Image

പ്രൊഫ. പി സോമസുന്ദരന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

Published on 08 October, 2016
പ്രൊഫ. പി സോമസുന്ദരന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
ക്യുബക്: കാനഡയിലെ ക്യുബക് സിറ്റിയില്‍ നടന്ന ഇന്റര്‍ നാഷണല്‍ എന്‍ജിനീയറിംഗ് കോണ്‍ഗ്രസ് ബാങ്ക്വറ്റില്‍ പ്രൊഫ. പി സോമസുന്ദരന് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

കൊളംബിയ വാഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ ലാ വോണ്‍ ഡഡ്ല്‍സണ്‍ ക്രംബ് പ്രൊഫസറും ലാംഗ്മിയര്‍ സെന്റര്‍ ഫോര്‍ കൊളോയ്ഡ്‌സ് ആന്‍ഡ് ഇന്റര്‍ഫെയ്‌സസ് ഡയറക്ടറുമാണ് പ്രൊഫ. സോമസുന്ദരന്‍.

എഞ്ചിനിയരിംഗിലെ ഉന്നത ബഹുമതിയായ നാഷണല്‍ എന്‍ജിനീയറിംഗ് അക്കാഡമിയില്‍ 1985 അംഗത്വം ലഭിച്ചു. 1988ലും 1994ലും കൊളംബിയയിലെ ഹെന്റി ക്രംബ് സ്‌കൂള്‍ ചെയര്‍മാനായി

2010ല്‍ കാനഡ റോയല്‍ സൊസൈറ്റിയിലേക്ക് വിദേശത്തു നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു വ്യക്തി പ്രൊഫ. സോമസുന്ദരനായിരുന്നു.1990 ല്‍ എല്ലിസ് ഐലന്‍ഡ് മെഡല്‍ ഓഫ് ഓണറും ലഭിച്ചിരുന്നു. സയന്‍സ്, ടെക്‌നോളജി മേഖലയ്ക്ക് നല്‍കുന്ന സംഭാവനകളുടെ പേരില്‍ 2010ല്‍ ഇന്ത്യാ ഗവണ്‍മെന്റ്പദ്മശ്രീ നല്‍കി ആദരിച്ചു.

2014 ല്‍ സയന്റിഫിക് കൗണ്‍സിലര്‍മാരുടെ ഇ പി എ ബോര്‍ഡിലേക്കുംകെമിക്കല്‍ സേഫ്റ്റി ആന്‍ഡ് സസ്റ്റെയ്‌നബിലിറ്റി കമ്മിറ്റിയുടെ ചെയര്‍മാനായുംതിരഞ്ഞെടുക്കപ്പെട്ടു. ടെക്‌നിക്കല്‍ ഇന്നവേഷനുള്ള നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ അലക്‌സ് സ്‌ക്വാഴ്‌കോഫ് അവാര്‍ഡും രാജ് സെന്റര്‍ ഓഫ് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് വേള്‍ഡ് ക്ലാസ് സ്‌കോളര്‍ലി അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിച്ചു.

കേരള വാഴ്‌സിറ്റിയില്‍ നിന്ന് 1958-ല്‍ ബി എസ് സി ബിരുദമെടുത്തു. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സയന്‍സില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം 1961ല്‍ പാസായി. അമേരിക്കയിലായിരുന്നു തുടര്‍ പഠനം. 1962ല്‍ എം എസ് പാസായി. 1964ല്‍ കാലിഫോര്‍ണിയ ബെര്‍ക്ലി വാഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി നേടി. 1958ല്‍ പൂനെനാഷണല്‍ കെമിക്കല്‍ ലബോറട്ടറിയില്‍ സീനിയര്‍ ലാബ് അസിസ്റ്റന്റായി ഒരു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. 1961ല്‍ കാലിഫോര്‍ണിയ വാഴ്‌സിറ്റി ഫാക്കല്‍റ്റിയില്‍ റിസര്‍ച്ച് കം ടീച്ചിംഗ് അസിസ്റ്റന്റായി. 1961 മുതല്‍ 1964 വരെ അവിടെ തുടര്‍ന്നു.

പിന്നീട് ഇല്ലിനോയിസില്‍ റിസര്‍ച്ച് എന്‍ജിനീയറായുംറിസര്‍ച്ച് കെമിസ്റ്റായും ജോലി ചെയ്തു. കൊളംബിയ വാഴ്‌സിറ്റിയില്‍ 1978ല്‍ മിനറല്‍ എന്‍ജിനീയറിംഗ് അസോസിയേറ്റ് പ്രൊഫസറായി. ലാ വണ്‍ ഡഡ്ല്‍സണ്‍ ക്രംബ് പ്രൊഫസര്‍ ഓഫ് മിനറല്‍ എന്‍ജിനീയറാണ്. ഈ സ്ഥാനത്ത് നിയമിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ്.15 -ാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. നാനൂറോളം സയന്റിഫിക് പ്രസിദ്ധീകരണങ്ങള്‍ക്ക് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു. നിരവധി പേറ്റന്റുകള്‍ക്ക് ഉടമയാണ്. നിരവധി ഇന്റര്‍ നാഷണല്‍, നാഷണല്‍ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു.

എസ് എം ഇ അന്റോയിന്‍ എം ഗോഡിന്‍ അവാര്‍ഡ്, മില്‍ മാന്‍ ഓഫ് ഡിസ്റ്റിംഗ്ഷന്‍ അവാര്‍ഡ്, എ ഐഎം ഇ പബ്ലിക്കേഷന്‍ ബോര്‍ഡ് അവാര്‍ഡ്, റോബര്‍ട്ട് എച്ച് റിച്ചാര്‍ഡ്‌സ്അവാര്‍ഡ്, ആര്‍തര്‍ എഫ് ടഗ്ഗാര്‍ട്ട് അവാര്‍ഡ്, എ ഐ എന്‍ എയുടെ ഡിസ്റ്റിംഗ്വിഷ്ഡ് അച്ചീവ്‌മെന്റ് ഇന്‍ എന്‍ജിനീയറിംഗ് അവാര്‍ഡ് തുടങ്ങിയവ ഇദ്ദേഹത്തിന്റെ മികവിന് ലഭിച്ച് അംഗീകാരങ്ങളില്‍ ചിലത് മാത്രം. 
പ്രൊഫ. പി സോമസുന്ദരന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക