Image

വീണ്ടും, വീണ്ടും കാഷ്മീര്‍ (ബി ജോണ്‍ കുന്തറ)

Published on 05 October, 2016
വീണ്ടും, വീണ്ടും കാഷ്മീര്‍ (ബി ജോണ്‍ കുന്തറ)
ഈ അടുത്തദിവസങ്ങളില്‍ വീണ്ടുംഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള, സ്ഥിരം പ്രക്ഷുബ്ധമായ ബന്ധംകൂടുതല്‍ സംഘര്‍ഷാവസ്ഥയിലേയ്ക്ക് നീങ്ങുന്നതായി കാണുന്നു. 1947 ല്‍ സ്വാതന്ത്ര്യം കിട്ടി, ഇന്ത്യയും പാക്കിസ്ഥാനും ആയി വിഭജിക്കപ്പെട്ട അന്നുമുതല്‍ തുടങ്ങിയതാണ് ഈ സംഘര്‍ഷാവസ്ഥ. ഇതിനോടകം നാലുയുദ്ധങ്ങള്‍, എടുത്തുപറയപ്പെട്ടവ, രണ്ടുരാജ്യങ്ങളും തമ്മില്‍ നടന്നു. കൂടാതെ ചെറിയ ഏറ്റുമുട്ടലുകള്‍ അതിര്‍ത്തിയില്‍ സ്ഥിരം നടക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ ആര്‍മി അറിയാതെ ആണു, ഭീകരര്‍ ഇന്ത്യന്‍ സേനയെഒളി ആക്രമണം നടത്തുന്നതെന്ന പാക്കിസ്ഥാന്റെ നിലപാടിനു വില ഇല്ല. അടവുകളും ഒളിപോരാളികളേയും ഇറക്കിഇന്ത്യയെകാശ്മീരില്‍ നിന്നുംപുറത്താക്കും എന്ന മിഥ്യഉപേഷിക്കുന്നതുതന്നെ ബുദ്ധി.. ബിന്‍ലാദന്‍ പാക്കിസ്ഥാനില്‍ താമസിച്ചിരുന്നതും അവര്‍ക്കു അറിഞ്ഞു കൂടായിരുന്നല്ലോ ?

ജമ്മുകാശ്മീര്‍ ആണ് ഇപ്പോഴത്തെയും എപ്പോഴത്തേയും പ്രധാന വിവാദവിഷയം. കാശ്മീരിന്റെ പ്രകൃതി മനോഹാരിത അല്ല ഇവിടത്തെ തര്‍ക്കവിഷയം. "ജലം' ഇതാണ് പ്രധാന കലഹകാരണം. അതിപ്പോള്‍ രണ്ടുരാഷ്ട്രങ്ങള്‍ തമ്മില്‍മാത്രം അല്ല ഇന്ത്യക്കുള്ളില്‍ സംസ്ഥാങ്ങള്‍തമ്മിലും വെള്ളത്തെച്ചൊല്ലി കലഹിക്കുന്നു അതെന്തം ആകട്ടെ.

ഈ വെളള തര്‍ക്കത്തിന് 1960 ല്‍ , "ഇന്‍ഡസ് വാട്ടര്‍ട്രീറ്റി' എന്നപേരില്‍ രണ്ടുരാജ്യങ്ങളും ഒരുധാരണയില്‍ ഒപ്പുവയ്ച്ചു അതുകൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. ഇതിന്റെ പ്രധാനകാരണം പാക്കിസ്ഥാനുഇന്ത്യയില്‍ വിശ്വവാസം ഇല്ലാ എന്നതാണ്. 1971 ല്‍ നടന്ന ബംഗ്ലാദേശ് ലിബറേഷന്‍ യുദ്ധത്തില്‍ ഇന്ത്യവിമോചനവാദികളെ സഹായിച്ചു എന്നതാണ്. പാക്കിസ്ഥാന്റെ പരാതി അങ്ങനെ രണ്ടുരാജ്യങ്ങളും നിത്യശത്രുക്കള്‍ ആയിമാറി.

കശ്മീരില്‍ കൂടി ഒഴുകുന്ന പ്രധാനനദികള്‍, സസ്‌റ്റെലജ് ,രവി, ബിആസ് , ചെനാബ് , ഇന്‍ഡസ് ,ജലന്ധര്‍ .മുകളില്‍ പറഞ്ഞ ഉടമ്പടി പ്രകാരംചെനാബ് , ഇന്‍ഡസ് ,ജലന്ധര്‍ എന്നീനദികളില്‍ കൂടി ഒഴുകുന്ന വെള്ളം പാക്കിസ്ഥാനു ഉപയോഗിക്കാം എന്നായിരുന്നു വ്യവസ്ഥ. ഇതില്‍പാക്കിസ്ഥാന്‍ കാണുന്നപ്രശ്‌നം, ഈകരാറില്‍ പറയുന്നനദികള്‍ ഒഴുകിവരുന്നത് ഇന്ത്യനിയന്ത്രിക്കുന്ന കാശ്മീരില്‍ കൂടിയാണ്. ഈ നദികളെ ഇന്ത്യ ഇപ്പോള്‍ ചൂഷണംചെയ്യുന്നു എന്നും കൂടാതെ സംഘര്‍ഷം ഒരുപാട ുവഷളായാല്‍ ഇന്ത്യക്കുവേണമെങ്കില്‍ ഈനദികളില്‍ നിന്നും ഉള്ള ജലപ്രവാ ഹംനിര്‍ത്തുന്നതിനും സാധിക്കും എന്നതാണ്. ഒരുനല്ല വിഭാഗം ഇന്ത്യന്‍ജനതയുംഈനദികളിലെവെള്ളംഉപയോഗിക്കുന്നവര്‍ആണു് .ഈപ്രകര്‍തിസമ്പത്തു ആരും ദുരുപയോഗപെടുത്താതെ ഉപയോഗിക്കണം. കൂടാതെ കുടിവെള്ളംഒരിക്കലും ഒരുആയുധവും ആയി മാറരുത്.

രണ്ടുരാജ്യങ്ങള്‍ക്കും വെള്ളം ഒരുപ്രധാനവിഷയം ആണ്. ജലഷാമംവരുന്ന കാലങ്ങളില്‍സംഘര്‍ഷാവസ്ഥ കൂടുക അല്ലാതെകുറയുവാന്‍ സാധ്യത ഇല്ലാ . പാക്കിസ്ഥാന്‍ അവരുടെ ജലസംഭരണത്തിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനോ ഉള്ളവ നന്നായി സൂഷിക്കുന്നതിനോ ശ്രമിക്കുന്നില്ല. നദികള്‍എല്ലാം തന്നെമലിനീകൃതം. യൂ.എന്‍ . റിപ്പോര്‍ട്ടുപ്രകാരം ഈരീതിയില്‍ പോയാല്‍ 2025 ഓടെ പാക്കിസ്ഥാന്‍ കുടിവെള്ളക്ഷാമത്തില്‍ ആകും ഇതു കാര്ഷികരംഗത്തേയും ബാധിക്കും എന്നാണ് നിഗമനം .ഇന്ത്യന്‍ കര്‍ഷകരുംപലവര്‍ഷങ്ങളിലും വരള്‍ച്ചയുടെ ദുര്‍ഫലം അനുഭവിക്കുന്നവര്‍ ആണ് .

പാക്കിസ്ഥാന്‍ ഒരുകാര്യം മനസിലാക്കണം എന്തുവിലകൊടുത്തും ഇന്ത്യജമ്മുകാശ്മീരിന്റെ കണ്‍ട്രോള്‍ പാക്കിസ്ഥാനുവിട്ടു കൊടുക്കില്ല. അഫ്ഗാനിസ്താനും ആയിട്ടുള്ളഒരേ കരബന്ധം കൂടാതെ നോര്‍ത്തേണ്‍ ബോര്‍ഡര്‍ മുഴുവന്‍പാക്കിസ്ഥാന്‍ മോഹിച്ചിട്ടു ഒരുകാര്യവും ഇല്ലാ നടപ്പുള്ള വഴികള്‍ ചിന്തിക്കൂ .

പാക്കിസ്ഥാന്റെ പ്രെശ്‌നം ഇന്ത്യഎന്നതില്‍ ഉപരിഅവര്‍ തന്നെ. ഒരുസുസ്ഥിരമായ ഭരണസമ്പ്രദായം ഇന്നുംപാക്കിസ്ഥാനില്‍ ഇല്ല .അവരുടെ തന്നെരാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ െ്രെടബല്‍ഭരണം ആണുനടക്കുന്നത്. ആഫ്ഗാനിസ്ഥാനില്‍ നിന്നുംവരുന്ന തീവ്രവാദികളുടേയും, ഭീകരുടേയും പാക്കിസ്ഥാനില്‍ മുളച്ചുവരുന്നവരുടേയും രക്ഷാതാവളവും പരിശീലന കേദ്രങ്ങളും ഒക്കെ ഈസ്ഥലങ്ങളില്‍ ആണ്.

രണ്ടുരാജ്യങ്ങളും അണുആയുധങ്ങള്‍ ഉപയോഗിക്കുന്നതിനു കഴിവുള്ളവര്‍ തന്നെ. ഇതെല്ലാം കയ്യില്‍വെച്ചുകൊണ്ടിരിക്കാം എന്നതില്‍ കവിഞ്ഞു എങ്ങും ഉപയോഗിക്കുവാന്‍ പറ്റില്ല . ഒരാള്‍ ഉപയോഗിച്ചാല്‍ മതിരണ്ടുരാജ്യങ്ങളും നശിക്കും. ന്യൂഡല്‍ഹിയില്‍നിന്നും ഏതാനുംമൈലുകള്‍ അകലെ ഭീകരുടേയും, ഒളിപ്പോരുകാരുടേയും ഒരു സങ്കേതം ഉണ്ടാവുന്നഅവസ്ഥപാക്കിസ്ഥാന്‍മറന്നേക്കുക.

ആദ്യമായി പാക്കിസ്ഥാന്‍ ചെയ്യേണ്ടത്. രാജ്യം ആരുഭരിക്കണം എന്തുഭരണസംവിധാനം ശാശ്വതമായി വേണം എന്നുതീരുമാനിക്കുക ആണ്. ഒരുജനാധിപത്യം വേണോ അതോ ഇസ്ലാമിക്ഭരണം വേണൊ ? ഇതെല്ലാം കൂടികൂട്ടിക്കുഴച്ചുള്ള ഭരണംആണ് ഈസംഘര്‍ഷാവസ്ഥകളുടെ കാരണം. തലക്കുവിവരം ഉള്ളഒരുപാടുനേതാക്കള്‍ പാക്കിസ്ഥാനില്‍ ഉണ്ട്എന്നാല്‍ അവര്‍ക്കു അഭിപ്രായസ്വാതന്ത്യ്രം ഇല്ല . മതതീവ്രവാദികളെ പേടിച്ചാണ് ഈ സ്വതന്ത്ര ചിന്തകര്‍ ജീവിക്കുന്നത്. പാക്കിസ്ഥാന്‍ ആദ്യം ഒരുക്രെമസമാധാനവുംഅടിസ്ഥാന അഭിപ്രായ സ്വാതന്ത്ര്യവും കൊണ്ടുവരൂഎന്നിട്ടു യുദ്ധങ്ങളെക്കുറിച്ചു ചിന്തിക്കൂ.

ഇന്‍ഡ്യ ഇന്നുപുരോഗതിയിലേയ്ക്ക് കുതിക്കുന്ന ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ .നില്‍ക്കുന്നു. പാക്കിസ്ഥാനുമായി ഒരുയുദ്ധത്തിനു ഇന്ത്യക്കു ഒരു താല്‍പ്പര്യവും ഇല്ല. പാക്കിസ്ഥാനും ആയി എല്ലാകാര്യങ്ങളും ഒരുമിച്ചിരുന്നു സംസാരിച്ചു പരിഹാരം ഉണ്ടാക്കുന്നതിനുള്ള സന്നദ്ധത എല്ലാ വേദികളിലും പറഞ്ഞിട്ടുണ്ട്. ഇന്ത്യയും ആയി എന്തെങ്കിലും ചര്‍ച്ചകള്‍ക്കു തീയതി തീരുമാനിച്ചാല്‍ ഉടനെ ആരെങ്കിലും ഒന്നുകില്‍ കാശ്മീരില്‍ ഒരു ബോംബ് പൊട്ടിക്കും അല്ല എങ്കില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍സേനക്ക് എതിരെ ഒളിപ്പോരുനടത്തും .ഇതാണ് ഇന്നത്തെ അവസ്ഥ. ഇന്ത്യസമാധാനം ആഗ്രഹിക്കുന്നഒരുരാജ്യമാണ്. തര്‍ക്കങ്ങള്‍ ക്ക്ചര്‍ച്ചകള്‍വഴിവേണം പരിഹാരംക ാണുവാന്‍ അല്ലാതെപരസ്പരം ഭീഷണിനടത്തി അല്ല,

ഇന്നും പാക്കിസ്ഥാന്‍ അമേരിക്കയുടെ ധനസഹായം തേടിപ്പോകുന്നു ഇന്ത്യക്കു അതിന്റെ ആവശ്യം ഇല്ല . മതതീവ്രവാദികളെ ഒതുക്കി ഇന്ത്യയോടു സഹകരിച്ചാല്‍, പാക്കിസ്ഥാന്റെ ഉന്നമനത്തിനു ഇന്ത്യക്കുഒരുപാടു സഹായിക്കുവാന്‍ പറ്റും .രണ്ടുരാജ്യങ്ങളും ഒരമ്മയുടെ മക്കള്‍ തന്നെ . ജീവിതം പരസ്പരംയുദ്ധം ചെയ്തുതീര്‍ക്കണം എന്നചിന്തകളയൂ. തീവ്രവാദം ഇന്നേവരെ ലോകത്തില്‍ ശാശ്വതമായിഒന്നും നേടിയിട്ടില്ല.

സാമര്‍ഥ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ക്കും പാക്കിസ്ഥാന്‍കാര്‍ക്കും തമ്മില്‍ ഒരു വ്യത്താസവും ഇല്ല . ഇന്ത്യ ഇന്നുപുരോഗമിക്കുന്നതിന്റെ ഒരേകാരണം ഇന്ത്യക്കു ഒരുനല്ല ജനാധിപത്യ ഭരണം ഉണ്ട് എന്നതാണ്. ഇതുപാക്കിസ്ഥാനും വേണം എന്നുവച്ചാല്‍ നടക്കും . പാക്കിസ്ഥാനില്‍ മുസ്ലിംസമുദായം ആണ് ഉള്ളതെങ്കില്‍ ഇന്ത്യയില്‍ ഹിന്ദുസമുദായം ആണ് മുന്നില്‍ എന്നുവച്ചു ഭരണ ം നിയന്ധ്രിക്കുന്നതു മതതീവ്രവാദികള്‍ അല്ല .തോക്ക് എടുക്കും മുന്‍പ് ഇതെല്ലാം പാകിസ്ഥാന്‍ മനസിലാക്കുക .പിന്നെ കിറിക്കിട്ടുകുത്താന്‍ വന്നാല്‍ ഇന്ത്യ ചുമ്മാ നില്‍ക്കത്തും ഇല്ല

ബി ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ ടെക്‌സ­സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക