Image

മൂന്ന് ഇന്ത്യക്കാര്‍ കൂടി ട്രമ്പിന്റെ ഏഷ്യന്‍ഫസഫിക് അമേരിക്കന്‍ അഡൈ്വസറി കമ്മിറ്റിയില്‍

പി. പി. ചെറിയാന്‍ Published on 05 October, 2016
മൂന്ന് ഇന്ത്യക്കാര്‍ കൂടി ട്രമ്പിന്റെ ഏഷ്യന്‍ഫസഫിക് അമേരിക്കന്‍ അഡൈ്വസറി കമ്മിറ്റിയില്‍
വാഷിംഗ്ടണ്‍: നവംബര്‍ 8 ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം  അവശേഷിക്കെ, ഇന്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കുന്നതിന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പ് മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെകൂടി ഏഷ്യന്‍ ഫസഫിക് അമേരിക്കന്‍ അഡൈ്വസറി കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു.

30 അംഗ കമ്മിറ്റിയില്‍ പുനിറ്റ് അലുവാലിയ (വിര്‍ജീനിയ), കെ. വി. കുമാര്‍ (കാലിഫോര്‍ണിയ), ഷലാമ്പ് കുമാര്‍ (ഇല്ലിനോയ) എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ട്രമ്പ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യന്‍ അമേരിക്കന്‍ ബന്ധങ്ങള്‍ ശക്തിപ്പെടുന്നതിനും ഇന്ത്യന്‍ വംശജരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും മുന്തിയ പരിഗണന ലഭിക്കുന്നതിന് ഇടയാക്കുമെന്ന് ഇല്ലിനോയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ഹിന്ദു കൊയലേഷന്‍ സ്ഥാപകന്‍ ഷലാമ്പ് കുമാര്‍ പറഞ്ഞു.

കുമാര്‍ ഒരു മില്ല്യണ്‍ ഡോളറാണ് ട്രമ്പിന്റെ തിറഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുള്ളത്.

അമേരിക്കന്‍ ജനതയെ സംഭന്തിച്ച് ഈ തിരഞ്ഞടുപ്പ് അതി നിര്‍ണ്ണായകമാണെന്ന് അലുവാലിയ പറഞ്ഞു.

വിദ്യാഭ്യാസ -തൊഴിലവസര വിഷയങ്ങളില്‍ ഇന്ത്യന്‍ വംശജരുടെ ആശങ്ക അകറ്റുവാന്‍ ട്രമ്പ് ഭരണകൂടത്തിന് കഴിയുമെന്ന് കെ. വി. കുമാര്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

എട്ടുവര്‍ഷത്തെ ഒബാമയുടെ ഭരണത്തില്‍ തകര്‍ന്ന് തരിപ്പണമായ അമേരിക്കന്‍ സമ്പത് വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനും, അമേരിക്കന്‍ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ട്രമ്പ് പരമാവധി ശ്രമിക്കുമെന്ന് മൂവരും അഭിപ്രായപ്പെട്ടു.

പി. പി. ചെറിയാന്‍

മൂന്ന് ഇന്ത്യക്കാര്‍ കൂടി ട്രമ്പിന്റെ ഏഷ്യന്‍ഫസഫിക് അമേരിക്കന്‍ അഡൈ്വസറി കമ്മിറ്റിയില്‍മൂന്ന് ഇന്ത്യക്കാര്‍ കൂടി ട്രമ്പിന്റെ ഏഷ്യന്‍ഫസഫിക് അമേരിക്കന്‍ അഡൈ്വസറി കമ്മിറ്റിയില്‍മൂന്ന് ഇന്ത്യക്കാര്‍ കൂടി ട്രമ്പിന്റെ ഏഷ്യന്‍ഫസഫിക് അമേരിക്കന്‍ അഡൈ്വസറി കമ്മിറ്റിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക