Image

മിനി­ക്കുട്ടിയെന്ന സൂസമ്മ (നീണ്ട­കഥ അദ്ധ്യായം - 7: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 07 October, 2016
മിനി­ക്കുട്ടിയെന്ന സൂസമ്മ (നീണ്ട­കഥ അദ്ധ്യായം - 7: സരോജാ വര്‍ഗീസ്, ന്യൂയോര്‍ക്ക്)
സൂസ­മ്മയും കൂട്ടു­കാരും നേഴ്‌സിംഗ് പഠനം ആരം­ഭി­ച്ചിട്ട് മൂന്നു മാസ­ങ്ങള്‍ കഴി­ഞ്ഞി­രി­ക്കു­ന്നു. ട്രയി­നിം­ഗിന്റെ ആദ്യ മൂന്നു മാസ­ങ്ങള്‍ "പ്രൊബേ­ഷ­ന­റി­കാലം' ആയി­ട്ടാണ് നിശ്ച­യി­ക്കു­ന്ന­ത്. ഈ മൂന്നു മാസം തൃപ്തി­ക­ര­മാ­യി, പരീ­ക്ഷ­കള്‍ പാസ്സാ­ക്കു­ന്ന­തോ­ടൊപ്പം, ആശു­പ­ത്രി­യില്‍ രോഗി­ക­ളോടു ബന്ധ­പ്പെട്ട ജോലി­യിലും വിദ്യാര്‍ത്ഥി­കള്‍ അവ­രുടെ കഴി­വു­കള്‍ തെളി­യി­ക്കേണ്ട കാലം.

സൂസമ്മ ഇട­യ്ക്കിടെ കൂട്ടു­കാ­രി­ക­ളോടു ആശ­ങ്കാ­പൂര്‍വ്വം പറ­യാ­റു­ണ്ട്. ""ഈ പ്രൊബേ­ഷ­നറി പീരി­യഡ് ഒന്നു കഴി­ഞ്ഞി­രു­ന്നെ­ങ്കില്‍ മന­സ്സിന് ഒരു ആശ്വാസം തോന്നു­മാ­യി­രു­ന്നു.''

കൂട്ടു­കാ­രി­ക­ളും അതേ മാന­സ്സി­കാ­വ­സ്ഥ­യി­ലാ­യി­രുന്നു. അവര്‍ സൂസ­മ്മ­യുടെ വാക്കു­ക­ളോടു യോജി­ക്കും. വേദ­പാ­രാ­യ­ണ­ത്തിലും പ്രാര്‍ത്ഥ­ന­യിലും മൂന്നു­പേരും തല്പ­ര­രാ­യി­രു­ന്നു. കൊച്ചു­റാ­ണി­ക്കാണ് അക്കാ­ര്യ­ത്തില്‍ ഏറ്റവും സംതൃ­പ്തി. അവള്‍ പറയും:-

""ദൈവ­മണ് നമ്മളെ ഒരു­മിച്ചു കൊണ്ടു­വ­ന്ന­ത്.''

സൂസ­മ്മയ്ക്കും സെലീ­നയ്ക്കും അക്കാ­ര്യ­ത്തില്‍ യാതൊരു വിയോ­ജിപ്പും ഇല്ല. പാവ­പ്പെട്ട കുടും­ബ­ത്തിലെ മൂന്നു പെണ്‍കു­ട്ടി­കള്‍. അവ­രുടെ ഭാവി മാത്ര­മ­ല്ല, അവ­രുടെ കുടും­ബ­ങ്ങ­ളുടെ ഭാവിയും അവ­രുടെ കൈക­ളി­ലാ­ണ്.

അവര്‍ ആകാം­ക്ഷാ­പൂര്‍വ്വം കാത്തി­രുന്ന ആ ദിവസം സമാ­ഗ­ത­മാ­യി. നേഴ്‌സിംഗ് ജീവി­ത­ത്തിലെ വിജ­യ­ത്തിന്റെ ആദ്യ­പ­ടി. ""ക്യാപ്പിംഗ് സെറി­മ­ണി.'' ഫ്‌ളോറന്‍സു നൈറ്റിം­ഗേല്‍ കത്തി­ച്ചു­വച്ച ആ ദീപ­ശിഖ കൈയ്യി­ലേ­ന്തി, ആതു­ര­സേ­വ­ന­ത്തി­നായി തങ്ങ­ളുടെ ജീവിതം സമര്‍പ്പി­ക്കുന്ന ദിവ­സം. വള­രെ­യ­ടുത്ത കുടും­ബ­ക്കാര്‍ക്കോ, കൂട്ടു­കാര്‍ക്കോ ആ സന്തോഷ പരി­പാ­ടി­യില്‍ പങ്കെ­ടു­ക്കാം. സൂസ­മ്മയ്ക്കും സെലീ­നയ്ക്കും കൊച്ചു­റാ­ണിക്കും ക്ഷണി­ക്കാനും വന്നു സംബ­ന്ധി­ക്കാനും ഒരേ ഒരാള്‍ മാത്രം, സെലീ­ന­യുടെ അങ്കിള്‍. അദ്ദേ­ഹ­ത്തിന്റെ സാന്നിദ്ധ്യം ആ പെണ്‍കു­ട്ടി­കള്‍ ഹൃദ­യ­പൂര്‍വ്വം സ്വാഗതം ചെയ്തു. വൈകു­ന്നേരം ആറു­മ­ണിയ്ക്ക് ആശു­പ­ത്രി­യോടു ചേര്‍ന്നു­ളള ചാപ്പ­ലില്‍ വച്ച് ആ ചടങ്ങു വളരെ മംഗ­ള­മയി നട­ന്നു. സൂസ­മ്മ­യുടെ ബാച്ചില്‍, വിവിധ സ്ഥല­ങ്ങ­ളില്‍ നിന്നാ­യി, വിവിധ ഭാഷ­കള്‍ സംസാ­രി­ക്കുന്ന മറ്റു ഒന്‍പതു വിദ്യാര്‍ത്ഥി­നി­കള്‍ കൂടി ഉണ്ടാ­യി­രു­ന്നു. കത്തിച്ച മെഴു­കു­തി­രി­ക­ളു­മായി നിന്ന പെണ്‍കു­ട്ടി­കള്‍ നേഴ്‌സിംഗ് ഡയ­റ­ക്ടര്‍ ചൊല്ലി­ക്കൊ­ടുത്ത പ്രതി­ജ്ഞാ­വാ­ച­ക­ങ്ങള്‍ ഏറ്റു­ചൊ­ല്ലി. ഒരു നേഴ്‌സിന്റെ അല­ങ്കാ­ര­മായ ക്യാപ് അവ­രുടെ തല­യില്‍ അണി­യി­ക്ക­പ്പെ­ട്ടു. സൂസ­മ്മയും കൂട്ടു­കാരും മനസ്സാ ദൈവത്തെ സ്തുതി­ച്ചു. സെലീ­ന­യുടെ അങ്കിള്‍ അവരെ അനു­മോ­ദി­ച്ചു­കൊ­ണ്ട്, അദ്ദേഹം കരു­തി­യി­രുന്ന ഓരോ പേനാ അവര്‍ക്കു സമ്മാ­നിച്ചു യാത്ര­യാ­യി.

പെണ്‍കു­ട്ടി­കള്‍ അന്നു­രാത്രി തന്നെ അവ­ര­വ­രുടെ വീടു­ക­ളി­ലേക്കു വിശേ­ഷ­ങ്ങ­ളെല്ലാം കാണിച്ചു കത്തെ­ഴു­തി. മാതാ­പി­താ­ക്ക­ളുടെ അനു­ഗ്ര­ഹ­ത്തി­നായി അഭ്യര്‍ത്ഥി­ച്ചു. പിറ്റെ­ദി­വ­സത്തെ സൂര്യോ­ദ­യ­ത്തിനു ഒരു പുതിയ സൗന്ദര്യം സൂസ­മ്മയ്ക്ക് അനു­ഭ­വ­പ്പെ­ട്ടു. ജീവി­ത­ത്തിന് ഒരര്‍ത്ഥ­മു­ണ്ടാ­കു­ന്ന­തു­പോലെ അവള്‍ മന­സ്സില്‍ ആഗ്ര­ഹിച്ചു: ""എന്റെ മേരി­യെയും ഈ മേഖ­ല­യി­ലേക്കു കൊണ്ടു­വ­ര­ണം. എന്റെ കുടും­ബത്തെ രക്ഷി­ക്ക­ണം. സമൂ­ഹ­ത്തില്‍ മാന­മായി ജീവി­ക്ക­ണം.'' അവ­ളുടെ സ്വപ്ന­ങ്ങള്‍ക്ക് അതി­രു­കള്‍ ഉണ്ടാ­യി­രു­ന്നി­ല്ല.

ആദ്യ­വര്‍ഷത്തെ ക്ലാസ്സു­കള്‍ അവ­സാ­നി­ച്ചു. പരീ­ക്ഷ­യ്ക്കു­ശേഷം നാട്ടി­ലേക്കു പോകു­വാന്‍ അനു­വാദം ഉണ്ട്. രണ്ടാ­ഴ്ചത്തെ അവ­ധി. അവ­രുടെ മാതാ­പി­താ­ക്കളും സഹോ­ദ­ര­ങ്ങളും അവ­രുടെ വര­വിനെ അത്യാ­ഹ്ലാ­ദ­പൂര്‍വ്വം കാത്തി­രു­ന്നു. മത്താ­യി­ച്ചേ­ട്ടനും സാറാ­മ്മ­ച്ചേ­ട­ത്തിക്കും തങ്ങ­ളുടെ ഓമ­ന­മ­കളെക്കാണാന്‍ തിടു­ക്ക­മായി. മേരി അവ­ളുടെ കൂട്ടു­കാ­രി­ക­ളോ­ടൊക്കെ സൂസ­മ്മ­യുടെ വര­വി­നെ­പ്പറ്റി തുട­രെ­ത്തു­ടരെ സംസാ­രി­ച്ചു. റെയില്‍വേ സ്റ്റേഷ­നില്‍ വച്ചു മകളെ വാരി­പ്പു­ണര്‍ന്ന് സാറാ­മ്മ­ച്ചേ­ട­ത്തി­യു­ടെയും മകളെ സ്‌നേഹ­പൂര്‍വ്വം നോക്കി­നിന്ന മത്താ­യി­ച്ചേ­ട്ട­ന്റെയും കണ്ണു­ക­ളില്‍ നിന്നും സന്തോ­ഷാ­ശ്രു­ക്കള്‍ പൊഴി­ഞ്ഞു. മേരി ഉറ­ക്കെ­പ്പ­റഞ്ഞു:-

""ചേച്ചീ കൂടു­തല്‍ സുന്ദ­രി­യാ­യി­രി­ക്കു­ന്നു.''

സാറാ­മ്മ­ച്ചേ­ട­ത്തി­യുടെ ഉള്ളിലും അതേ ചിന്ത­കള്‍ ഉയര്‍ന്നു. ""തന്റെ മകള്‍ അതീ­വ­സു­ന്ദ­രി­യാ­ണ്. ദൈവ­മെ, കാത്തു­കൊ­ള്ള­ണെ.''

രണ്ടാ­ഴ്ച­ക്കാലം വേഗം കട­ന്നു­പോ­യി. യാത്ര തിരി­ക്കുന്ന ദിവസം അതി­രാ­വിലെ തന്നെ, സെലീ­നായും കൊച്ചു­റാ­ണിയും സൂസ­മ്മ­യുടെ നാട്ടിലെ റെയില്‍വേ സ്റ്റേഷ­നി­ലെ­ത്തി. അവിടെ നിന്നും മൂന്നു­പേരും ഒരു­മി­ച്ചാണ് യാത്ര തിരി­ച്ച­ത്.

""സ്‌നേഹ­മുള്ള കുട്ടി­കള്‍.'' മത്താ­യി­ച്ചേ­ട്ടനു തന്റെ മക­ളുടെ കൂട്ടു­കാ­രി­കളെ വളരെ ഇഷ്ട­പ്പെ­ട്ടു.

(തു­ട­രും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക