Image

കോണ്‍ഗ്രസ്‌ നേതാക്കള്‍ മിതത്വം പാലിക്കണം: എ.ഐ.സി.സി

Published on 12 February, 2012
കോണ്‍ഗ്രസ്‌ നേതാക്കള്‍ മിതത്വം പാലിക്കണം: എ.ഐ.സി.സി
ന്യൂഡല്‍ഹി : കോണ്‍ഗ്രസ്‌ നേതാക്കള്‍ മിതത്വം പാലിക്കണമെന്നും അഭിപ്രായപ്രകടനം നടത്തുന്നത്‌
പൊതുജീവിത മര്യാദ പാലിച്ചും രാജ്യ നിയമങ്ങളനുസരിച്ചും വേണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മാധ്യമ വിഭാഗം അധ്യക്ഷനുമായ ജനാര്‍ദ്ദന്‍ ദ്വിവേദി പ്രസ്‌താവിച്ചു.

പൊതു പ്രവര്‍ത്തകര്‍ രാജ്യത്തിന്‍െറ നിയമങ്ങള്‍ പ്രകാരവും അഭിപ്രായം പ്രകടിപ്പിക്കുന്നതിനാണ്‌ കോണ്‍ഗ്രസ്‌ താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നിയമ മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സല്‍മാന്‍ ഖുര്‍ശിദിനെതിരെ തെരഞ്ഞെടുപ്പ്‌്‌ കമ്മീഷന്‍ രാഷ്ട്രപതിക്ക്‌ പരാതി നല്‍കിയതിന്റേയും പശ്ചാത്തലത്തിലാണ്‌ ദ്വിവേദിയുടെ പ്രസ്‌താവന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക