Image

ക്‌നാനായ പാരമ്പര്യവും സ്‌നേഹവും കാത്തു സൂക്ഷിക്കണം: കുര്യാക്കോസ് മോര്‍ സേവറിയോസ്

Published on 03 October, 2016
ക്‌നാനായ പാരമ്പര്യവും സ്‌നേഹവും കാത്തു സൂക്ഷിക്കണം: കുര്യാക്കോസ് മോര്‍ സേവറിയോസ്

  മെല്‍ബണ്‍: ചരിത്രത്തില്‍ ക്‌നായി തോമായുടെ സ്ഥാനവും സമൂഹ നന്മക്കായി പ്രവര്‍ത്തിച്ച മാതൃകയും നാം മറക്കരുതെന്നും സ്‌നേഹവും സാഹോദര്യവും നമ്മുടെ വിശ്വാസ സമൂഹത്തില്‍ പുലര്‍ത്തണമെന്നും കുര്യാക്കോസ് മോര്‍ സേവറിയോസ്. മെല്‍ബണിലെ ഫിലിപ്പ് ഐലന്റില്‍ ക്‌നാനായ സമുദായത്തിന്റെ ശക്തിയും കരുത്തും വിളിച്ചറിയിച്ചുകൊണ്ട് നാലു ദിവസം നീണ്ടുനിന്ന KCCO യുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെസിസിഒയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അതിന്റെ വിജയമാണ് ഓഷ്യാന കണ്‍വന്‍ഷനില്‍ ഇത്രയും ആളുകള്‍ പങ്കെടുക്കുന്നതെന്നും ഇതിന്റെ ഭാഗഭാക്കാകുവാന്‍ സാധിച്ചതില്‍ താന്‍ കൃതാര്‍ഥനാണെന്നും മാര്‍ സേവറിയോസ് പറഞ്ഞു. 

പൈതൃക നഗരിയില്‍ എല്ലാ ദിവസവും വിവിധ വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. നാലു ദിവസം നീണ്ടുനിന്ന കണ്‍വന്‍ഷനില്‍ ഓഷ്യാനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരത്തി അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളുടെ ഭാഗമായി ഓരോ ദിവസവും കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണിനിരന്ന കലാവിരുന്ന് ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി. പ്രധാനമല്‍സരങ്ങളായ ചെണ്ടമേളം, മിസ്റ്റര്‍ ക്‌നാ, മിസ് ക്‌നാ, ബൈബിള്‍ അധിഷ്ഠിത ഡാന്‍സ്, ദമ്പതിമാരുടെ ഡാന്‍സ്, സ്‌കിറ്റ് എന്നിവ പ്രധാനമല്‍സരങ്ങളായിരുന്നു. 

സമാപന ദിവസം കാന്‍ബറ, സിഡ്‌നി, ബ്രിസ്‌ബേന്‍, അഡ്‌ലൈയ്ഡ്, പെര്‍ത്ത്, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ന്യൂകാസില്‍, മെല്‍ബണ്‍, എന്നീ യൂണിറ്റുകളുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന റാലിയിലും സമാപന ചടങ്ങുകളിലും വിക്ടോറിയ ആരോഗ്യ മന്ത്രി ജില്‍ ഹെന്നിസി മുഖ്യാഥിതിയായിരുന്നു. ചടങ്ങുകള്‍ക്ക് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോയി മുപ്രാപ്പള്ളി, ഗഇഇചഅ പ്രസിഡന്റ് സണ്ണി പൂഴിക്കാല, ഫാ. ടോമി പട്ടുമാക്കല്‍, ഫാ. ബൈജു കളപ്പുരയില്‍, ഫാ. ഏബ്രാഹം ഒരാപ്പാങ്കല്‍ എന്നിവരും സീറോ മലബാര്‍ സഭ മെല്‍ബണ്‍ രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജോസി കിഴക്കേത്തലയ്ക്കലും പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക