Image

ഗോള്‍ഡ് കോസ്റ്റില്‍ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 15ന്

Published on 03 October, 2016
ഗോള്‍ഡ് കോസ്റ്റില്‍ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 15ന്

  ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 15ന് (ശനി) പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.

രാവിലെ 9.45ന് സേക്രഡ് ഹാര്‍ട്ട് ക്ലിയര്‍ അയലന്റ് ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറ്റോടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു ജപമാല, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ഏബ്രഹാം കഴുനടിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ലദീഞ്ഞ്, പ്രദക്ഷിണം, ഗോള്‍ഡ് കോസ്റ്റ് റിഥം ഓര്‍ക്കസ്ട്രയുടെ ചെണ്ടമേളം തുടങ്ങിയവ അരങ്ങേറും. 

മേരി മാതാ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, ഗോള്‍ഡ് കോസ്റ്റ് വോയ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ കള്‍ചറല്‍ പ്രോഗ്രാമും സ്‌നേഹവിരുന്നും ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായിരിക്കും.

തിരുനാളിന്റെ വിജയത്തിനായി ജോഷി ജോസഫ്, റെജി ജോസഫ്, സാജന്‍ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ചെറിയാന്‍ തോമസ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക