Image

സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Published on 07 October, 2016
സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

 ബ്രിസ്‌ബേന്‍: നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്‌കൂള്‍ എട്ടാമത് വാര്‍ഷികം ആഘോഷിച്ചു. ബ്രാക്കന്‍ റിഡ്ജ് ഫാ. ബേര്‍ണി കോസ്റ്റിഗന്‍ സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ ഫാ. തോമസ് അരീക്കുഴി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഏബ്രഹാം കഴുനടിയില്‍ അധ്യക്ഷത വഹിച്ചു. മെല്‍ബണ്‍ രൂപത മതബോധന വിഭാഗം ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍, ബാബു ശൗരിമാക്കല്‍, ഷൈജു തോമസ്, റെജി ചാക്കോ, അലന്‍ ജോമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

തുടര്‍ന്നു വിദ്യാര്‍ഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. സ്‌നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക