Image

പമ്പാനദി കേരളത്തിലെ ഏറ്റവും വലിയ സമ്പത്ത് :മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

അനില്‍ പെണ്ണുക്കര Published on 12 February, 2012
പമ്പാനദി കേരളത്തിലെ ഏറ്റവും വലിയ സമ്പത്ത് :മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ചെറുകോല്‍പ്പുഴ: പമ്പാനദിയെ കേരളത്തിലെ ഏറ്റവും വലിയ സമ്പത്തായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന സര്‍വധര്‍മ സമ്മേളനവും സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പമ്പ ഉള്‍പ്പടെ വേമ്പനാട്ട് കായലില്‍ എത്തിച്ചേരുന്ന പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍, മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, കോട്ടുരാര്‍ എന്നീ ആറു നദികളെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുെന്നും അദ്ദേഹം പറഞ്ഞു.
പമ്പാ മണല്‍പ്പുറത്ത് ചെറുകോല്‍പ്പുഴയില്‍ ഹിന്ദുമത സമ്മേളനം അവസാനിക്കുന്ന സമയത്ത് തന്നെ ഏതാനും കിലോമീറ്ററുകള്‍ അകലെ ക്രിസ്തുമത കണ്‍വന്‍ഷനായ മാരാമണ്‍ കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത് മതസൗഹാര്‍ദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഏതു മതത്തേയും സംസ്‌കാരത്തേയും സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ കഴിയുന്നതാണ് സനാധനധര്‍മത്തിന്റെ ഏറ്റവും വലിയ പ്രത്യേകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സിരിജര്‍ സരളബാലു ബ്രഹ്മാ മഠാധിപതി ജഗദ്ഗുരു ഡോ.ശിവാചാര്യ മഹാസ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എം.പി, തിരുമല ദേവസ്വം പ്രസിഡന്റ് വാത്തിരാജ് എം.പി, കുമ്മനം രാജശേഖരന്‍, സി എന്‍ ഉപേന്ദ്രനാഥക്കുറുപ്പ്, ടി എന്‍ രാജശേഖരപിള്ള സംസാരിച്ചു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക