Image

ഫാ. ഏബ്രഹാം കഴുനടിയിലിന് സ്വീകരണം നല്‍കി

Published on 06 October, 2016
ഫാ. ഏബ്രഹാം കഴുനടിയിലിന് സ്വീകരണം നല്‍കി

 ബ്രിസ്‌ബേന്‍: നോര്‍ത്ത് ബ്രിസ്‌ബേന്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ദേവാലയത്തിന്റെ പുതിയ വികാരിയായി നിയമിതനായ ഫാ. ഏബ്രഹാം കഴുനടിയിലിന് സ്വീകരണം നല്‍കി. 

ബ്രാക്കന്‍ റിഡ്ജ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടന്ന പ്രത്യേക സമ്മേളനത്തിലാണ് സ്വീകരണം നല്‍കിയത്. ചടങ്ങില്‍ മുന്‍ വികാരി ഫാ. വര്‍ഗീസ് വാവോലിക്ക് യാത്രയയപ്പും നല്‍കി. സെന്റ് അല്‍ഫോന്‍സ ഇടവകാംഗങ്ങള്‍ക്കുവേണ്ടി പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങളായ ജോളി കരുമത്തി, ഫാ. വര്‍ഗീസിന് ഉപഹാരം സമ്മാനിച്ചു. ഫാ. തോമസ് അരീക്കുഴി, ഷൈജു തോമസ് എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റിമാരായ ഷൈജു തോമസ്, കരോള്‍സണ്‍ തോമസ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

അമേരിക്കയിലെ മിഷിഗണ്‍ രൂപതയിലേയും കേരളത്തിലെ കാഞ്ഞിരപ്പള്ളി രൂപതയിലേയും വിവിധ ഇടവകകളില്‍ സേവനം അനുഷ്ടിച്ചുവരികയായിരുന്നു ഫാ. ഏബ്രഹാം കഴുനടയില്‍. സ്ഥലം മാറിപോകുന്ന ഫാ. വര്‍ഗീസ് വാവോലില്‍ ബ്രിസ്‌ബേന്‍ സൗത്ത് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ വികാരിയായി നിയമിതനായി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക