Image

മാര്‍തോമാ കുടുംബസംഗമം: നാഷണല്‍ കോണ്‍ഫറന്‍സ് സെന്റര്‍ വേദിയൊരുങ്ങുന്നു

ജോര്‍ജി വര്‍ഗീസ് Published on 13 February, 2012
മാര്‍തോമാ കുടുംബസംഗമം: നാഷണല്‍ കോണ്‍ഫറന്‍സ് സെന്റര്‍ വേദിയൊരുങ്ങുന്നു
വെര്‍ജീനിയാ: 2012 ജൂലൈ 5മുതല്‍ 8വരെ നടക്കുന്ന 30-ാമത് മാര്‍തോമാ നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിച്ചു വരുന്നു. 2000-ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ കോണ്‍ഫറന്‍സ് സെന്ററായ വെര്‍ജീനിയായിലെ നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററാണ് ഈ വര്‍ഷത്തെ കുടുംബസംഗമത്തിന് വേദിയൊരുങ്ങുന്നത്. കോണ്‍ഫറന്‍സിന്റെ സംഘാടകരായ നോര്‍ത്ത് അമേരിക്കന്‍ ഡയോസിഷന്‍ കൗണ്‍സിലും സൗത്ത് ഈസ്റ്റ് റീജിയന്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. പ്രകൃതി സുന്ദരമായ കേരളത്തിലെ മനോഹരമായ ചരല്‍ക്കുന്ന് എന്ന കോണ്‍ഫറന്‍സ് സെന്ററിന്റെ ഓര്‍മ്മകള്‍ അയവിറക്കുമാറ് അതിവിശാലമായ ഒരു കേരളാ ഗ്രാമം തന്നെയാണ് വെര്‍ജീനിയാ കോണ്‍ഫറന്‍സ് സെന്റര്‍.

വാഷിംഗ്ടണ്‍ ഡാളസ്(Dallas Airport)-ല്‍ നിന്നും കേവലം 20 മൈല്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സെന്ററിന് 950 കിടക്കമുറികളും 250 ലധികം മീറ്റിംഗ് ഹാളുകളും എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാണ്. ഭൂമിക്കടിയില്‍ കൂടിയുള്ള വിശാലമായ നടപ്പു പാതകള്‍ കോണ്‍ഫറന്‍സ് ഹാളുകളേയും കിടപ്പുമുറികളേയും ബന്ധിപ്പിച്ച് വിസ്തൃതമായ പ്രദേശത്തെ സഞ്ചാരം അനായാസമാക്കും. ഇഷ്ടാനുസരണം ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ബുഫേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള വിശാലമായ ഭക്ഷണഹാളുകള്‍ , മുന്തിയ ക്രൂസ് കപ്പലുകളിലെ ആഹാരസംവിധാനങ്ങളെ വെല്ലുന്നതാണ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് എപ്പോഴും ഉപയോഗിക്കാവുന്ന സ്‌നാക്ക് ബാറുകള്‍ എല്ലാടിയത്തും സജ്ജമാക്കിയിട്ടുണ്ട്. നോര്‍ത്ത് അമേരിക്കയിലേയും കാനഡയിലേയും 80-ഓളം ഇടവകകളിലെ പട്ടക്കാരും ജനങ്ങളും പങ്കെടുക്കുന്ന ഈ കുടുംബസംഗമം സഭാജനങ്ങള്‍ക്ക് ആത്മീയവും സാമൂഹ്യവുമായ പരിപോഷണം ലഭ്യമാക്കുമെന്ന് ഡയോസിഷന്‍ സെക്രട്ടറി റവ. കെ.ഇ. ഗീവര്‍ഗീസ് ട്രഷറാര്‍ ചാക്കോ മാത്യൂവും വ്യക്തമാക്കി. വിശദവിവരങ്ങള്‍ക്ക് www.mtfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

മാര്‍തോമാ കുടുംബസംഗമം: നാഷണല്‍ കോണ്‍ഫറന്‍സ് സെന്റര്‍ വേദിയൊരുങ്ങുന്നു
മാര്‍തോമാ നോര്‍ത്ത് അമേരിക്കന്‍ ഡയോസിഷന്‍ കൗണ്‍സില്‍ അംഗങ്ങളും സൗത്ത് ഈസ്റ്റ് റീജിയന്‍ പ്രവര്‍ത്തകരും വെര്‍ജീനിയായിലെ നാഷണല്‍ കോണ്‍ഫറന്‍സ് സെന്റര്‍ സന്ദര്‍ശിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക