Image

വാഷിംഗ്‌ടണിലെ മലയാളി സംഘടനകള്‍ക്ക്‌ പുതിയ സാരഥികള്‍

ഡോ. മുരളീരാജന്‍ Published on 12 February, 2012
വാഷിംഗ്‌ടണിലെ മലയാളി സംഘടനകള്‍ക്ക്‌ പുതിയ സാരഥികള്‍
വാഷിംഗ്‌ടണ്‍ ഡി.സി: വാഷിംഗ്‌ടണ്‍ മെട്രോ പ്രദേശങ്ങളായ മേരീലാന്റ്‌, വെര്‍ജീനിയ, വാഷിംഗ്‌ടണ്‍ ഡി.സി എന്നീ പ്രദേശങ്ങളിലെ മുഖ്യധാരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളായ കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോപ്പോളിറ്റന്‍ വാഷിംഗ്‌ടണ്‍ (കെ.സി.എസ്‌.എം.ഡബ്ല്യു), കേരളാ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ (കെ.എ.ജി.ഡബ്ല്യു), കൈരളി ഓഫ്‌ ബാള്‍ട്ടിമോര്‍ എന്നീ മലയാളി സംഘടനകളുടെ പൊതുസഭ കൂടി 2012-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

കെ.സി.എസ്‌.എം.ഡബ്ലുവിന്റെ പ്രസിഡന്റായി യുവനേതൃത്വനിരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പ്രീതി രാമനെയാണ്‌ തെരഞ്ഞെടുത്തത്‌. കെ.എ.ജി.ഡബ്ല്യുവിന്റെ പ്രസിഡന്റായി യുവനിരയിലെ തന്നെ കലയും സാഹിത്യവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഷാജു ശിവബാലനേയും, കൈരളി ഓഫ്‌ ബാള്‍ട്ടിമോറിന്റെ പ്രസിഡന്റായി സമൂഹ്യസേവനം വൃതമാക്കിയെടുത്തിട്ടുള്ള മിനി സത്യദാസിനേയും തെരഞ്ഞെടുത്തു. ഇവരുടെ കാലാവധി ഒരുവര്‍ഷമാണ്‌. കൂടുതല്‍ വിവരങ്ങള്‍: www.kcsmw.org,www.kagw.org, www.kairaliprbaltimore.com എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്‌.

പ്രീതി രാമന്‍ (410 654 8706), ഷാജു ശിവബാലന്‍ (913 423 7368), മിനി സത്യദാസ്‌ (443 983 4026).
വാഷിംഗ്‌ടണിലെ മലയാളി സംഘടനകള്‍ക്ക്‌ പുതിയ സാരഥികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക