Image

ന്യൂസിലാന്റില്‍ ക്‌നാനായ ഇടവകക്ക് ഔദ്യോഗിക തുടക്കം

Published on 01 October, 2016
ന്യൂസിലാന്റില്‍ ക്‌നാനായ ഇടവകക്ക് ഔദ്യോഗിക തുടക്കം
ഓക്ലാന്‍ഡ് : ന്യൂസിലാന്റിലെ ക്‌നാനായ കുടുംബങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന ക്‌നാനായ ഇടവകക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ക്‌നാനായ അതിഭദ്രാസനാധിപന്‍ അര്‍ച്ച് ബിഷപ്പ് കുര്യോക്കോസ് മോര്‍ സേവേറിയോസ് തിരുമേനിയാണ് ന്യൂസീലാന്റിലെ പ്രഥമ ക്‌നാനായ ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മികത്തില്‍ വിശുദ്ധബലി അര്‍പ്പിക്കുകയും തുടര്‍ന്ന് ഫാ. ജയിംസ് തോട്ടത്തിലിന്റെ ആധ്യക്ഷതയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്ത വിപുലമായ പൊതുസമ്മേളനവും നടന്നു. തുടര്‍ന്നു ന്യൂസിലാന്റ് കനാനായ സിറിയന്‍ ഇടവകയുടെ പ്രഖ്യാപനവും പരിശുദ്ധ പിതാവ് നിര്‍വഹിച്ചു.

സോമന്‍ മാത്യു സ്വാഗതവും സണ്ണി ജേക്കബ് നന്ദിയും പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി റോബിന്‍ ഡാനിയേല്‍, ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ പ്രസിഡന്റ് ജിമ്മി മാത്യൂ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്താ തിരുമനസുകൊണ്ടു നടത്തിയ മുഖ്യ പ്രഭാഷണത്തില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രസക്തിയും പരസ്പര സ്‌നേഹത്തിന്റെ അവശ്യകതയും ഓര്‍മപ്പെടുത്തി. ഹ്രസ്വ സന്ദര്‍ശനത്തിനായി എത്തിയ അഭിവന്ദ്യ മെത്രാപൊലീത്ത കുര്യോക്കോസ് മോര്‍ സേവേറിയോസ് തിരുമേനിക്ക് ഓക്ലാന്‍ഡ് എയര്‍പോര്‍ട്ടില്‍ ക്‌നാനായ യാക്കോബായ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: സുജിത്ത് കൊന്നക്കല്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക