Image

ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

Published on 12 February, 2012
ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
ദുബായ്: ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അംഗങ്ങളായ കെവിന്‍ പീറ്റേഴ്‌സണ്‍, മോണ്ടി പനേസര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജൊനാഥന്‍ ട്രോട്ട് എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നൂറുകിലോമീറ്ററിലേറെ സ്പീഡില്‍ പോകുമ്പോള്‍ കാറിന്റെ ബോണറ്റ് പെട്ടെന്ന് ഉയര്‍ന്ന് ഡ്രൈവറുടെ കാഴ്ച മറയ്ക്കുകയായിരുന്നു. എന്നാല്‍ മനസ്സാന്നിധ്യം വിടാതിരുന്ന ഡ്രൈവര്‍ കാര്‍ പതുക്കെ നിര്‍ത്തിയതിനാല്‍ അപകടമൊഴിവായി. പാക്കിസ്ഥാനെതിരായ ഏകദനിപരമ്പരയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ഇംഗ്ലണ്ട് താരങ്ങളിപ്പോള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക