Image

AAA അക്കൗണ്ടിംഗ് സര്‍വീസിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു

Published on 08 October, 2016
AAA അക്കൗണ്ടിംഗ് സര്‍വീസിന്റെ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു
മെല്‍ബണ്‍: AAA അക്കൗണ്ടിംഗ് സര്‍വീസിന്റെ അടുത്ത രണ്ടുവര്‍ഷത്തെ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. അക്കൗണ്ടിംഗ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സജിമോന്‍ ജോണ്‍ പുളിമൂട്ടിലിന്റെ നൂതന സംരംഭമായ അഅഅ അക്കൗണ്ടിംഗ് ഒട്ടനവധി മലയാളികള്‍ക്ക് താങ്ങും തണലും ആണ്.

കഴിഞ്ഞ പത്തുവര്‍ഷക്കാലമായി മെല്‍ബണില്‍ അക്കൗണ്ടിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സജിമോന്‍ ജോണിനെ ഓസ്‌ട്രേലിയയില്‍ ഉടനീളം നിരവധി ഇടപാടുകാരുണ്ട്. മെല്‍ബണിലെ നോക്‌സില്‍ ആണ് കേന്ദ്ര ഓഫീസ്. 

ചടങ്ങില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്‌ട്രേലിയ കമ്മിറ്റി പ്രസിഡന്റ് റെജി പാറയ്ക്കന്‍, അഅഅ അക്കൗണ്ടിംഗ് സര്‍വീസ് മാനേജിംഗ് ഡയറക്ടര്‍ സജിമോന്‍ ജോണ്‍ പുളിമൂട്ടില്‍, ഡയറക്ടര്‍ ആല്‍ഫ്രഡ് ജോണ്‍, മെല്‍ബണ്‍ കെസിവൈഎല്‍ പ്രസിഡന്റ് മെബിന്‍ ബാബു എന്നിവരും പങ്കെടുത്തു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക