Image

സമാധാനത്തോടെ ജീവിക്കാന്‍ മക്കള്‍ക്കു ലാദന്റെ ഉപദേശം

Published on 12 February, 2012
സമാധാനത്തോടെ ജീവിക്കാന്‍ മക്കള്‍ക്കു ലാദന്റെ ഉപദേശം
ലണ്ടന്‍: അല്‍ ക്വയ്ദ എന്ന ഭീകരസംഘടനയിലൂടെ ലോകത്ത് അശാന്തി വിതച്ച ഉസാമ ബിന്‍ ലാദന്‍ തന്റെ മക്കളെ ഉപദേശിച്ചത് സമാധാനത്തോടെ ജീവിക്കാന്‍. മികച്ച വിദ്യാഭ്യാസം നേടി സമാധാനപൂര്‍ണമായ ജീവിതം നയിക്കാനാണ് മക്കളോടുള്ള ലാദന്റെ ഉപദേശം. ഇതിനായി വിദേശത്ത് ജീവിക്കാനും ലാദന്‍ പ്രേരിപ്പിച്ചിരുന്നു. ലാദന്റെ അഞ്ചാമത്തെ ഭാര്യയുടെ സഹോദരന്‍ സക്കറിയ അല്‍ സദയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

തന്റെ പാത സ്വീകരിച്ച് മക്കളിലൊരാള്‍ പോലും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് ലാദനു നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് സദ പറഞ്ഞു. യൂറോപ്പിലേയ്‌ക്കോ അമേരിക്കയിലേയ്ക്കു പോയി മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനാണ് മക്കളേയും പേരക്കുട്ടികളേയും ലാദന്‍ ഉപദേശിച്ചിരുന്നത്. ലാദനെ വധിച്ച യു.എസ്. സൈനിക നടപടിയുണ്ടായ സമയത്ത് പാക്കിസ്ഥാനിലെ അബോട്ടാബാദ് വസതിയില്‍ ലാദനൊപ്പം 12 കാരിയായ മകള്‍ സഫിയയും ഇളയഭാര്യയുമാണ് ഉണ്ടായിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക