Image

കണ്ണൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ഉപേന്ദ്രന്‍ അന്തരിച്ചു

Published on 12 February, 2012
കണ്ണൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ ഉപേന്ദ്രന്‍ അന്തരിച്ചു
കണ്ണൂര്‍: നഗരസഭാ മുന്‍ ചെയര്‍മാനും ഡി.സി.സി ട്രഷററുമായ ഉപേന്ദ്രന്‍(76) അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച രാവിലെ 10.30 ന് ഡി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 11 മണിക്ക് പയ്യാമ്പലം വൈദ്യുതി ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. വിദ്യാഭ്യാസ വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം തുടങ്ങി തിരുവനന്തപുരത്ത് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി സര്‍വീസില്‍ നിന്ന് വിരമിച്ചു. 

198085 കാലത്ത് എന്‍.ജി..ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായിരുന്നു. 95 ല്‍ കണ്ണൂര്‍ നഗരസഭയിലെ ടെമ്പിള്‍ വാര്‍ഡില്‍ നിന്ന് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. 97-98 കാലത്ത് പി. ഭാസ്‌കരന്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് വൈസ് ചെയര്‍മാനായിരുന്ന ഉപേന്ദ്രന്‍ ചെയര്‍മാന്റെ
ചുമതല വഹിച്ചു. 2005-07 കാലത്തും നഗരസഭ ചെയര്‍മാനായി. കെ ശാന്തകുമാരിയാണ് ഭാര്യ. മക്കള്‍: ശ്രീന, ശ്രീജിത്ത്, ശ്രീബ, മിനി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക