Image

എംഎല്‍എമാര്‍ക്കു തൊഴില്‍നികുതി; നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ്

Published on 12 February, 2012
എംഎല്‍എമാര്‍ക്കു തൊഴില്‍നികുതി; നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ്
തിരുവനന്തപുരം: എംഎല്‍എമാരില്‍ നിന്ന് തൊഴില്‍നികുതി ആവശ്യപ്പെട്ട തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്ക് നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നോട്ടീസയച്ചു. വരുന്ന വെള്ളിയാഴ്ച സ്പീക്കര്‍ക്ക് മുന്‍പാകെ  നഗരസഭാ സെക്രട്ടറി ഹാജരാവണം. തൊഴില്‍നികുതി ആവശ്യപ്പെട്ട സാഹചര്യവും വ്യക്തമാക്കണം. 

സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാരും   തൊഴില്‍ നികുതി അടയ്ക്കണമെന്ന് തിരുവനന്തപുരം നഗരസഭയുടെ നോട്ടീസ് വന്നതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം.   2008 മുതലുള്ള നികുതി ഒരു ശതമാനം പിഴയടക്കം അടയ്ക്കണമെന്നാണ് നിയമസഭ സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക