Image

ചൈനയില്‍ വാഹനാപകടം; ആറു മരണം

Published on 12 February, 2012
ചൈനയില്‍ വാഹനാപകടം; ആറു മരണം
ബെയ്ജിംഗ്: ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. ഹുയാഹുവ നഗരത്തിലാണ് അപകടം. കാര്‍ യാത്രക്കാരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. നിയന്ത്രണം വിട്ട കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക