Image

നഴ്‌സുമാരുടെ സമരം: ആശുപത്രികള്‍ അടച്ചിടുമെന്ന് മുന്നറിയിപ്പ്

Published on 12 February, 2012
നഴ്‌സുമാരുടെ സമരം: ആശുപത്രികള്‍ അടച്ചിടുമെന്ന് മുന്നറിയിപ്പ്
കൊച്ചി: നഴ്‌സുമാരുടെ സമരം 15 ദിവസത്തിനകം അവസാനിപ്പിച്ചില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് സ്വകാര്യ ആശുപത്രി ഉടമകളുടെ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിന്റെ അലംഭാവം കാരണമാണ് സമരം നീണ്ടുപോകുന്നതെന്നും അസോസിയേഷന്‍ ആരോപിച്ചു. 

സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സമരമാണ് വിവിധ ആശുപത്രികളിലായി നടക്കുന്നതെന്ന് സംശയിക്കുന്നു. സമരക്കാരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഒരുവര്‍ഷം പ്രായോഗിക പരിശീലനം നേടാത്തവര്‍ക്ക് നഴ്‌സുമാരായി നിയമനം നല്‍കാനാവില്ലെന്നും അവര്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക