Image

മൊഴികള്‍ (കവിത: ഫൈസല്‍ മാറഞ്ചേരി) ­­­­­­­­­­­­­­­­­­­­­­­

Published on 30 September, 2016
മൊഴികള്‍ (കവിത: ഫൈസല്‍ മാറഞ്ചേരി) ­­­­­­­­­­­­­­­­­­­­­­­
മൊഴികള്‍, പഴ മൊഴികള്‍, പുതു മൊഴികള്‍, തേന്‍ മൊഴികള്‍
മിഴികളില്‍ ഒളിപ്പിച്ച മൊഴികള്‍ പറയാതെ പറയുന്ന മൊഴികള്‍
പറയാന്‍ മറന്ന മൊഴികള്‍ പിരിയാന്‍ നേരത്ത് അടരാന്‍ വെമ്പിയ മൊഴികള്‍
മിഴികള്‍ നിറഞ്ഞപ്പോള്‍ പറയാതെ നിര്‍ത്തിയ കണ്ണീര്‍ മൊഴികള്‍

അനുരാഗ മഴയത്ത് മനസ്സില്‍ തുളുമ്പിയ സ്‌നേഹത്തിന്‍ മൌന മൊഴികള്‍
മധു മൊഴികള്‍ സ്വയം മറന്നിരുന്ന നാളില്‍ നിന്റെ കാതര മൊഴികള്‍

വിരഹം തീര്‍ത്ത നാളുകളില്‍ കാതോട് കാതോരം പറഞ്ഞ ടെലഫോണ്‍ മൊഴികള്‍
ഇന്നീ മൊഴികള്‍ എന്തേ മൊഴി ചൊല്ലി പിരിയാനായ് കാത്തു വെച്ചു
മിഴികളില്‍ ഒരായിരം ചോദ്യങ്ങള്‍ മൊഴിയുമീ നേരം മൊഴിയുവതെന്തേ ഞാന്‍

മൊഴികള്‍, പഴ മൊഴികള്‍, പുതു മൊഴികള്‍, തേന്‍ മൊഴികള്‍ ....... 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക