ പറ­ഞ്ഞു­വി­ട്ടു. മൂന്നു പെണ്‍കു­ട്ടി­കളും ആഫീ­സി­ലെത്തി ഔദ്യോ­ഗി­ക­മായ ചില ഫാറ­ങ്ങള്‍ പൂരി­പ്പി­ച്ചു. ഡയ­റ­ക്ട­റുടെ നിര്‍ദ്ദേ­ശ­പ്ര­കാരം സ്കൂളിലെ ഒരു ജോലി­ക്കാ­രി­യോ­ടൊപ്പം അവര്‍ക്കായി കരു­തി­യി­രുന്ന ഹോസ്റ്റല്‍ മുറി­യി­ലേക്ക് ആന­യി­ക്ക­പ്പെ­ട്ടു. അങ്കിള്‍ അവ­രോടു സ്‌നേഹ­പൂര്‍വ്വം യാത്ര പറ­ഞ്ഞു. അവരും അദ്ദേ­ഹ­ത്തോടു നന്ദി പറ­ഞ്ഞു.

ഹോസ്റ്റല്‍ മുറിയും ചുറ്റു­പാ­ടു­ക­ളു­മായി ഇണ­ങ്ങി­ച്ചേ­രു­ന്ന­തിന് സൂസ­മ്മയ്ക്ക് ബുദ്ധി­മു­ട്ടു­ണ്ടാ­യി­ല്ല. സെലീ­നായും കൊച്ചു­റാ­ണിയും സൂസ­മ്മ­യുടെ കൂടെ­ത്തന്നെ അതേ­മു­റി­യി­ലാ­യതും സൗക­ര്യ­മാ­യി. ഇതി­നോ­ടകം അവര്‍ വളരെ അടുത്ത സുഹൃ­ത്തു­ക്കള്‍ ആയി­ക്ക­ഴി­ഞ്ഞി­രു­ന്നു. രണ്ടു ദിവ­സ­ങ്ങള്‍ക്കു­ശേഷം ക്ലാസ്സു­കള്‍ ആരം­ഭി­ക്കു­ക­യാ­ണ്. തങ്ങ­ളുടെ യാത്ര­യെ­പ്പ­റ്റിയും അങ്കി­ളിന്റെ നിസ്വാര്‍ത്ഥ­മായ സഹാ­യ­ങ്ങ­ളെ­ക്കു­റി­ച്ചും, ഹോസ്റ്റ­ലിലെ ചുറ്റു­പാ­ടു­ക­ളെ­ക്കു­റി­ച്ചു­മെല്ലാം സൂസ­മ്മയും കൂട്ടു­കാ­രി­കളും വീടു­ക­ളി­ലേക്ക് നീണ്ട കത്തു­ക­ളെ­ഴു­തി. കത്തു­കള്‍ എഴു­തു­മ്പോള്‍ സൂസ­മ്മ­യുടെ കണ്ണു­കള്‍ നിറഞ്ഞു തുളു­മ്പി. പുതിയ ലോകം, പുതിയ ജീവി­തം, പുതിയ കൂട്ടു­കാ­രി­കള്‍ ജീവിതം ആകെ മാറി­യി­രി­ക്കു­ന്നു. ""ദൈവ­മേ, കാത്തു­കൊ­ള്ള­ണെ.'' അവള്‍ ഹൃദ­യ­പൂര്‍വ്വം പ്രാര്‍ത്ഥി­ച്ചു.

(തു­ട­രും) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക