Image

ഫൊക്കാന യുദ്ധവേദി: വെടിനിറുത്തല്‍ തികച്ചും അനിവാര്യമാണ്(കോര ചെറിയാന്‍)

കോര ചെറിയാന്‍ Published on 05 October, 2016
ഫൊക്കാന യുദ്ധവേദി: വെടിനിറുത്തല്‍ തികച്ചും അനിവാര്യമാണ്(കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: അമേരിക്കന്‍ മലയാളി കളുടെ അഭിമാന സംഘടനയായ ഫൊക്കാന അപ്രതീക്ഷിതമായോ കരുതിക്കൂട്ടിയോ പിളര്‍ന്നു ഫോമാ എന്ന രണ്ടാം സംഘടന നിലവില്‍ വന്നു. വിഭജനത്തിന്റെ വിഭ്രാന്തിയിലുണ്ടായ പൊട്ടിത്തെറിക്കലിന്റെ കോപാഗ്നി അണഞ്ഞിട്ടില്ല. ധൂമപടലങ്ങള്‍ കലുഷിതമായി അന്തരീക്ഷത്തില്‍ ഇപ്പോഴും നിലകൊള്ളുന്നു. ഇരുസംഘടനകളും അടുത്തനാള്‍വരെ സാമാന്യം സമാധാനമായി നിലകൊണ്ടു. ഇരുവിഭാഗത്തിന്റെയും ആഘോഷങ്ങളില്‍ മേന്മയേറിയ പല സംസ്‌ക്കാരിക രാഷ്ട്രീയനേതാക്കളും കലാകാരന്മാരും വിവിധ മതാദ്ധ്യക്ഷരും സംബന്ധിച്ചു. ഭൂമണ്ഡലത്തിന്റെ വിവിധ മേഖലയിലുളള ഏതു മലയാളികളും ആധുനിക മാദ്ധ്യമധാരയിലൂടെ ഈ അമേരിയ്ക്കന്‍ മലയാളി സവിശേഷത ഈ നിമിഷംവരെ അഭിമാനത്തോടെ നിലനിറുത്തി.

വീണ്ടും ഫൊക്കാനയില്‍ വാളും പരിചയുമായി ചേരിപോര്‍ ആരംഭിച്ചു. നിഷ്പക്ഷവാദികളും നിരുപദ്രവികളുമായ സാധാരണ അമേരിയ്ക്കന്‍ മലയാളി ആരാണു ബന്ധു, ആരാണു ശത്രു എന്നോ, സത്യം എവിടെ മിഥ്യ എവിടെ എന്നറിയാതെ വിഭ്രാന്തരാകുന്നു. ഇരുവിഭാഗത്തിലും ഉള്ള അണികള്‍ സമര വീര്യനേതൃത്വനിരയില്‍ പ്രധാനം ചെയ്യാതെ ശാന്തമായും സമാധാനമായുള്ള സമീപനം പരസ്പരം നിലനിറുത്തുവാന്‍ നിര്‍ദ്ദേശിയ്ക്കുന്നത് ഉത്തമം ആയിരിക്കും.

പോര്‍ക്കളത്തിലുള്ള ഇരുവരും രണഭേരി മുഴക്കി ബ്രഹ്മാസ്ത്രം പേറിയാണു നിലകൊള്ളുന്നതെന്നും അര്‍ജ്ജുനനേക്കാള്‍ യുദ്ധപ്രാവീണ്യം സിദ്ധിച്ചയോദ്ധാക്കളാണെന്നും മിഥ്യ ധരിച്ചിരിയ്ക്കുന്നു. രഹസ്യവോട്ടോടുകൂടി സൗമ്യമായ രീതിയിലുള്ള തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും ഒരു വിഭാഗം വിജയം കൈവരിയ്ക്കും. വിജയികളെന്നും പരാജിതരെന്നുമുള്ള വിശുദ്ധിയില്ലാത്ത വിവേചനം പരസ്പര സ്‌നേഹത്തേയും ധാര


ണയേയും നിഷ്‌കരുണം നശിപ്പിയ്ക്കും. ശത്രുത ശക്തമായി വളരും. പരാജിതര്‍ ഖേദത്തോടും അടക്കാനാവാത്ത അരിശത്തോടും കൂടി ഒരു മൂന്നാംമുന്നണിയ്ക്ക് ജന്മം കൊടുക്കും. കാലത്തിന്റെ തിരിവില്‍ പൊട്ടിത്തെറിച്ചു രൂപംകൊണ്ട മലയാളി സംഘടന ചെറിയ ഒരു അമേരിയ്ക്കന്‍ നഗരത്തില്‍ താത്ക്കാലികമായി അവശേഷിയ്ക്കും. അന്തസില്ലാത്ത ഈ കോഴിപോരില്‍ മനശാന്തി ലഭിക്കാതെ അനുയായികള്‍ സാവധാനം പടവാള്‍ ഉറയിലിട്ട് നടന്നകലും.

ഇരുവിഭാഗവും സൗമ്യമായി ആലോചിച്ചു സമാധാന സന്ധിക്കായി സമ്മേളിക്കുന്നതും ഐക്യതയും സ്‌നേഹവും ശാന്തിക്കും പരിരക്ഷിക്കുവാനുള്ള നീക്കങ്ങള്‍ നടത്തുന്നതും തികച്ചും അഭിനന്ദനീയമാണ്. ഭാരത സംസ്‌കാരത്തിന്റെ മുഖ്യ കണ്ണിയായ ആചാര്യ വചനങ്ങളില്‍ മഹത്വമായി പ്രതിപാദിക്കുന്നത് ''വിദ്യ വിനയത്തെ ഉണ്ടാക്കുന്നു; വിനയംകൊണ്ടു യോഗ്യത സിദ്ധിക്കുന്നു'' എന്നാണ്.


Join WhatsApp News
tired 2016-10-06 04:47:36
Tired of this nonsense. The hell with it.  Who cares who win?  It is a nuisance to the common
American Malayalees.  As the recent media report shows many religious organizations have already undertaken the task of promoting Kerala art andCulture, teaching Malayalam, celebrating Kerala festivals like Onam etc. Most of them have their own buildings and they don't have to make any propaganda to make their annual conferences a big success.  Let them do the job and dissolve all the so called natonal oranizations like FOKANA and FOMAA.
ദീർഘദർശി 2016-10-06 06:41:01
പള്ളികൾ എല്ലാവിധ സാമൂഹ്യ പ്രവർത്തനങ്ങളേയും അട്ടിമറിക്കുകയാണ്. ഇന്ന് അവരാണ് കാശ് കൊയ്യുന്നത്. ഫൊക്കാനാകും ഫോമായക്കും ഇങ്ങനെ പോയാൽ നിലനിൽപ്പ് കാണില്ല അതുകൊണ്ട് ഈ പ്രസ്ഥാനങ്ങളെ ഫോമ ചർച്ച ഫൊക്കാന ചർച്ച എന്നൊക്കെ പേരുമാറ്റി അതിന്റെ പ്രസിഡണ്ടമ്മാരും സെക്രട്ടറിമാരും തിരുമേനിമാരും അച്ചന്മാരും ആകുക. പിന്നെ ഹിന്ദുക്കളായവരെ അർദ്ധനഗ്‌നരായ സന്യാസിമാരും ആക്കുക.  എന്തായാലും പള്ളിയിൽ ഓണവും മറ്റും ആഘോഷിക്കുന്നുണ്ട്. അതുമാത്രമല്ല ഒരു ജാതി ഒരു മതം എന്ന വലിയ ചിന്തയയുടെ പ്രയോക്താക്കളായി മാറാൻ കഴിയും. പിന്നെ മദുബഹായുടെയും ശ്രീകോവിലിന്റെയും ആശയങ്ങളെ സമ്മുന്നയിച്ചു ഒരു സ്റ്റേജ് പണിയുക. കുരിശ് ശിവലിംഗം എല്ലാ സ്ഥാപിക്കുക. കോൺഫ്രൻസ് ഉത്സവം ആക്കിമാറ്റുക. പിന്നെ നേർച്ചയായി കദന വെടി ഇടയ്ക്കിടെ വയ്ക്കുക. കോരയെപ്പോലുള്ളവർക്ക് ഏതു തരത്തിലുള്ള വേടിയാണോ ഇഷ്ടം അത് ഉത്സവത്തിന്റെ ഇടക്ക് വയ്ക്കുക. വെടി വയ്ക്കുമ്പോൾ യുദ്ധം ഉണ്ടാകാതെ നോക്കുക. അഥവാ ബഹളം ഉണ്ടായാൽ വെടി നിറുത്തുക.  കൂടുതൽ വിവരങ്ങൾ പിന്നാലെ എഴുതാം.  ഇതുപോലെയുള്ള ചെറിയ കാര്യങ്ങൾക്കു ടയേർഡ് ആകുന്നത് ശരിയല്ല.

Keraleeyan 2016-10-09 13:40:52
Nobody in USA cares about these so-called "leaders" and so it is time to pack your bags and leave.  Malayalees are really tired of these Foma Fokana creatures.  You represent nobody.  No more of these news PLEEASE.........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക